fbpx
Connect with us

Nature

അത്ഭുതം, 1000 കോടി ഡോളറിന്റെ സംഭാവനയാണ് പവിഴ പുറ്റുകൾ നേരിട്ട് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്

Published

on

Rahul Ravi

ഓരോ വർഷവും 1000 കോടി ഡോളറിന്റെ സംഭാവനയാണ് ആഗോളതലത്തിൽ പവിഴ പുറ്റുകൾ നേരിട്ട് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്, കടലിൽ വെറും 1 % മാത്രം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പവിഴ പുറ്റുകൾ, കടലിലെ മൽസ്യ സമ്പത്തിന്റെ 30-40 ശതമാനം സംഭാവന ചെയ്യുന്നു, അത്ര തന്നെ ശതമാനം ജൈവ വൈവിധ്യവും ഇവിടെ കാണാം, ചുരുക്കി പറഞ്ഞാൽ, നിങ്ങളുടെ തീൻമേശയിൽ എത്തുന്ന മൽസ്യ വിഭവങ്ങളുടെ നല്ലൊരു ശതമാനവും അവയുടെ ജീവചക്രത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ പവിഴ പുറ്റുകളെ ആശ്രയിച്ചിരുന്നു എന്ന് !!!

എന്തുകൊണ്ട് മനുഷ്യ നിർമ്മിത പവിഴ പുറ്റുകൾ നമ്മുടെ ഭാവിക്ക് അത്യാവശ്യമാണ് ???

ഓരോ വർഷവും നമ്മൾ പുറം തള്ളുന്ന കാർബണിന്റെ ഏകദേശം 21 % വും സമുദ്രങ്ങൾ വലിച്ചെടുക്കുന്നുണ്ട്. വർദ്ധിച്ച ആഗോള ഊഷ്മാവിന്റെ 90 % ൽ അധികം ചൂടും സമുദ്രം വലിച്ചെടുത്തു കഴിഞ്ഞു. മുൻപ് കാണാത്ത വിധം സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഈ താപനം വ്യാപിക്കുന്നുണ്ട്, അതും നമ്മുടെ ശീതോഷ്ണ സമുദ്ര ജല പ്രവാഹങ്ങൾ പോലും വേഗം കുറയ്ക്കാൻ പോന്ന രീതിയിൽ പോലും.സമുദ്രത്തിന്റെ മുകളിലെ ഏതാനും മീറ്ററുകൾ മാത്രമുള്ള ഫോട്ടോ ട്രോഫിക്ക് പാളിയിലെ ജലം മാത്രം, അന്തരീക്ഷത്തിൽ മൊത്തത്തിലുള്ള കാർബണിനെക്കാൾ കൂടുതൽ സംഭരിച്ച് കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നും അന്തരീക്ഷ കാർബണിന്റെ അളവിൽ ഉള്ള വർധനവ് മൂലം കടലിന്റെ അമ്ലത കൂടി വരികയാണ്, കടൽ ചൂട് പിടിക്കുന്നതും, പുഴയിലൂടെ ഒഴുകി എത്തുന്ന രാസമാലിന്യങ്ങളും ഒക്കെ മറ്റൊരു ഘടകമാണ്

Advertisement

IPCC റിപ്പോർട്ട് പ്രകാരം 1.5 ℃ താപനില ഉയർന്നാൽ പോലും 90% പവിഴ പുറ്റുകളെയും സാരമായി ബാധിക്കും എന്നാണ്, ഇന്ന് നമ്മൾ മുഴുവനായി കാർബൺ പുറംതള്ളുന്നത് നിർത്തിയാൽ പോലും സമുദ്ര താപനം ഇനിയും 100 വർഷത്തേക്ക് തുടരും എന്നാണ് കണക്കുകൾ പറയുന്നത്, എന്നാൽ ചിന്തിക്കേണ്ടത് ഈ നിലയിൽ മുന്നോട്ട് പോയാൽ 3.5℃ വരെ 2100 ആവുമ്പോഴേക്കും ആഗോള താപനം ഉണ്ടാവും എന്നതാണ് പഠനങ്ങൾ പറയുന്നത്, ഇതിന് എതിരെ ഏറ്റവും നല്ല പരിഹാരം വനങ്ങൾ അല്ല, മറിച്ച്, കണ്ടൽ കാടുകളും, കടൽ പായലും , കടൽ പുല്ലും , ചതുപ്പ് നിലങ്ങളും പവിഴ പുറ്റുകളും നിറഞ്ഞ തീരദേശ ആവാസ വ്യവസ്ഥയ്ക്ക്, മഴക്കടുകളെക്കാൾ 10 ഇരട്ടി കാർബൺ ശേഖരിക്കാൻ കഴിയും

ഒരുകാലത്ത് മിക്കവാറും എല്ലാ തീരങ്ങളിലും ഇത്തരം ആവാസ വ്യവസ്ഥകൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു, കഴിഞ്ഞ 150 വർഷം കൊണ്ടാണ് ഇവയിൽ മിക്കതും നമ്മുടെ പൂർവീകർ ഇല്ലാതെ ആക്കിയത്,ആ കർമ്മത്തിന്റെ ഫലമാണ് ഇന്ന് ആഗോള തലത്തിൽ കടൽ തീരങ്ങൾ ഇല്ലാതെ ആവുന്നത്,
കാരണം കരയെ സംരക്ഷിച്ചു പോന്നിരുന്നത് തീരത്തെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ ഇല്ലാതെ ആക്കിയാൽ, കടൽ ഓരോ വർഷവും കൂടുതൽ കരയിലേക്ക് കയറി വരിക തന്നെ ചെയ്യും,ഇപ്പോഴുള്ള സ്വാഭാവിക ജൈവ സംവിധാനങ്ങൾക്ക് നമ്മൾ ഉണ്ടാക്കുന്ന ഈ മാറ്റത്തിന് ഒപ്പം പരിണാമം കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, അവിടെയാണ് മനുഷ്യന്റെ ഇടപെടൽ വേണ്ടി വരുന്നത്,പവിഴ പുറ്റുകളെ പുനർജീവിപ്പിക്കാൻ വേണ്ടി നടത്തപ്പെട്ട ഗവേഷണങ്ങൾക്ക് ഒടുവിൽ മൂന്ന് വഴിയാണ് ഇതിനായി പ്രയോഗിക്കുന്നത്

1. Mineral Accretion Technology
2. Micro Fragmentation
3. Coral Hatchery

മിനറൽ അക്രീഷൻ സാങ്കേതിക വിദ്യ,
ബയോ റോക്ക് എന്നും അറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ,
കടൽ ജലത്തിന്റെ Electrolysis വഴിയാണ് പ്രവർത്തിക്കുന്നത്,
ഇരുമ്പിന്റെ വലകൾ മണൽ തിട്ടയിൽ ഉറപ്പിച്ച ശേഷം, floating solar പാനലുകൾ ഉപയോഗിച്ച്, DC കറന്റ് ഈ വലകളിലേക്ക് കൊടുക്കുന്നു, നെഗറ്റീവ് ഇലക്ട്രോട് ആയി ഈ വല മാറുമ്പോൾ കാൽസ്യം കാർബണേറ്റ് ഈ ഇരുമ്പ് വലയ്ക്ക് മുകളിൽ അടിഞ്ഞു കൂടുന്ന, പവിഴ പുറ്റുകൾക്ക് വളരാൻ അനുകൂലമായ സാഹചര്യം ഇത് വഴി ഉണ്ടാവുന്നു, ഈ ഇരുമ്പ് വലകളിൽ അടിഞ്ഞു കൂടുന്ന പദാർത്ഥം , കോണ്ക്രീറ്റിന് സമാനമാണ്,
കടലിൽ നിന്ന് ഇത്തരത്തിൽ നിർമ്മാണ വസ്തുക്കൾ ഉണ്ടാക്കുവാനും അത് വഴി കാർബൺ നേരിട്ട് കടലിൽ നിന്ന് വലിച്ചെടുക്കാനും കഴിയും.

മൈക്രോ ഫ്രാഗ്മെന്റഷൻ

ഇവിടെ ജീവനുള്ള പവിഴ പുറ്റുകളെ നുറുങ്ങ് കഷണങ്ങൾ ആയി മുറിക്കുന്നു, വേഗം വളരാത്ത പവിഴ പുറ്റുകളെ പെട്ടെന്ന് വളർത്താൻ ആണ് ഇത് ഉപയോഗിക്കുന്നത്.ഇത്തരത്തിൽ ചെറിയ പവിഴ തുട്ടുകൾ വലിയ പവിഴ പുറ്റുകളെക്കാൾ നാല്പത് ഇരട്ടി വേഗത്തിൽ വളരുന്നു, ഇവ അടുത്തടുത്തു തന്നെ സ്ഥാപിച്ചാൽ വളർന്ന് വന്ന് ഇവ കൂടിച്ചേരുന്നു, 100 വർഷം കൊണ്ട് സ്വാഭാവികമായും ഉണ്ടാവുന്ന വളർച്ച ഏതാനും വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുക്കാൻ കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണം.

Advertisement

ഹാച്ചറി,

പവിഴ പുറ്റുകളുടെ പ്രത്യുല്പാദനത്തിൽ സഹായിക്കുക എന്നതാണ് ഇവിടെ ലക്ഷ്യം,വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അപൂർവ പ്രതിഭാസമാണ് പവിഴ പുറ്റുകളുടെ പ്രജനന ചക്രം,ചന്ദ്രന്റെ ചക്രത്തെ ആശ്രയിച്ചാണ് ഇവ ഗമേറ്റുകൾ എന്ന് വിളിക്കുന്ന ഇവയുടെ അണ്ഡവും ഭ്രൂണവും ഒറ്റ രാത്രി കൊണ്ട് കടലിലേക്ക് വർഷിക്കുന്ന ഈ പ്രതിഭാസം ഉണ്ടാവുന്നത്.ഇതിൽ മണിക്കൂറുകൾ മാത്രം ആയുസ്സുള്ള 99 ശതമാനം ഗാമേറ്റുകളും വിവിധ ജീവികൾക്ക് ഭക്ഷണം ആവുകയോ കരയിൽ അടിയുകയോ ചീഞ്ഞു പോവുകയോ ഒക്കെ ചെയ്യും, ബാക്കിയുള്ള 1 % ൽ താഴെ വരുന്ന ഗാമേറ്റുകൾ മാത്രമാണ് കടലിന്റെ ഉപരിതലത്തിൽ വന്ന് സംയോജിച്ചു പുതിയ പവിഴ പുറ്റുകളുടെ പ്ലാനുല എന്ന ലാർവ ഉണ്ടാവുന്നത്,

ഇവ ആഴ്ചകളും മാസങ്ങളും കടലിന്റെ പ്രതലത്തിൽ ഒഴുകി നടന്ന് ആകസ്മികമായി കല്ലുകളിലും,മറ്റ് പവിഴ പുറ്റുകയിലും ,പറ്റിപ്പിടിച്ചു പുതിയ പവിഴ പുറ്റുകൾ ആവുന്നത്,ഇവയുടെ ഈ പ്രജനന സമയത്ത്‌ ലാർവകളെ ശേഖരിച്ച് അവയെ കല്ലുകളിലും മറ്റും സ്ഥാപിച്ചു എടുക്കാൻ കഴിയും, ഇവയെ കാലാവസ്ഥാ വ്യതിയാനത്തെ അനുകരിക്കുന്ന ഒരു ടാങ്കിൽ വളർത്തി എടുത്താൽ എപ്പി ജനെറ്റിക്സ് എന്ന പ്രതിഭാസം വഴി, ആ പരിസ്ഥിതിക്ക് ഇണങ്ങി ജീവിക്കാൻ വേണ്ട പരിണാമം നേടാൻ പ്ലാനുല എന്ന ലാർവയ്ക്ക് കഴിയുന്നു. ഇങ്ങനെ ചെയ്യുന്നതിനെ directed evolution എന്ന് വിളിക്കുന്നു,

ഇത്തരത്തിൽ ,ആധുനിക സാങ്കേതിക വിദ്യകൾ വഴി പവിഴ പുറ്റുകളെ പുനർജീവിപ്പിക്കുക എന്നത് മാത്രമാണ് ഇനി നമ്മുടെ മുന്നിലുള്ള ഏക മാർഗ്ഗം, ഇത്തരത്തിൽ സുസ്ഥിര തീര സംരക്ഷണം, വംശ നാശ വക്കിൽ നിന്നും ഒരുപാട് കടൽ ജീവികളെ രക്ഷിക്കാൻ കൂടി കഴിയുന്നവ ആവണം, ഇനിയും ചർച്ച ചെയ്തു കളയാൻ നമുക്ക് സമയമില്ല, കഴിഞ്ഞ പതിറ്റാണ്ടിൽ തുടങ്ങേണ്ടത് ആയിരുന്നു ഈ പ്രവർത്തനങ്ങൾ , ഇനിയും ഇത് വൈകിക്കാൻ പറ്റില്ല, ആവശ്യമായ ഗവേഷണങ്ങൾ എല്ലാം കഴിഞ്ഞതാണ്, ഇതൊക്കെ ചെയ്യാൻ ആവശ്യമായ ഫണ്ടും ഇഷ്ടംപോലെ ഉണ്ട്, പിന്നെ എന്ത് കൊണ്ട് ആരും ഇതിനെപ്പറ്റി ചർച്ച ചെയ്യുന്നില്ല, ഇതിനെ പറ്റി ആശങ്ക പെടുന്നില്ല ??? എന്ത് കൊണ്ട് സർക്കാരുകൾ ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവുന്നില്ല ?ഇത്തരം പ്രാധാന്യമുള്ള വിഷയം വാർത്തയിലൂടെ പോലും കാണാൻ ഇല്ല , ഒരു പൗരൻ എന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിക്കണം.

 1,712 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment8 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment8 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment8 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment9 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment9 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment9 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment9 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment10 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment1 day ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »