Connect with us

Featured

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഒരു അറുതി വരുത്താൻ എന്താണ് വഴി ?

ലോക രാജ്യങ്ങളോ ഐക്യരാഷ്ട്ര സഭയോ ഇത്രയും നാൾ ശ്രമിച്ചിട്ടും ഇന്നും ലോകത്തിലെ അഭയാർഥികൾ മൃഗങ്ങളെക്കാൾ മോശം അവസ്ഥയിൽ കഴിയുകയാണ്

 85 total views

Published

on

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഒരു അറുതി വരുത്താൻ എന്താണ് വഴി ???

രാഹുൽ രവി

ലോക രാജ്യങ്ങളോ ഐക്യരാഷ്ട്ര സഭയോ ഇത്രയും നാൾ ശ്രമിച്ചിട്ടും ഇന്നും ലോകത്തിലെ അഭയാർഥികൾ മൃഗങ്ങളെക്കാൾ മോശം അവസ്ഥയിൽ കഴിയുകയാണ്, ലോകത്തിന്റെ യഥാർത്ഥ പ്രശ്നം അതാണ്,
നമ്മളും അതൊക്കെ അറിയുന്നുണ്ട്, ശേഷം നമ്മുടെ കാര്യം നോക്കി നമ്മൾ പോകും, അല്ലെങ്കിലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണ്.

വർഷങ്ങളായി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടിയിട്ടുണ്ട്, ഒടുവിൽ ഈയടുത്ത കാലത്താണ് പൂർണമായ ശാശ്വത പരിഹാരം ലഭിച്ചത്, Geoff lawton എന്നൊരു വ്യക്തിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു,
ഇദ്ദേഹത്തിന്റെ പ്രവർത്തങ്ങനങ്ങൾ അതിന്റെ ഫലങ്ങൾ എല്ലാം കണ്ടു കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് കാര്യം ബോധ്യമാവും, ഭൂമിയിലെ ഏത് മരുഭൂമിയിലും മഴക്കാടുകൾ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഇദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്

എല്ലാം വർഷങ്ങളായി പരീക്ഷിച്ചു വിജയിച്ചവയുമാണ്, സുസ്ഥിര സംസ്കാരത്തിന്റെ അടിത്തറ മരങ്ങളും മണ്ണിലെ ജൈവ വൈവിധ്യവും ആണെന്ന് വാദിക്കാൻ വേണ്ട എല്ലാ തെളിവുകളും ഇദ്ദേഹത്തിന്റെ വർഷങ്ങളായി ഉള്ള പ്രവർത്തനം മൂലം ഉണ്ടായിട്ടുണ്ട് നിങ്ങൾക്ക് നേരിട്ട് കണ്ടറിയാം,
ഇപ്പോൾ അഭയാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചു കൊടുക്കുന്നത് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് എന്നാൽ ഇത് മിക്ക രാജ്യങ്ങൾക്കും കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു, അതിനാൽ തന്നെ മിക്കപ്പോഴും ആളുകൾ പട്ടിണി കിടന്ന് ദയനീയമായി മരിക്കുന്ന അവസ്‌ഥ വരെ ഉണ്ടാവുന്നു, സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം ദുഃഖകരമായ സംഭവങ്ങൾ ഉണ്ടാവുന്നത് മാനവരാശിക്ക് തന്നെ അപമാനകരമാണ്, ഇതിനെതിരെ ഒരു പരിഹാരം കാണാൻ ആർക്കും കഴിഞ്ഞില്ല എന്ന് പറയുന്നതും തെറ്റാണ്, പരിഹാരമാണ് സുസ്ഥിര സംസ്കാരം,
ആദ്യം ഒരു അഭയാർത്ഥിയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചു നോക്കാം, ഏറ്റവും പ്രാഥമികമായി ആവശ്യം കുടിവെള്ളമാണ്, എന്നാൽ മിക്കപ്പോഴും വരണ്ടു ഉണങ്ങിയ മരുഭൂമികൾ ആയിരിക്കും ഇവർക്ക് ലഭിക്കുക, ഇവിടേക്ക് സന്നദ്ധ സംഘടനകൾ, തീവ്രവാദികളെയും അതിജീവിച്ചു വേണം ജലം എത്തിക്കാൻ, മിക്കപ്പോഴും അവർ കൊള്ളയടിക്കപ്പെടുന്നു കൊല്ലപ്പെടുന്നു, എങ്കിലും ഇന്നും മനുഷ്യന്റെ മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവാണ് മരിച്ചു വീഴുന്ന ഓരോ സന്നദ്ധ സേവകന് പകരം മറ്റൊരാൾ ആ സ്ഥാനം ഏറ്റെടുക്കുന്നു എന്നത്,

ഇതെല്ലാം ഒഴിവാക്കാൻ earth works നടത്തി watershed managment വഴി പെയ്യുന്ന മഴ അത്രയും സംഭരിക്കുക എന്നതാണ്, വഴി, ഏത് മരുഭൂമിയിലും മഴ ഉണ്ടാവും, അത് സംഭരിച്ചാൽ ആ പ്രദേശത്തത്തെ സ്വാഭാവിക ആവാസ വ്യവസ്‌ഥ തിരികെ വരും, കാരണം, ജലം ലഭ്യമായാൽ മുളയ്ക്കാൻ തയ്യാറായി ആയിരക്കണക്കിന് spores ഓരോ നാട്ടിലെയും മണ്ണിൽ ഉണ്ട്, അനുകൂല സാഹചര്യത്തിൽ അവ മുളച്ചു വന്ന്, മണ്ണിനെ ഒലിച്ചു പോകുന്നതിൽ നിന്നും തടയാൻ തുടങ്ങും, മരുഭൂമിയിൽ പച്ചപ്പും, ഭൂഗർഭ ജല വിതാനവും ഉയരാൻ തുടങ്ങും,
ഇതിന് ആവശ്യമായ man power നൽകാൻ അഭയാർഥികൾ ഉണ്ട്, അവർക്ക് ആവശ്യമായ വിവരങ്ങളും, പണി ആയുധങ്ങളും, ഭക്ഷണവും ജലവും, താൽക്കാലിക താമസവും, കൊടുക്കുകയാണ്, വേണ്ടത് , man power ന് ലോക രാജ്യങ്ങൾ മാന്യമായ ഒരു കൂലി കൂടി നൽകിയാൽ പതിയെ , പുതിയൊരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകാം.

ശേഷം, ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത ഫല വൃക്ഷ തൈയ്യുകൾ , ഇത്തരം ക്യാമ്പുകളിലേക്ക് അയക്കുക എന്നതാണ് അടുത്ത പടി, അതിനും മുന്നേ മുളയും ഈറ്റയും എല്ലാം തണ്ണീർത്തടങ്ങളുടെ കരയിൽ നട്ടു കഴിഞ്ഞിരിക്കും, അങ്ങനെ കുടി വെള്ള പ്രശനം 10 വർഷത്തിനുള്ളിൽ തീരും, അത് വരെ ഭാഗികമായി സഹായിക്കാൻ ഉള്ള ശേഷി ലോക രാജ്യങ്ങൾക്ക് ഉണ്ട്, പച്ചപ്പ് തിരിച്ചു വരുന്നതോടെ ഭക്ഷണത്തിന്റെ കാര്യത്തിലും ഭാഗീകമായി അഭയാർഥികൾ സ്വയം പര്യാപ്തരാവും, മുരിങ്ങ മരം, ബദാം പോലുള്ള super food ആയിരിക്കണം ആദ്യമേ വളർത്തേണ്ടത്, ഏറ്റവും കുറഞ്ഞ വിഭവത്തിൽ നിന്ന് ഏറ്റവും കുറവ് ജലം ഉപയോഗിച്ച് ഏറ്റവും കൂടുതൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ഇവയാണ് നല്ലത്, മിയാവാക്കി മാതൃക Aആയിരിക്കും ഏറ്റവും ഉത്തമം, വേഗം,മരത്തിന്റെ ഇലകൾ കമ്പോസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ അവ ഉപയോഗിച്ച് പച്ചക്കറിയും, ഗോതമ്പും എല്ലാം കൃഷി ചെയ്യാം, ഉപയോഗം കഴിഞ്ഞ മലിന ജലം സംസ്‌കരിച്ചു drip irrigation ചെയ്യാം, ഇതിനാവശ്യമായ സകല സാങ്കേതിക വിദ്യയും ഇന്ന് നിലവിലുണ്ട്, ഇവ സ്ഥാപിക്കുവാൻ വേണ്ട raw materials നൽകി സഹായിക്കുക എന്നതാണ് യുക്തിപരം,
അടുത്ത പ്രശ്നം human waste ആണ്, ആധുനിക ലോകത്തിൽ നമ്മൾ ശ്രദ്ധിക്കുന്നില്ല എങ്കിലും, മനുഷ്യ വിസർജ്യത്തിന്റെ സംസ്കരണം, ഒരു വലിയ വെല്ലുവിളി തന്നെയാണ് പ്രത്യേകിച്ച് infrastructures ഇല്ലാത്ത അഭയാർത്ഥി ക്യാമ്പുകളിൽ, സാംക്രമിക രോഗങ്ങൾ മൂലം ഒരുപാട് പേർക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് ഇത്,

Advertisement

ഇതിന് ഏറ്റവും ചിലവ് കുറഞ്ഞ രീതി ആയ vermi filter( മണ്ണിര കമ്പോസ്റ്റിംഗ്) ഉപയോഗിച്ച് ചെയ്യാം, അതിൽ നിന്നും പുറം തള്ളുന്ന പൂർണമായും ജൈവ സംസ്കരണം ചെയ്യപ്പെട്ട ജലം കൊണ്ട് food forest ലെ മരങ്ങൾക്ക് drip irrigation ചെയ്യാം, ബാക്കി വരുന്ന solid compost ഉണങ്ങിയ ഇലകളുമായി ചേർത്തു വീണ്ടും കമ്പോസ്റ്റ് ചെയ്ത്, ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യാൻ, സുസ്ഥിരമായ വളം നിർമ്മിക്കാം, വസ്ത്രം ഇന്നത്തെ industrial കാലഘട്ടത്തിൽ സുലഭമാണ് ലോകത്ത്, അത് കണ്ടെത്തി ഏകോപിച്ചു ദാനം ചെയ്യുക എന്നതാണ് ഏറ്റവും യുക്തിപരമായ സമീപനം, അങ്ങനെ എങ്കിലും അമിതമായി ഉണ്ടാക്കി കെട്ടി കിടക്കുന്ന തുണികൾ കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാവട്ടെ,

അവസാനത്തെ താമസമാണ്, ലക്ഷക്കണക്കിന് ആളുകൾക്ക് ഇന്നത്തെ രീതിയിൽ വീട് നിർമ്മിച്ചു നൽകുക എന്നത് സാമ്പത്തികമായി നടക്കാത്ത കാര്യമാണ്, പകരം, നമ്മൾ തൽക്കാലത്തേക്ക് പൂർവികരുടെ പാത പിന്തുടർന്ന് കൊണ്ട്, മണ്ണ് കൊണ്ട് ഇടിച്ചു ചുമർ ഉണ്ടാക്കി മേൽക്കൂര കെട്ടുന്നത് ആയിരിക്കും, വർഷങ്ങളായി സംസ്കാരങ്ങൾ ലോകത്താകമാനം ചെയ്തു വരുന്ന രീതിയാണ്, അതിനാവശ്യമായ പരിശീലനം നൽകുക , എന്നതാണ് ചെയ്യേണ്ടത്, ഇന്നത്തെ സാങ്കേതിക വിദ്യ കൊണ്ട് പണിയുന്ന വീടിന്റെ അതേ ബലത്തിൽ മണ്ണ് കൊണ്ട് വീട് പണിയാൻ ഉള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിൽ ഉണ്ട്, വില കുറഞ്ഞ ലോഹ തകിടുകൾ കൊണ്ട് മേൽക്കൂര ഉണ്ടാക്കി മുകളിൽ പുല്ല് കൊണ്ട് മേയാൻ കഴിയും, അതിനും manpower ആണ് കൂടുതൽ ആവശ്യം,

അഭയാർത്ഥികൾക്ക് ആവശ്യം ശാശ്വതമായ ഒരു ജീവിതമാണ്, മൃഗങ്ങളെ പോലെ ഒരു അതിജീവനം മാത്രം ആവരുത് അവർ, ദാരിദ്ര്യത്തിൽ നിന്നാണ് കുറ്റ കൃത്യങ്ങളും തീവ്രവാദവും വളരുന്നത്, അത് ഇല്ലാതാക്കാൻ ഏറ്റവും മെച്ചപ്പെട്ട വഴി ഏദൻ തോട്ടത്തിന്റെ പച്ചപ്പും തണലും ആണ്,
പ്രകൃതി വിഭവങ്ങൾ ഇല്ലാത്തത് മൂലം പരസ്പരം തമ്മിലടിച്ചും കൊന്നും മോഷ്ടിച്ചും ഉണ്ടായ സംസ്കാരത്തെ എതിർക്കാൻ ഏറ്റവും നല്ലത്, തമ്മിൽ തല്ലാൻ കാരണം ഇല്ലാതാക്കുക എന്നതാണ്, ആർക്കും വേണ്ടാത്ത തരിശു ഭൂമികൾ ഒരുപാട് ഉണ്ട് അഭയാർഥികൾക്ക് അവരുടേതായ ഒരു രാജ്യം ഉണ്ടാക്കുവാൻ, അതിനൊരു കൈത്താങ്ങ് കൊടുക്കാൻ ലോക രാജ്യങ്ങൾക്ക് കഴിയും,

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾക്ക് ഏറ്റവും മികച്ച ഉദാഹരണം ആണ് ഇസ്രായേൽ, ദൈവം കൊടുത്ത മരുഭൂമിയിൽ ഏദൻ തോട്ടം ഉണ്ടാക്കുന്നവർ ആണ് ദൈവത്തിന്റെ പ്രിയപ്പെട്ടവർ, അത് ഇസ്രായേലികൾക്ക് മാത്രമല്ല, എല്ലാവർക്കും ബാധകമാണ്, അതിനാവശ്യമായ സാങ്കേതിക വിദ്യകളും , സാമ്പത്തിക സ്രോതസ്സും വിഭവവും ഇന്ന് ഉണ്ട്,
ഇത്തരം ഒരു ധൗത്യത്തിലൂടെ ഭാവിയിലെ mars missions തുടങ്ങിയ insitu resource development നെ ആശ്രയിക്കുന്ന പഠനം നടത്താനും കഴിയും, rocket വിട്ടാൽ വിശപ്പ് മാറുമോ എന്ന് ചോദിക്കുന്ന ആളുകൾ മനസിപ്പാക്കാത്ത ഒരു കാര്യം, technology universal ആണ് എന്നും, പരസ്പരം ബന്ധം തോന്നാത്ത മേഖലകൾ പോലും ഒരേ സാങ്കേതിക. വിദ്യ ഉപയോഗിക്കുന്നുണ്ട് എന്നതുമാണ്,

തീവ്രവാദത്തിനെ അക്രമം കൊണ്ട് അടിച്ചമർത്താൻ കഴിയില്ല മറിച്ച്, ഒറ്റപ്പെടുത്തുകയാണ് വേണ്ടത് എന്ന് ലോക രാജ്യങ്ങൾക്ക് തിരിച്ചറിവ് വരുന്ന ഒരു കാലം വരും, പക്ഷേ അന്നും
ഇതെല്ലാം ആര് ഏകോപിപ്പിക്കും എന്നത് മാത്രമാണ് ചോദ്യം

 86 total views,  1 views today

Advertisement
Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement