രാഹുൽ, പ്രിയങ്ക എന്നെല്ലാം പറഞ്ഞ് ഒരു പാട് തള്ളി മറിച്ചിടരുത്…

0
1163

പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ വരുന്നു. രാജ്യത്ത് എന്തോ അദ്ഭുതം നടക്കാൻ പോകുന്നു എന്ന രീതിയിലുളള പ്രചരണങ്ങളാണ് അണികൾ നടത്തുന്നത്. ചില കാര്യങ്ങൾ ചോദിക്കട്ടെ,

1. കോൺഗ്രസ് അധികാരത്തിൽ വന്നാൽ
എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുത്ത വില നിയന്ത്രണാധികാരം ഇല്ലാതാക്കും എന്ന് പ്രിയങ്കയും രാഹുലും പ്രഖ്യാപിക്കുമോ?

2. അഴിമതിക്കെതിരെയുള്ള ജൻ ലോക്പാൽ ബിൽ നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാവുമോ?

3. സ്വന്തം പാർട്ടിയിലെ ആവതില്ലാത്ത നേതാക്കളെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തുമോ?

4. ഉത്തരേന്ത്യയിലെ കോൺഗ്രസ് പ്രചാരങ്ങളിൽ മുസ്ലിം നേതാക്കളെ ഉൾപ്പെടുത്തുമോ? അവരുടെ പേരുകൾ നോട്ടീസിൽ അച്ചടിക്കുമോ?

5. കോൺഗ്രസ് വന്നാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് ഒരു AICC സെക്രട്ടറിയാണ്. ഉത്തരേന്ത്യയിൽ ഗോ ഷാലയും രാമക്ഷേത്രവുമല്ലാതെ വികസനം പറഞ്ഞ് പ്രചാരണം നടത്തുമോ?

6. ഇലക്ഷൻ നടക്കുന്ന സംസ്ഥാനത്ത് കർഷക ലോൺ എഴുതിതള്ളുമെന്ന് പറയുകയും അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കർഷകരെ വഞ്ചിക്കുകയും ചെയ്യുന്ന കാപട്യം കോൺഗ്രസ് മാറ്റുമോ? കോർപ്പറേറ്റ് ലോൺ പോലെ, രാജ്യത്തെ എല്ലാ കാർഷിക ലോണുകളും എഴുതി തള്ളുമോ?

7. പരാജയപ്പെട്ട സാമ്പത്തിക പരിഷ്കരണമായ നോട്ട് നിരോധനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമോ?

8. സംഘ് തീവ്രവാദ സംഘടനകൾ പ്രതിയായ സ്ഫോടന കോസുകളിൽ പലതും മോദി ഭരണത്തിൽ ഇല്ലാതായി. അവ പുനരന്യേഷിക്കുമോ?

9. മുസ്ലിങ്ങൾക്കും ദലിദുകൾക്കുമെതിരെ ആൾക്കൂട്ട ആക്രമങ്ങൾ പതിവായിരിക്കുകയാണ്. അതിനെതിരെ എന്ത് നടപടി സ്ഥീകരിക്കും?

10. RSS അജണ്ടയായ മുന്നോക്ക സാമ്പത്തിക സംവരണ ബിൽ പിൻവലിക്കുമോ?

ഇവയെല്ലാം അധികാരത്തിലെത്തിയാൽ കോൺഗ്രസ് ചെയ്യുമെന്ന് തോന്നുന്നുണ്ടോ?പിന്നെയെന്താണ് പ്രിയങ്കയും രാഹുലും വന്നിട്ട് രാജ്യത്തിന് നേട്ടം? മോദിയേയും സംഘപരിവാറിനേയും പരാജയപ്പെടുത്തുക എന്നതല്ലാതെ ഒരു ബദൽ രാഷ്ട്രീയമല്ല കോൺഗ്രസ്. ഒറ്റക്ക് മത്സരിച്ച് ജയിക്കുന്ന അവസ്ഥയിലുമല്ല കോൺഗ്രസ്. കുടുംബ വാഴ്ച്ചയും അഴിമതിയും മൃദു ഹിന്ദുത്വവും പയറ്റി ശീലിച്ചവരിൽ ബദൽ പ്രതീക്ഷിക്കുന്നതെന്തിനാണ്? അതു കൊണ്ട് രാഹുൽ, പ്രിയങ്ക എന്നെല്ലാം പറഞ്ഞ് ഒരു പാട് തള്ളി മറിച്ചിടരുത്…