ചൈനയിലെ ഡാം തകർച്ചയും ഡാമുകൾ ഇല്ലാത്ത സുസ്ഥിര ജല വൈദ്യുതിയും

0
212

രാഹുൽ രവി

ഡാമുകൾ ഇല്ലാത്ത സുസ്ഥിര ജല വൈദ്യുതി( decentralized micro hydro technology)

ചൈനയിൽ ഡാമുകൾ തകർന്ന വാർത്ത നമ്മൾ എല്ലാവരും കണ്ടല്ലോ??
,ലോകത്തിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ള രാജ്യമാണ് ചൈന, എന്നാൽ, കാലാവസ്‌ഥ അസ്ഥിരമായ കാലഘട്ടത്തിൽ ഡാമുകൾ മൂലം ഉണ്ടാവാൻ സാധ്യത ഉള്ള ലാഭത്തെക്കാൾ കൂടുതലാണ് അത് മൂലം ഉണ്ടാവുന്ന നാശ നഷ്ടങ്ങൾ, അതിനാൽ തന്നെ ഡാമുകളുടെ നിർമ്മാണം ഭാവിയിൽ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്, ഡാമുകൾ വഴിയുള്ളജല വൈദ്യുതി കാർബൻ ന്യൂട്രൽ അല്ല, കാരണം ഡാമുകളുടെ അടിത്തട്ടിൽ ഓക്സിജന്റെ അഭാവത്തിൽ വിഘടിപ്പിക്കുന്ന ജൈവ വസ്തുക്കൾ മീഥേൻ പുറത്തു വിടുന്നു, കാർബൺ ഡൈഓക്സൈഡനേക്കാൾ അപകടകാരിയാണ് ഈ വാതകം, മാത്രമല്ല മീനുകൾ വംശ നാശം വന്ന് പോകുവാനും ആവാസ വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടാനും ഒക്കെ കാരണമാണ് ഡാമുകൾ, അങ്ങനെ എങ്കിൽ എങ്ങനെ സുസ്ഥിരമായി ജല വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമോ?? എന്നാണ് ചോദ്യം, അതിന്റെ ഉത്തരമാണ് മൈക്രോ ഹൈഡ്രോ പവർ

May be an image of text that says "Inlet Generator Trash rack Shaft Shaft Logarithmic basin Support sructure Propeller Draft tube tube"കേരളം പോലെ വർഷം മുഴുവൻ ഒഴുകുന്ന തണ്ണീർത്തടങ്ങൾ ഉള്ള നാട്ടിൽ ഒഴുകുന്ന ജലത്തിൽ നിന്ന് പ്രകൃതി സൗഹാർദപരമായി വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ ഊർജ്ജ സ്വയം പര്യാപ്തതയ്ക്ക് അപ്പുറം ഊർജ്ജം അന്യ നാടുകളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു സംസ്ഥാനം ആയി മാറാൻ കഴിയും,
ഇതിന്റെ പ്രധാന കാരണം, മൈക്രോ ഹൈഡ്രോ ചെറിയ ഉയര വ്യത്യാസത്തിൽ തന്നെ (അര മീറ്റർ മുതൽ 5 മീറ്റർ വരെ) 1kw മുതൽ 10 kw വരെ ഊർജ്ജം ഉണ്ടാക്കാൻ പര്യാപ്തമാണ്, പ്രധാന ജല സ്രോതസ്സുകളിൽ നിന്ന് കൈവഴികൾ ആയി ചെറു കനാലുകൾ നിർമ്മിച്ചു, അതിൽ ഓരോ നിശ്ചിതമായ ഉയരത്തിൽ ഇടവേളകളിൽ ഇത്തരം പ്ലാന്റുകൾ തുടങ്ങിയാൽ, ഒരു കൈ വഴിയിൽ നിന്ന് തന്നെ അല്പം മാത്രം ജലം ഉപയോഗിച്ച് ആ കൈവഴി കടന്നു പോകുന്നതിനു ചുറ്റും കിലോമീറ്റർ കണക്കിന് ചുറ്റളവിൽ, സുസ്ഥിരമായ വൈദ്യുതി രാവും പകലും എത്തിക്കാം, ഇതേ സംവിധാനം കൃഷിക്കും, storm water drainage ഉം, water treatment ഉമായി കൂട്ടി വായിച്ചാൽ, നമ്മൾ ഇന്ന് നേരിടുന്ന ഒരുപാട് പ്രശ്നങ്ങളുടെ പരിഹാരമാണ് ഇതെന്ന് കാണാം .
ഈ ഒരു സംവിധാനം കൊണ്ട് ആയിരക്കണക്കിന് ഡാമുകളുടെ ഊർജ്ജം ഉണ്ടാക്കാൻ കഴിയും.

May be an image of text that says "FOR FLOWS OF 1 TO 8 M3/S PER TURBINE 3"അതും പ്രകൃതി സൗഹാർഥപരമായ രീതിയിൽ, തന്നെ,ഗ്രിഡ് ലെവൽ ജല വൈദ്യുതിയിൽ, വിതരണത്തിന് വേണ്ടി ഒരുപാട് ഊർജ്ജ നഷ്ടവും, സാമ്പത്തിക ചിലവും ഉണ്ടെന്ന് ഓർക്കുകഎന്നാൽ, ജലമാണ് ഊർജ്ജം വഹിക്കുന്നത് അത് കൊണ്ട് തന്നെ ഹെഡ് ഉള്ളിടത്തോളം transmission loss ഒരു പ്രശ്നമല്ല,

ഓരോ പഞ്ചായത്തിനും വേണ്ട ഊർജ്ജം തദ്ദേശീയമായി പ്ലാന്റ് തുടങ്ങി ഉത്പാദിപ്പിക്കാം,ഒഴുകുന്ന ജലം ആണ് നമ്മുടെ ഊർജ്ജ സ്രോതസ്സ് , ഉയര വ്യത്യാസം ഉള്ളിടത്തോളം, ഒഴുകുന്ന ജലത്തിൽ നിന്ന് നമുക്ക് ഊർജ്ജം എടുത്തുകൊണ്ടേ ഇരിക്കാം, പ്രളയങ്ങൾ വെള്ള കെട്ടുകൾ കുറയ്ക്കാം,പ്ളാസ്റ്റിക് നീക്കം ചെയ്യാം, കൃഷിക്ക് ജലം കണ്ടെത്താം, മത്സ്യ കൃഷി കൂട്ടാം, കുളങ്ങൾ പോലുള്ള സംവിധാനം വഴി ജല സംഭരണം നടത്താം,

May be an image of 1 person and body of waterഉപയോഗം കഴിഞ്ഞ ജലം ജൈവ സംവിധാനങ്ങൾ ഉപയോഗിച്ച് ശുദ്ധീകരണം ചെയ്തു ഭൂഗർഭ അറകളിലേക്ക് ഇറക്കാം, അത് വഴി ഭൂഗർഭ ജല വിതാനം ഉയർത്താം, ഉപ്പ് വെള്ളം കയറുന്നത് കുറയ്ക്കാം,വൈദ്യുതി സുലഭമാവുന്നതോടെ, സുസ്ഥിരമാവുന്നതോടെ നമ്മുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ് ഉണ്ടാവും, വൻ തോതിൽ ഊർജ്ജം ആവശ്യമുള്ള ഇരുമ്പുരുക്ക് വ്യവസായം അടക്കം ചെയ്യാൻ കഴിയുന്ന നിലയിലേക്ക് നമ്മൾ മാറും, മാത്രമല്ല recycling ചെയ്യാനും, ജൈവ ഇന്ധനം ഉണ്ടാക്കാനും എല്ലാം ഇതേ വൈദ്യുതി ഉപയോഗിക്കാം,

May be an image of body of waterഇലയിലേക്ക് ഞരമ്പുകൾ പടരുന്നത് പോലുള്ള ജൈവ കനാലുകൾ ഇതിനൊപ്പം തന്നെ ടൂറിസം, ജല ഗതാഗതം എന്നിവ മെച്ചപ്പെടുത്താനും ഉപയോഗിക്കാം, മാത്രമല്ല മൽസ്യ സമ്പത്തും ആവാസ വ്യവസ്ഥാ വർധനവ് മൂലം വർധിക്കും, ഇത്തരം സംവിധാനം വന്നാൽ ഇപ്പോൾ അപകടം ആയി നിൽക്കുന്ന ഡാമുകൾ നമുക്ക് സുരക്ഷിതമായി പൊളിച്ചു മാറ്റാം, അത് വഴി ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള വൻ ദുരന്തം ഒഴിവാക്കാം, നമ്മുടെ മണ്ണിന്റെ സ്വഭാവികതയും പച്ചപ്പും നില നിർത്തി കൊണ്ടുള്ള സുസ്ഥിര വികസനത്തിന് അടിത്തറ പാവാനും ഇതേ പദ്ധതി കൊണ്ട് കഴിയും, 11 kv line ന്റെ ആവശ്യകത ഇല്ലാതെ ആവും, ഇലട്രിക്ക് വണ്ടികൾക്ക് charging സൗജന്യമായി നൽകാൻ കഴിയും,

May be an image of outdoors and text that says "Video Source Turbulent"ഇത്രയേറെ മെച്ചങ്ങൾ ഉള്ള ഈ മൈക്രോ ഹൈഡ്രോ പദ്ധതി കേരളത്തിന്റെ മല നാട്ടിൽ നിന്നും ഉണ്ടാവുന്ന മഴ വെള്ളത്തിന്റെ ഊർജ്ജം ഇടനാട്ടിലേക്കും തീരദേശത്തേക്കും എത്തിക്കും, ഒപ്പം ജലസേചന കാർഷിക സാധ്യതകളും എത്തുന്നതോടെ, ഭക്ഷ്യ സ്വയം പര്യാപ്തതയിലും വൻ മുന്നേറ്റങ്ങൾ ഉണ്ടാവും, 8 വർഷം മുൻപ് united nations devolopment പ്രോഗ്രാം ന്റെ ഭാഗമായിരുന്ന ഈ പദ്ധതി നമ്മുടെ നാട്ടിലെ ഭുജികൾ ആരും അറിഞ്ഞിട്ടില്ല,

മുകളിൽ ഉള്ളത് conventional penstock ,pelton wheel സംവിധാനമാണ്,
എന്നാൽ പുതു തലമുറയിൽ മീനുകളെ പോലും പരുക്ക് പറ്റാതെ കടത്തി വിടുന്ന രീതിയിലുള്ള turbulant turbine വരെ എത്തി നിൽക്കുന്നു സാങ്കേതിക വിദ്യ,

കേരളത്തെ സംബന്ധിച്ച് ഗ്രീൻ ടെക്നോളജിയിൽ ഏറ്റവുമധികം സാധ്യതകൾ നൽകുന്ന ഒന്നാണ്, മൈക്രോ ഹൈഡ്രോ പ്രോജക്ട്, ഇവ വർഷങ്ങളായി പരീക്ഷിച്ചു വിജയിച്ചതുമാണ്, ഇന്നും ഇത് നടപ്പാക്കാതെ ഇരിക്കാൻ മറ്റൊരു തടസ്സങ്ങളും ഇല്ല.ഈ വിവരം അധികാരികളിൽ എത്തിക്കുവാൻ നിങ്ങളുടെ സഹായം ആവശ്യപ്പെട്ട് കൊണ്ട് നിർത്തുന്നു,

May be an image of text that says "Inlet Generator Trash rack Shaft Shaft Logarithmic basin Support sructure Propeller Draft tube tube"

**