പ്രമുഖനടന്മാർ പടച്ചുവിടുന്ന “പാൻ-ഇന്ത്യൻ” പടങ്ങൾ ചക്രശ്വാസം വലിക്കുമ്പോൾ അത്ഭുതമാണ് കാർത്തികേയ 2

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
426 VIEWS

Rahul R

ചില പ്രമുഖ നടൻമാർ ഞങ്ങൾ 200കോടിയിൽ നിന്നെ കളക്ഷൻ എണ്ണിതുടങ്ങുന്നുള്ളൂ എന്ന് പറഞ്ഞ് പടച്ചുവിടുന്ന “പാൻ-ഇന്ത്യൻ” പടങ്ങൾ ആദ്യ ദിവസം തന്നെ ചക്രശ്വാസം വലിക്കുമ്പോൾ അത്ഭുതം ആണ് കാർത്തികേയ 2.തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറത്തേക്ക് ആർക്കും അധികം അറിയാത്ത ടോളിവുഡിലെ ടയർ 3നടൻ നായകനാവുന്ന സിനിമ. വലിയ ഹൈപ്പ് ഒന്നുമില്ലാത്ത റിലീസ്.13കോടി ഷെയർ കിട്ടിയാൽ തന്നെ ഹിറ്റ്‌ ആവുന്ന ഒരു ചെറിയ ചിത്രം.അതിപ്പോൾ എത്തിനിൽക്കുന്നത് വേൾഡ്വൈഡ് 82കോടി ഗ്രോസ്സ് കളക്ഷനിൽ.

13കോടി ഷെയർ കിട്ടിയാൽ തന്നെ ഹിറ്റ്‌ അടിക്കുന്ന സിനിമക്ക് വെറും 12ദിവസം കൊണ്ട് ഇത് വരെ കിട്ടിയത് 41+കോടി ഷെയർ. അതായത് തിയേറ്ററിൽ നിന്ന് മാത്രം ഇത് വരെ പ്രോഫിറ്റ് ഏകദേശം 28കോടി രൂപ. ഹിന്ദിയിൽ നിന്ന് മാത്രം സിനിമ 20കോടി കളക്ഷന് അടുത്തെത്തി നിൽക്കുന്നു.ട്രിപ്പിൾ ബ്ലോക്ക്‌ബസ്റ്റർ ടാഗും സ്വന്തമായിരിക്കുന്നു. കണ്ടന്റ് ആണ് എന്നും രാജാവ് എന്നും താരമൂല്യം കൊണ്ട് സിനിമകൾ ഹിറ്റ്‌ ആവുന്ന കാലം കഴിഞ്ഞു എന്നും എല്ലാ സൂപ്പർതാരങ്ങളും മനസ്സിലാക്കേണ്ട കാലം കഴിഞ്ഞതിന്റെ ഓര്മപ്പെടുത്തൽ കൂടെയാണ്‌ നിഖിൽ സിദ്ധാർഥയുടെ കാർത്തികേയ സീരീസിലെ രണ്ടാമത്തെ സിനിമ.

ഹിന്ദു പുരാണത്തെയും ഭഗവാൻ ശ്രീ കൃഷ്ണനെയും വിശ്വാസം, അന്ധ വിശ്വാസം, ശാസ്ത്രം, യുക്തി ഇവയെല്ലാം കോർത്തിണക്കി അതി ഗംഭീരമായി ചേർത്ത് വച്ച ഇന്നത്തെ കാലത്തെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന കാർത്തികേയ 2. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.ഒരു പ്രാർത്ഥനയുടെ ഫലമായി ദ്വാരകയിൽ എത്തുന്ന കാർത്തികേയ അബദ്ധത്തിൽ പുരാവസ്തു ഗവേഷകന്റെ കൊലപാതകത്തിൽ പ്രതിയാക്കപ്പെടുന്നു, പിന്നീട് ദ്വാരകയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ തന്റെ ജീവിത ലക്ഷ്യം തിരിച്ചറിയുന്ന കാർത്തികേയ അതിന്റെ പൂർത്തീകരണത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് ഇതിവൃത്തം.

ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിൻ്റെ സമയം വരുംകാല ലോകത്തിൻ്റെ സംരക്ഷണാർത്ഥം അദ്ദേഹം നൽകുന്ന ഒരു കാൽത്തളയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥയുള്ളത്. ലോകത്ത് സംഭവിക്കുന്ന സകല പ്രശ്നങ്ങളുടേയും പരിഹാരം അതിലുണ്ടായിരുന്നു. ആ കാൽത്തള ലഭിച്ചാൽ വരാനിരിക്കുന്ന മഹാമാരികളെ പ്രതിരോധിക്കാനുള്ള മരുന്നുകൾ കണ്ടെത്താനും കഴിയുമെന്നതിനാൽ അത് കൈക്കലാക്കാൻ ഒരു സംഘം വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അവരുടെ ഉദ്ദേശം നല്ലതല്ലായിരുന്നു. കാൽത്തള കണ്ടെത്താനുള്ള മാർഗം അന്വേഷിച്ചിരുന്ന ഒരു പ്രമുഖ ആർക്കിയോളജിസ്റ്റിന് ചില സൂചനകൾ ലഭിക്കുകയും അയാളത് തെറ്റായ കൈകളിൽ എത്താതിരിക്കാൻ ഒളിപ്പിക്കുകയും ചെയ്തു.അങ്ങനെയിരിക്കെയാണ് ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്ന കഥാനായകൻ കാർത്തികേയന് അമ്മയോടൊപ്പം ദ്വാരകയിലേക്ക് പോകേണ്ടി വരുന്നത്. കൃഷ്ണൻ്റെ കാൽത്തള കണ്ടെത്താനും മനുഷ്യരാശിയെ രക്ഷിക്കാനുമുള്ള നിയോഗം കാർത്തികേയൻ എങ്ങനെ പൂർത്തിയാക്കും എന്നാണ് ചിത്രത്തിലൂടെ തുടർന്നങ്ങോട്ട് കാണാനുള്ളത്

ശ്രീ കൃഷ്ണനെക്കുറിച്ചുള്ള ഒരുപാടു കഥകൾ കൂടെ ഉൾപ്പെടുത്തി ഇങ്ങനെ ഒരു തിരക്കഥ ഉണ്ടാക്കിയ സംവിധായകൻ കൂടിയായ ചന്ദൂ മോൺഡേറ്റി .നായകൻ നിഖിൽ സിദ്ധാർഥ് ,നായിക അനുപമ പരമേശ്വരൻ, ഗസ്റ്റ്‌ റോളിൽ രോമാഞ്ച കഥ പറഞ്ഞ അനുപം ഖേർ ,മ്യൂസിക്- കാല ഭൈരവ ,ചായഗ്രഹണം +എഡിറ്റിംഗ് -കാർത്തിക് ഘാട്ടംനേനി . ഈ സിനിമ അതിന്റെ പൂർണ്ണ തൃപ്തിയിൽ കഥയുടെ എല്ലാ വശങ്ങളും മനസിലാക്കി കാണണമെങ്കിൽ മലയാളം ഡബ് വരണം .അതിനു സാധ്യത ഇല്ലാത്തതു കൊണ്ട് ഹിന്ദി തന്നെ കാണേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ