മമ്മൂട്ടിക്ക് ഇല്ലാത്തതും മോഹൻലാലിന് ഉള്ളതും എന്താണ് ?

119

Rahul R എഴുതുന്നു

മമ്മൂട്ടിക്ക് ഇല്ലാത്തതും മോഹൻലാലിന് ഉള്ളതും എന്താണ് ? എന്ന് ഒരു ചോദ്യം വന്നാൽ ഒറ്റവാക്കിൽ ” ഉപചാപസംഘങ്ങളുടെ തണൽ ” എന്ന് അതിന് മറുപടി പറയാം.

ഇന്ന് ഇപ്പൊ എവിടെ നോക്കിയാലും ആശംസ പ്രവാഹം ആണ്.. മോഹൻ ലാലിന്റെ ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന ബഹളം. ആണ്.. മാധ്യമങ്ങൾ മത്സരപൂർവം ആഘോഷിക്കുന്നു.. അതിൽ തെറ്റൊന്നുമില്ലതാനും.. എന്നാൽ ഈ ബഹളവും കോലാഹലവും വാഴ്ത്തു പാട്ട് ഒന്നും മമ്മൂട്ടിയുടെ 60 ആം പിറന്നാളിന് ഉണ്ടായിരുന്നില്ല.. അത് അല്ലെങ്കിലും എന്നും അങ്ങനെ തന്നെയാണ്.. അയാളെ എന്നും അഹങ്കാരി എന്നും ഗൗരവക്കാരൻ എന്നും മുദ്ര കുത്തി അകറ്റി നിർത്താൻ ആയിരുന്നല്ലോ നമ്മുടെ മാധ്യമങ്ങൾക്കു താല്പര്യം.. അയാൾക്ക് ആണെങ്കിൽ ഉപ ചാപ സംഘത്തിന്റെ പിന്തുണയോ പാണന്മാരുടെ വാഴ്ത്തു പാട്ടിന്റെ അകമ്പടിയോ ഒന്നും ഇല്ലതാനും..

സത്യത്തിൽ മോഹൻലാൽ എന്ന നടന്റെ വളർച്ചയുടെ ഓരോ ഘട്ടം എടുത്തു നോക്കിയാലും ഈ വ്യത്യാസം കാണാൻ ആവും… അയാളുടെ സ്വാഭാവികമായ ചലനം പോലും മഹത്തരം ജന്മ സിദ്ധമായ കഴിവ് എന്ന് വാഴ്ത്തി പാടുന്ന പാണൻമാർ വിരലുകൾ പോലും അഭിനയിക്കുന്നു എന്ന് ഒക്കെ അങ്ങ് തട്ടി വിടും.

അത് ആവർത്തിച്ചു ഉറപ്പിച്ചു അയാളുടെ പുഞ്ചിരിക്ക് വ്യഖ്യാന ലേഖനം തന്നെ ചമച്ചു കൂട്ടിയവർ പക്ഷെ മമ്മൂട്ടി എന്ന നടനെ ബോധപൂർവം ഒരു വിളിപ്പാടകലെ നിർത്താൻ ശ്രദ്ധ ചെലുത്തിയിട്ട് ഉണ്ട്..
പക്ഷെ ഇത് ഒക്കെ ആണെങ്കിലും ഈ ഉപചാപ സംഘങ്ങളുടെ കുതന്ത്രങ്ങളും പാണൻ പാട്ടുകളും ഒക്കെ അതി ജീവിച്ചു അയാൾ ഇപ്പോഴും സിനിമയിൽ സജീവമാണ് ..
ഏതാണ്ടൊരു പത്ത് പതിനഞ്ചുകൊല്ലങ്ങള്‍ക്ക് മുന്പ് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട്‌ ഒരു പത്രപ്രവര്‍ത്തകന്‍ കുഴക്കുന്ന ഒരു ചോദ്യം ചോദിച്ചു.
“മമ്മൂട്ടിയോ മോഹന്‍ലാലോ ….ആരാണ് മികച്ച നടന്‍ ? ”
താന്‍ തിരഞ്ഞെടുക്കാന്‍പോവുന്ന മറുപടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ച അദ്ദേഹം വളരെ തന്ത്രപരമായി തന്റെ ഉത്തരം അവതരിപ്പിച്ചു
“മമ്മൂട്ടി ഒരു മെത്തേഡ് ആക്റ്ററാണ് ,മോഹന്‍ലാല്‍ ഒരു ബോണ്‍ ആക്റ്ററും”
ശുഭം ….പത്രപ്രവര്‍ത്തകന്‍ ഹാപ്പി ,ഇന്റര്‍വ്യൂ വായിച്ച പ്രേക്ഷകര്‍ അതിലേറെ ഹാപ്പി .കാരണം ഇത്രയും നാള്‍ മലയാളസിനിമാപ്രേമികളെ ആകമാനം കണ്ഫ്യൂസ് ചെയ്യിപ്പിച് ഒരു ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്.
പിന്നീട് മെത്തേഡ് ആക്റ്റിംഗ് അഭിനയത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ ഒരു സ്ഥിരം ഘടകമായി .പക്ഷെ മമ്മൂട്ടിയുടെയും ലാലിന്റെയും അഭിനയത്തിന് കൃത്യമായ നിര്‍വചനം നല്‍കിയവര്‍ ഈ പ്രസ്താവനയിലെ ലോജിക്കിനെക്കുറിച്ച് ചിന്തിക്കാന്‍ മറന്നു .അല്ലെങ്കില്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞു .എന്താണ് മെത്തേഡ് ആക്റ്റിംഗ് ? എങ്ങനെയാണു മമ്മൂട്ടി ഒരു മെത്തേഡ് ആക്ടര്‍ ആവുന്നത് ?എന്താണ് ബോണ്‍ ആക്ടര്‍ ? എങ്ങനെയാണു ഒരു നടന്റെ ജന്മസിദ്ധമായ കഴിവുകള്‍ അയാളെ ഒരു മികച്ച നടനാക്കുന്നത് ?
എന്താണ് മെത്തേഡ് ആക്റ്റിംഗ്?


മെത്തേഡ് ആക്ട്ടിങ്ങിനെക്കുറിച്ച് പറയുന്നത് “ബോണ്‍ ആക്റ്ററെക്കുറിച്ച് പറയുന്ന പോലെ അത്ര എളുപ്പമല്ല.കാരണം അത് കേവലമൊരു വിശകലനമല്ല .ഒരു ശാസ്ത്രവിഷയം പോലെ പുരോഗമിച്ചു വന്ന വിഷയമാണ്‌ .അതിനാല്‍ മെത്തേഡ് ആക്ട്ടിങ്ങിനെക്കുറിച്ച് പറയുമ്പോ അതിന്റെ അടിസ്ഥാനത്തില്‍നിന്ന്തന്നെ തുടങ്ങണം.
“method acting refers to a constellation of techniques used to train and assist actors in creating characterizations, tracing their origins to Constantin Stanislavski’s teachings”

താനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അവതരണത്തിലെ പൂര്‍ണതക്കായി ഒരു നടന്‍ ഉപയോഗിക്കുന്ന വിവിധ സങ്കെതങ്ങളെയാണ് പൊതുവായി മെത്തേഡ് ആക്റ്റിംഗ് എന്ന് പറയുന്നത് .അതായത് ജന്മസിദ്ധമായ കഴിവുകളല്ല മറിച്ച് ഈ ടെക്നിക്കുകളാണ് കഥാപാത്രത്തിന്റെ മികവ് നിശ്ചയിക്കുന്നത്.സ്ക്രിപ്റ്റ് വായിച്ച് നേരെ ക്യാമറക്ക്മുന്നില്‍ വന്ന് അഭിനയിക്കുന്ന ആളിനെ ഒരിക്കലും ഒരു മെത്തേഡ് ആക്ടര്‍ എന്ന് പറയാന്‍ കഴിയില്ല .കാരണം അയാള്‍ depend ചെയ്യുന്നത് അയാളിലെ നടനെയാണ് .ടെക്നിക്കുകളെയല്ല.ഇനി എന്താണ് ഈ ടെക്നിക്കുകള്‍കൊണ്ട് അര്‍ത്ഥമാക്കുന്നത് ? അതിന് സ്റ്റാനിസ്ലാവിസ്കിയിലേക്കും അദ്ദേഹത്തിന്റെ ആശയങ്ങളിലേക്കും പോവേണ്ടി വരും …

റഷ്യന്‍ നടനും നാടക സംവിധായകനുമായ കോണ്‍സ്റ്റ്ന്റീന്‍ സ്റ്റാനിസ്ലാവിസ്കിയുടെ ആശയങ്ങളാണ് മെത്തേഡ് ആക്ട്ടിങ്ങിന്റെ ഉറവിടം.”സിസ്റ്റം “എന്നാണ് ഈ ആശയങ്ങള്‍ പൊതുവായി പരാമര്‍ശിക്കപ്പെട്ടത്.അതുവരെയുണ്ടായിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ അഭിനേതാക്കളില്‍ സ്വാഭാവികഅഭിനയം കൊണ്ടുവരിക എന്നതായിരുന്നു “സിസ്റ്റത്തിന്റെ “ഉദ്ദേശം.
സ്റ്റാനിസ്ലാവിസ്കി സിസ്റ്റത്തിന്റെ വിവിധ സാങ്കേതങ്ങള്‍ അല്ലെങ്കില്‍ ടെക്നിക്കുകള്‍.
“ഈ കഥാപാത്രത്തിന്റെ സ്ഥാനത് ഞാനാണങ്കില്‍ എന്തുചെയ്യും ” എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.ഈ ചോദ്യത്തില്‍ നിന്നാണ് ടെക്നിക്കുകള്‍ ഉണ്ടാവുന്നത് .

നിരീക്ഷണം :- ഒരു അഭിനേതാവിന് ആവശ്യം വേണ്ട ഗുണമാണ് നിരീക്ഷണം.നിരീക്ഷണത്തിലൂടെ മാത്രമെ താനവതരിപ്പിക്കുന്ന കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഒരു നടന് കഴിയൂ.ഒരുപക്ഷെ “അഭിനയം “ഒരു കലയായി മാറിയ കാലംമുതല്‍ നിരീക്ഷണം ഒരു പ്രധാനഗുണമായി അഭിനേതാക്കള്‍ വളര്‍ത്തികൊണ്ടുവന്നിട്ടുണ്ട് .

മോട്ടിവേഷന്‍ :- സ്ക്രീനിലെ അല്ലെങ്കില്‍ വേദിയിലെ നടന്റെ ഒരു ചലനത്തിന് അല്ലെങ്കില്‍ ഭാവപ്രകടനത്തിന് കൃത്യമായ ഒരു മോട്ടിവേഷന്‍ ഉണ്ടാവുക.എന്തിന് ഡയലോഗ് പറയുമ്പോള്‍ അയാള്‍ മുഖം കുനിക്കുന്നു അല്ലെങ്കില്‍ ശബ്ദം വിറക്കുന്നു ?അല്ലെങ്കില്‍ എന്തിനയാള്‍ സ്ക്രീനിന്റെ അല്ലെങ്കില്‍ ഫ്രെയിമിന്റെ ഒരു ഭാഗത്തേക്ക് നീങ്ങുന്നു ?ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരമുണ്ടാവണം .
ഇമോഷണല്‍ മെമ്മറി :- തിരക്കഥയില്‍ എഴുതിവെച്ചിരിക്കുന്നതിനനുസരിച്ച് വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതി പലപ്പോഴും അതിനാടകകീയതയും കൃത്രുമത്വവുമുള്ള പ്രകടനങ്ങള്‍ക്ക് കാരണമാവും.ഇമോഷന്‍സ് അങ്ങേയറ്റം സ്വാഭാവികമാക്കാന്‍ സ്റ്റാനിസ്ലാവിസ്കി അഭിനേതാക്കളെ ഉപദേശിച്ചു .തിരക്കഥ വളരെ വ്യക്തമായി പഠിച്ച് ,കഥാപാത്രത്തിന്റെ മാനസിക നിലയെക്കുറിച് പൂര്‍ണമായി മനസിലാക്കി ആ സ്റ്റേറ്റിലേക്ക് പോവാന്‍ ശ്രമിക്കുക എന്നതായിരുന്നു ഒരു വഴി . അഭിനേതാവിന് കഥാപാത്രത്തിന്റെതിനു സമാനമായി റിയല്‍ലൈഫില്‍ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ആ ഓര്‍മകളിലൂടെ ഇമോഷണല്‍ സ്റ്റേറ്റിലെക്കെത്തുക എന്നതായിരുന്നു മറ്റൊരുവഴി.
* The method


സ്റ്റാനിസ്ല്വാവിയന്‍ ആശയങ്ങളെ ആസ്പദമാക്കി സ്റ്റെല്ല ആട്ലര്‍,സ്റ്റാന്‍ഫോഡ് മേയിസ്ന്ര്‍ എന്നിവരെപ്പോലെയുള്ള അഭിനയ അധ്യാപകര്‍ വികസിപ്പിച്ച ട്രെയിനിംഗ് ടെക്നിക്കുകളെയാണ് “മെത്തേഡ് “എന്ന് പൊതുവായി വിളിക്കുന്നത്.സ്റ്റാനിസ്ലാവിയന്‍ സിസ്റ്റം അഭിനേതാക്കളെ അവരുടെ സ്വന്തം അനുഭവങ്ങള്‍ പ്രകടനത്തിന്റെ മികവിനും സ്വാഭാവികതക്കുമായി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിച്ചപോള്‍ “മെത്തേഡ്” സിസ്റ്റം ഒരുപടികൂടി മുന്നോട്ട്പോയി ,അഭിനേതാക്കളെ കഥാപാത്രങ്ങള്‍ റിയല്‍ ലൈഫില്‍ പെരുമാറാന്‍ സാധ്യതയുള്ള ചുറ്റുപാടുകളെ റിയല്‍ലൈഫില്‍ തന്നെ അനുഭവിചറിയാന്‍ പ്രോത്സാഹിപ്പിച്ചു .അതായത് ടാക്സി ഡ്രൈവറായി അഭിനയിക്കാന്‍പോവുന്ന ഒരു മെത്തേഡ് അക്റ്റര്‍ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ശരിക്കും ഒരു ടാക്സി ഡ്രൈവറായി റിയല്‍ ലൈഫില്‍ പെരുമാറണം.ടാക്സി ഡ്രൈവര്‍ എന്ന സിനിമക്കായി റോബര്‍ട്ട് ഡീ നീറോ മാസങ്ങളോളം യഥാര്‍ത്ഥ ടാക്സി ഓടിച്ചിരുന്നു .The method സിസ്റ്റം അടിസ്ഥാനമാക്കി പറഞ്ഞാല്‍ കഥാപാത്രത്തിന്റെതിനു സമാനമായ റിയല്‍ലൈഫ് അനുഭവങ്ങള്‍ സൃഷ്ടിച് അതില്‍ നിന്ന് കഥാപാത്രത്തിന്റെ പൂര്‍ണത നേടുന്ന ടെക്നിക്കിനെയാണ് മെത്തേഡ് ആക്റ്റിംഗ് എന്ന് പറയുന്നത്.

എന്നാല്‍ മേല്‍പ്പറഞ്ഞതില്‍നിന്നൊക്കെ വ്യത്യസ്തമായ (അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്ന) ഒരു വിശദീകരണമാണ് വിഖ്യാത ആക്റ്റിംഗ് അധ്യാപകനായ ലീ സ്ട്രാസ്ബെര്‍ഗ് മുന്നോട്ടു വെച്ചത്.”Method acting is what all actors have always done whenever they acted well”എന്നാണ് അദ്ദേഹം മെത്തേഡ് ആക്ട്ടിങ്ങിനെക്കുറിച്ച് പറഞ്ഞത് .അതായത് മികച്ച പ്രകടനം നടത്തുന്നവരെല്ലാം മെത്തേഡ് ആക്ട്ടെഴ്സ് തന്നെ.പക്ഷെ സ്ട്രാസ്ബെര്‍ഗ് തന്നെ വികസിപ്പിച്ച മെത്തേഡ് ആക്റ്റിംഗ് /ട്രെയിനിംഗ് ടെക്നിക്കുകള്‍ പരിശോധിച്ചാല്‍ ഈ വിശദീകരണം അപൂര്‍ണമാണന്നു പറയേണ്ടി വരും.Relaxation,Concentration,Sense memory, Affective memory, Improvisation എന്നിങ്ങനെ വളരെ കോമ്പ്ലെക്സ് ആയ സങ്കേതങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ട്രെയിനിംഗ് സിസ്റ്റമാണ് സ്ട്രാസ്ബെര്‍ഗിന്റെത്.അതായത് ഇവിടെയും വിവിധ ടെക്നിക്കുകള്‍ “ഉപയോഗിച്ചു “തന്നെയാണ് ഒരു അഭിനേതാവ് അഭിനയത്തിലെ പൂര്‍ണത കൈവരിക്കുന്നത്.
ഇനി ആദ്യത്തെ ചോദ്യങ്ങളിലേക്ക് പോവാം..

എന്താണ് ബോണ്‍ ആക്ടര്‍ ?
ജന്മസിദ്ധമായ കഴിവ് മാത്രമാണോ മോഹന്‍ ലാലിനെ മികച്ച നടനാക്കുന്നത് ?
* ഉത്തരം :

അല്ല.സ്വാഭാവികതയാണ് അഭിനയത്തിന്റെ അളവ്കൊലെങ്കില്‍ ജന്മസിദ്ധമായ കഴിവ് മാത്രം പോര മികച്ച നടനാവാന്‍.അതിനു നിരീക്ഷണവും അതുപോലെയുള്ള മറ്റ് ടെക്നിക്കുകളും ഉപയോഗിക്കേണ്ടിവരും.ഇങ്ങനെ നോക്കുമ്പോള്‍ മോഹന്‍ലാലും മെത്തേഡ് ആക്റ്ററാണ് .പുള്ളിയും നിരീക്ഷണം നടത്തുനുണ്ട് ,ഇമ്പ്രോവൈസ് ചെയ്യുന്നുണ്ട് .മമ്മൂട്ടിയും ഇതേപോലെ തന്നെ നിരീക്ഷണവും പഠനനവും നടത്തുന്നുണ്ട് .so,ഈ ആശയങ്ങളെല്ലാം പരിഗണിച്ചാല്‍ എല്ലാവരും മെത്തേഡ് ആക്റ്റേഴ്സ് തന്നെ .എന്നിരുന്നാലും ഈ പദവി കൂടുതലും ലഭിക്കുന്നത് റോബര്‍ട്ട് ഡി നീറോയെപ്പോലെ,ഡാനിയല്‍ ഡേ ലൂയിസിനെപ്പോലെ കഥാപാത്രമായി മാറാന്‍ ഏതറ്റവുംവരെ പോവുന്ന നടന്മാര്‍ക്കാണ് .ഇത് മെത്തേഡ് ആക്ട്ടിങ്ങിന്റെ എക്ട്രീം കേസുകളെന്നു പറയേണ്ടിവരും .കണ്‍ക്ലൂഷനെന്ന നിലയില്‍ ഇത്രയും പറയാം ഒരു നടന്‍ മെത്തേഡ് ആക്റ്ററെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതിനൊപ്പം അയാള്‍ സ്വീകരിച്ച മെത്തേഡ്കളും പരാമര്‍ശിക്കപ്പെട്ണം .അതെത്രകണ്ട് ലഘുവായാലും.അതുപോലെ ബോണ്‍ ആക്ട്ട്ര്‍ എന്നത് ഒരു പുകഴ്ത്തല്‍ എന്നതിനപ്പുറം സാങ്കത്യമുള്ള ഒരു പ്രയോഗമായി മാറുന്നുമില്ല.
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ശ്രീ മോഹൻ ലാലിന് ജന്മ ദിനാശംസകൾ

Advertisements
Previous articleമോഹൻലാൽ മീശചുരുട്ടിയത് എന്തിന്, ആർക്ക് വേണ്ടി ?
Next articleമിസ്ത’അർവിം ജൂതചാര സംഘടന
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.