Movie Reviews
ഏതാണ്ട് ഒരു വർഷക്കാലമായി ഇത്ര ആഘോഷിച്ചു ഒരു മലയാള സിനിമ കണ്ടു ഇറങ്ങിയിട്ട്
ഏതാണ്ട് ഒരു വർഷക്കാലമായി ഇത്ര ആഘോഷിച്ചു ഒരു മലയാള സിനിമ കണ്ടു ഇറങ്ങിയിട്ട്… കൊറോണ വഴിമാറിയപ്പോൾ സെക്കൻഡ് ഷോ വഴിമുടക്കി
172 total views, 3 views today

RAhul Raj & Anas എഴുതുന്നു പ്രീസ്റ്റിന്റെ ആദ്യ പ്രതികരണം
ഏതാണ്ട് ഒരു വർഷക്കാലമായി ഇത്ര ആഘോഷിച്ചു ഒരു മലയാള സിനിമ കണ്ടു ഇറങ്ങിയിട്ട്… കൊറോണ വഴിമാറിയപ്പോൾ സെക്കൻഡ് ഷോ വഴിമുടക്കി , ഇപ്പോൾ ദാ എല്ലാം ഓക്കേ ആയി.തീയേറ്ററിലെ ഈ പടം നിങ്ങളെ കാണിക്കു എന്ന് സംവിധായകൻ ഉറച്ച പറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ പ്രതീക്ഷ ഇരട്ടിച്ചു ആ വാക്കിന് ആ തീരുമാനത്തിന് നന്ദി കാരണം ചിത്രം കണ്ടാൽ നിങ്ങൾക്ക് വ്യക്തമാവും.ജോഫിൻ താങ്കൾ ഒരു പുതുമുഖ സംവിധായകൻ ആണെന്ന് വിശ്വസിക്കാൻ കുറച്ചു പാടുണ്ട്, കാരണം അത്രമേൽ ഗംഭീരമായിരുന്നു ഓരോ ഷോർട്സും , wide frame സും എടുത്തു പറയേണ്ടത് ചിത്രത്തിൻറെ ക്ലൈമാക്സ് നൽകുന്ന വല്ലാത്ത ഒരുതരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ അത് ഈ സിനിമയെ must theatre watch’ ഐറ്റം തന്നെയാക്കി തീർക്കുന്നുണ്ട് .
The Priest ❤️
must Watch in Theaters🔥
അനസ് പൂവത്തിങ്കൽ.
ഏകദേശം ഒരു കൊല്ലത്തിനു ശേഷം വരുന്ന ഒരു മമ്മൂട്ടി ചിത്രം…. സിനിമയുടെതായി പുറത്തു വന്ന സ്റ്റില്ലുകൾ എല്ലാം തന്നെ ഒരു പ്രതീക്ഷ സിനിമയിലേക്കു കൊണ്ട് വന്നിരുന്നു.സിനിമയിലേക്ക് വന്നാൽ ഫാദർ ബെനടിക്ടിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിപെടുന്ന അമേയ എന്ന കുട്ടിയും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോവുന്നത് .പതിഞ്ഞ താളത്തിൽ തുടങ്ങി വളരെ മികച്ച രീതിയിൽ തന്നെ ഒരു ഇന്റർവെൽ പ്ളേസ് ചെയ്ത് പ്രേക്ഷകരേ എൻഗേജ് ചെയ്യുന്ന ഫിലിം പക്ഷെ ആ ഒരു ഇന്റർവെൽ ബ്ലോക്ക് തന്ന ഫീൽ പിന്നെ തരാൻ പരാജയപെടുന്നതായി തോന്നി.. എന്നാലും മോശമല്ലാത്ത ഒരു ക്ലൈമാക്സിലൂടെ സിനിമ നമ്മളെ തൃപ്തിപ്പെടുത്തുന്നുണ്ട്…
ഫാദർ ബെൻഡിക്ട് ആയി മമ്മൂട്ടി നല്ല രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്… ഡാർക്ക് ഹ്യൂമർ ഒക്കെ സംഭാഷങ്ങളിലൂടെ വർക്ക് ഔട്ട് ആക്കാൻ അദ്ദേഹത്തിന് കഴിയൂന്നുണ്ട്….എടുത്തു പറയേണ്ട പ്രകടനം നടത്തിയത് ബേബി മോണിക്ക ആയിരുന്നു.. ഡബ്ബിങ്ങിൽ എവിടെ ഒക്കെയോ ഒരു കല്ലു കടി ഫീൽ ചെയ്ത് എങ്കിലും കഥാപാത്രമായി തകർത്തു കളഞ്ഞ പെർഫോമൻസ്..സഹതാരങ്ങളായി വന്ന പോലീസ് ഓഫീസർ റോൾ ചെയ്ത സദാനന്ദൻ, ടിജി രവി,നിഖില , തുടങ്ങിയവർ തങ്ങളുടെ റോൾ നന്നായി ചെയ്തിട്ടുണ്ട്..കഥാഗതിക്ക് അനുസരിച്ചു നിൽകുന്ന പശ്ചാത്തല സംഗീതവും മികച്ചു നിന്ന സിനിമാട്ടോഗ്രാഫിയും സിനിമക്ക് പ്ലസ് ആയിരുന്നു..സിനിമയുടെ ടെക്നിക്കൽ സൈഡ് എടുത്തു പറയണ്ട ഒന്നാണ്… അത്രയും പക്കാ ആയി തന്നെ അവർ അത് ചെയ്തിട്ടുണ്ട്… മൊത്തം സിനിമയുടെ ആ ഒരു മൂഡ് നിലനിർത്തുന്നതിൽ അവർക്കുള്ള പങ്ക് വളരെ വലുതാണ്..
ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് ജോഫിൻ തന്റെ ആദ്യ സിനിമ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. കുറച്ചു കൂടി ക്രിസ്പ് ആയി ഫാസ്റ്റ് പേസിങ് ആയ ഒരു കഥ പറയൽ രീതിയായിരുന്നു ഈ സിനിമ അർഹിച്ചിരുന്നത് എന്ന് തോന്നി കാരണം ആദ്യ പകുതിയിലും സിനിമയുടെ ഇടക്കും വെച്ച് ആ ഒരു ലാഗ് ഒരു കല്ലുകടിയാവുന്നുണ്ട്.. ഒന്നൂടെ വെട്ടി ഒതുക്കി എടുത്തിരുന്നേൽ എന്ന് തോന്നി പോയി..ടോട്ടലി പറഞ്ഞാൽ ടെക്നിക്കലി ബ്രില്യൻഡ് ആയ ഒരു ആവറേജ് ത്രില്ലർ സിനിമാനുഭവം ആയിരുന്നു എന്നെ സംബന്ധിച്ചത്തോളം പ്രീസ്റ്റ്..
173 total views, 4 views today