ജെ.എൻ.യുവിന്റെ സംവാദം നടക്കുന്ന ഓപ്പൺ സ്പേസിൽ പോയി നിന്ന് അഞ്ചു മിനിറ്റ് തികച്ചും സംസാരിക്കാൻ നിങ്ങൾക്കാവില്ല

165

Rahul Rajeev

ജെ.എൻ.യുവിന്റെ സംവാദം നടക്കുന്ന ഓപ്പൺ സ്പേസിൽ പോയി നിന്ന് അഞ്ചു മിനിറ്റ് തികച്ചും സംസാരിക്കാൻ നിങ്ങൾക്കാവില്ല. പകരം രാത്രിയിൽ മുഖവും മുടിയും മറച്ചു കയ്യിൽ ആയുധവുമായി വന്നു ചിന്തിക്കുന്നവരുടെ തലതല്ലിപൊളിക്കാനെ നിങ്ങൾക്കറിയൂ.. ശെരിക്കും നിങ്ങളാണ് വാനരസേന. വിവരമില്ലാത്ത നേതാവിന്റെ വിവരക്കേട് കേട്ട് കേട്ട് വിവരം വെച്ച് വെറുപ്പ് കാട്ടുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന വാനര സേന. നിങ്ങൾക്ക് ആ കുട്ടികളുടെ ശരീരത്തിനെ മുറിപ്പെടുത്തുവാൻ ആവുകയുള്ളൂ.. ആ കുട്ടികളുടെ ചിന്തകളെ, ആലോചനകളെ, അവരുടെ ധീക്ഷണതയെ തൊടാൻ പോലും ആവില്ല. കാരണം അതൊന്നും കൈമുതലായി ഇല്ലാത്ത നിങ്ങള്ക്കെങ്ങനെ അതിനെപ്പറ്റി തേടുവാൻ കഴിയും.

ഈ കുട്ടികൾ തിരിച്ചുവരും. ഈ കുട്ടികൾ ഇനിയും ചിന്തിക്കും, ഇനിയും വായിക്കും, ഇനിയും എഴുതും. നിങ്ങളോ ചരിത്രത്തിൽ ഒന്നുമില്ലാതെ ഒന്നുമാകാതെ വെറും വട്ടപൂജ്യത്തിന്റെ വില പോലും ഇല്ലാതെ വീണുപോകും. ചിന്തിച്ചവരും , ചിന്തിച്ചുകൊണ്ടിരുന്നവരും, ചിന്തിച്ചുകൊണ്ടിരിക്കുന്നവരും ആണ് ഈ ലോകത്തെ മാറ്റത്തിന്റെ പാതയിലേക്ക് എത്തിച്ചത്. അവരുള്ളതുകൊണ്ടാണ് ഈ ലോകം എല്ലാർക്കും തുറന്നുകിട്ടിയത്. വെറുപ്പിന്റെ തത്ത്വശാസ്ത്രം ശർദ്ധിക്കുന്നവരെ.. നിങ്ങൾ നിശേഷം തുടച്ചുമാറ്റപ്പെട്ടും. ഊൺമേശയിലെ എച്ചിലുകളെ പോലെ.ജെ. എൻ യു -വിലെ കുട്ടികളോടൊപ്പം, അവിടുത്തെ അധ്യാപകരോടൊപ്പം.

#standwithJNU. Rahul Rajeev