Rahul Ravi.
സ്പേസ് കൊളോണിയലിസം
ഭൂമി ഉണ്ടായിട്ട് 470 കോടി വർഷങ്ങൾ ആയിട്ടുണ്ട് എങ്കിൽ ജീവൻ ഉണ്ടായിട്ട് 350 കോടി വർഷങ്ങൾ എങ്കിലും ആവുന്നു.അവിടെ ഒരു ഏക കോശ ജീവിയിൽ നിന്നും ഇന്ന് ബോധമുള്ള മനുഷ്യനിൽ പരിണാമം എത്തി നിൽക്കുമ്പോൾ നമ്മൾ സ്വയം ചോദിക്കുകയാണ്,എന്തിനാണ് ജീവൻ ഉണ്ടായത്, ???
എന്താണ് ജീവൻ്റെ ലക്ഷ്യം ???.
ഫിലോസഫി മാറ്റി നിർത്തി നമ്മുടെ ഇന്നത്തെ അറിവും തെളിവുകളും വെച്ച് നമുക്ക് ഉത്തരം തിരഞ്ഞു നോക്കാം.ഭൂമിയിൽ ആഴ കടൽ മുതൽ മഞ്ഞ് മൂടിക്കിടക്കുന്ന മലമുകളിൽ വരെ ജീവൻ്റെ സാന്നിധ്യം നാം കണ്ടെത്തിയിട്ടുണ്ട്, അതായത് ഭൂമിയിലെ സകലമാന വിഭവങ്ങളെയും ചൂഷണം ചെയ്തു കൊണ്ട് ജീവൻ വംശം നില നിർത്താൻ നോക്കുന്നു, ഈ ഭൂമിയിൽ ഇത് വരെ ഉണ്ടായ 20 ഓളം ആഗോള വംശ നാശങ്ങൾ മൂലം ജീവൻ്റെ പരിണാമം പല കുറി നഷ്ടപെട്ടു പോയിട്ടുണ്ട്, 16.5 കോടി വർഷം ഇവിടെ ജീവിച്ചിട്ടും ദിനോസറുകൾക്ക് ഒരു സ്പേസ് പ്രോഗ്രാം ഉണ്ടാക്കാൻ കഴിഞ്ഞില്ല, കഴിഞ്ഞിരുന്നു എങ്കിൽ അവർ ഉൽക്ക വീണ് വംശനാശം വന്ന് പോകുമായിരുന്നില്ല.എന്നാൽ സ്വന്തം കാലഘട്ടത്തിൽ ഉണ്ടാവാൻ സാധ്യത ഉള്ള ഇത്തരം ആഗോള വംശ നാശങ്ങളെ തടയാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് കഴിയും,ഇത്തരത്തിൽ നമ്മൾ സ്പേസിലേക്ക് പോകുമ്പോൾ ഈ ഭൂമിയിലെ അസംഖ്യം ജീവജാലങ്ങളും മൾടി പ്ലാനറ്ററി ആവും, അങ്ങനെ എങ്കിൽ ഈ പ്രകൃതി തന്നെ അതിൻ്റെ വ്യാപനത്തിന് വേണ്ടി അറിഞ്ഞോ അറിയാതെയോ മനുഷ്യനെ കൃഷി ചെയ്തത് ആണ് എന്ന് പറഞ്ഞാൽ ആ സാധ്യതയും തള്ളി കളയാൻ കഴിയുമോ???
എന്തായാലും 350 കോടി വർഷത്തിൻ്റെ വെറും 0.0003% മാത്രം വരുന്ന കാലം കൊണ്ട് മനുഷ്യൻ ഗുഹയിൽ നിന്ന് ചന്ദ്രനിൽ എത്തി അങ്ങനെ എങ്കിൽ ഒരു 100 – 1000 വർഷം കഴിഞ്ഞാൽ എന്തൊക്കെ ഉണ്ടാവും, ഇനിയും ലക്ഷകണക്കിന് വർഷങ്ങൾ നമുക്ക് ബാക്കിയുണ്ട്.ഭൂമിയുടെ ജൈവ മണ്ഡലം നമ്മുടെ അടുത്തുള്ള നക്ഷത്രങ്ങൾക്ക് ചുറ്റും വരെ പോലും എത്തുമെന്ന് സാരം,.ഭൂമിയിലെ ജീവൻ്റെ ലക്ഷ്യം വംശ വർധനവും പുതിയ ആവാസ വ്യവസ്ഥകൾ സ്ഥാപിക്കുക എന്നതും തന്നെയാണ്, അത് ഭൂമിയിൽ ആയാലും അന്യ ഗ്രഹങ്ങളിൽ ആയാലും, പരിണാമം എന്ന വരം കിട്ടിയ ജീവൻ പതിയെ വേര് പിടിക്കും.ചുരുക്കി പറഞ്ഞാൽ സ്പേസ് കൊളോണിയലിസം ഭൂമി എന്നത് തന്നെ ഒരു രീതിയിൽ ചിന്തിച്ചാൽ ഒരു സ്വാഭാവിക ജൈവ ബഹിരാകാശ പേടകം അല്ലേ ?