ഇൻഡോ -ചൈനീസ് യുദ്ധം ഉണ്ടാകുമെന്ന് നിഷ്കളങ്കരെ നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ?

0
309
Rahul R
ഇൻഡോ -ചൈനീസ് യുദ്ധം ഒരിക്കൽ കൂടി ആവർത്തിക്കും എന്ന് നിഷ്കളങ്കരെ നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ?
1962ലെ അവസ്ഥയിൽ അല്ല രണ്ടു രാജ്യങ്ങളും ഉള്ളത് ചൈനയും ഇന്ത്യയും ഇന്ന് ലോകത്തിലെ ആദ്യ പത്ത് സാമ്പത്തിക ശക്തികളിലും ആദ്യത്തെ അഞ്ചു സൈനിക ശക്തികളിലും ഉൾപ്പെടുന്ന രാജ്യങ്ങൾ ആണ്. ലോക ജനസംഖ്യയുടെ 4ൽ ഒന്നും ഈ രണ്ടു രാജ്യങ്ങളിൽ ആണ് ഇന്നുള്ളത്. ഇതൊക്കെ കൂടാതെ ആണവശക്തികളും.ഇനിയൊരു യുദ്ധം നടന്നാൽ തീർച്ചയായും രണ്ടു രാജ്യവും തകരും എന്നുള്ളത് തർക്കമില്ലാത്ത വസ്തുത ആണ്. ചൈന കേറി മേഞ്ഞിട്ട് പോകും എന്നൊക്കെ കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ ആണ്. ഒന്നും ഏകപക്ഷീയവും ആകില്ല. പിന്നെ അന്താരാഷ്ട്ര സമൂഹം. ഇന്ത്യക്ക് ആണ് അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ പിന്തുണ ഉള്ളത്. ചൈനക്കൊപ്പം നിൽക്കുന്ന ഏറ്റവും വൻശക്തി രാഷ്ട്രം റഷ്യ ആണ് ആ റഷ്യ പോലും ഇന്ത്യക്ക് എതിർ ചേരിയിൽ അല്ല.അവർ തന്നെ മധ്യസ്ഥത ഏറ്റെടുക്കും അങ്ങനെ ഒരു സാഹചര്യം വന്നാൽ. സാഹചര്യം മുതലെടുക്കാൻ സാധ്യത ഉള്ളത് അമേരിക്കയാണ് ആയുധവിൽപ്പനയും നടക്കും വളർന്നു വരുന്ന രണ്ടു വൻശക്തികൾ ഒരേ സമയം തകർന്നു അമേരിക്കൻ ഏകാധിപത്യം ശക്തിയാർജിക്കുകയും ചെയ്യും. ഇനിയും ഇവർ തമ്മിൽ യുദ്ധം നടക്കും എന്ന് നിങ്ങൾ കരുതുന്നെങ്കിൽ there is no cure for that disease