ശ്രീലങ്കൻ തീരത്ത് ഇപ്പോൾ ഒരു സാധനം കിടന്ന് കത്തുന്നുണ്ട്, സ്വയം വംശനാശത്തിന് തുടക്കമിട്ടുകൊണ്ട്

0
515

രാഹുൽ രവി ·

സമുദ്ര ദിനം ഓർമപ്പെടുത്തൽ

ഭൂമിയുടെ 70 ശതമാനത്തിലധികം പ്രതലം സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു,
.കടൽ ഭൂമിയിലെ സകല ജീവന്റെയും, സ്രോതസ്സാണ്, കടൽ , മനുഷ്യരാശിയുടെയും ഭൂമിയിലെ മറ്റെല്ലാ ജീവികളുടെയും നിലനിൽപ്പിനെ പിന്തുണയ്ക്കുന്നു. നമ്മുടെ ഗ്രഹത്തിന്റെ താപനില അപകടകരമായ വിധം കൂടുന്നതും കുറയുന്നതും തടയുന്നത് ഇതേ കടലാണ്, ഇപ്പോഴും അതിന്റെ പല ചക്രങ്ങളും ജൈവ വൈവിധ്യവും നമുക്ക് അന്യമാണ് , ഒരു മനുഷ്യന്റെ ആയുസ്സ് കൊണ്ട് പഠിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അതിന്റെ സങ്കേതങ്ങൾ. ചക്രങ്ങളുടെ കാലയളവുകൾ.

സമുദ്രം ഭൂമിയിലെ ഓക്സിജന്റെ 50% എങ്കിലും ഉത്പാദിപ്പിക്കുന്നു,കടൽ, ഭൂമിയുടെ ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള 100 കോടി ജനങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീന്റെ പ്രധാന ഉറവിടമാണിത്. 2030 ഓടെ സമുദ്രാധിഷ്ഠിത വ്യവസായങ്ങളിൽ 40 ദശലക്ഷം ആളുകൾ ജോലി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നുഅത് കൊണ്ട് തന്നെ, സമുദ്രം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ??
നമുക്ക് സമുദ്രം ഇത്രയേറെ ഉപഹാരങ്ങൾ ചെയ്യുന്നുണ്ടെങ്കിലും, സമുദ്രത്തിന് ഇപ്പോൾ, നമ്മുടെ പിന്തുണ ആവശ്യമാണ്. നമ്മൾ മനുഷ്യർ മൂലം ഈ ഭൂമിയിലെ ജീവൻ രക്ഷാ സംവിധാനമായ ജൈവ വൈവിധ്യം ഓരോ ദിവസവും തകർന്നു കൊണ്ട് ഇരിക്കുകയാണ്, മനുഷ്യ സംസ്കാരം , industrial revolution നടത്തിയതിന് ശേഷം

  1. 90% വലിയ മത്സ്യങ്ങളും കടലിൽ ഇല്ലാതെ ആയി, പ്ലാസ്റ്റിക് മലിനീകരണം, അമിതമായ മീൻ പിടുത്തം, പ്രജനന കേന്ദ്രങ്ങളുടെ നാശം, കാലാവസ്ഥാ വ്യതിയാനം, ദിശ മാറി ഒഴുകുന്ന അന്തർ ജല പ്രവാഹങ്ങൾ, പ്രാഥമിക ഉലപാദകർ ആയി ഇവയെ ഒക്കെ തീറ്റി പോറ്റുന്ന phytoplankton ന്റെ എണ്ണം മലിനീകരണം മൂലം കുറയുന്നത് ഒക്കെയാണ് കാരണം, ഇനി എന്നാണ് നിങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ പോകുന്നത് ???
  2. 50% പവിഴപ്പുറ്റുകൾ നശിച്ചു കഴിഞ്ഞു, കടലിലെ 3 % മാത്രം ഉള്ള പവിഴ പുറ്റുകൾ കടലിലെ 30% എങ്കിലും ജൈവ വൈവിധ്യം ഉൾക്കൊള്ളുന്നവയാണ്, ഓരോ വർഷവും അവ ചുരുങ്ങി വരികയാണ്, അമിതമായ കാർബൺ കടലിൽ കലരുന്നത് മൂലം കടലിന്റെ PH നില കുറഞ്ഞു, അസിഡിറ്റി കൂടി വരികയാണ്, തന്മൂലം അവയ്ക്ക് കാൽസ്യം കാര്ബണേറ്റ്‌ ഉണ്ടാക്കാൻ കഴിയുന്നില്ല, മനുഷ്യന്റെ അധിനിവേശവും കൂടി ആവുമ്പോൾ പൂർത്തിയായി, ഇതിനെതിരെ നിങ്ങൾ എന്നാണ് പ്രതികരിക്കാൻ പോകുന്നത് ???
  3. ആയിരം വർഷം മുന്നേ ഇവിടെ എല്ലാ കടൽ കായൽ തീരങ്ങളിലും കണ്ടൽ കാടുകൾ നിറഞ്ഞിരുന്നു, അതെല്ലാം നമ്മുടെ പിതാമഹാന്മാർ പതിയെ പതിയെ ഇല്ലാതെ ആക്കി, ഒടുവിൽ കണ്ടൽ ഉപ്പ് വെള്ളത്തിൽ വളരുമോ എന്ന് ഇന്നത്തെ തലമുറ സംശയം പ്രകടിപ്പിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി, മീനുകൾക്ക് തീറ്റയും പ്രജനനവും ഒക്കെ നടത്തി പെറ്റു പെരുകാൻ ഉണ്ടായിരുന്നു ഭൂമിയിലെ സ്വാഭാവിക ജൈവ സംവിധാനങ്ങളെ ആണ് നമ്മൾ Convenience ന്റെ പേരിൽ വംശ ഹത്യ ചെയ്തത്,

കണ്ടൽ ഒരു KEY STONE SPECIES ആണ്, മറ്റ് അനേകായിരം ജീവികളെ സംരക്ഷിച്ചു വളർത്തുന്ന പ്രകൃതിയിലെ ENGINEERING വിദഗ്ദ്ധർ ആയിരുന്നു കണ്ടലുകൾ, ഇതിന്റെ ശോഷണം ഇന്ന് തീരദേശം കടൽ എടുത്തു പോകുന്നതായും, മൽസ്യ സമ്പത്തു കുറയുന്നതായും ഒക്കെ നിങ്ങളെ ബാധിച്ചു തുടങ്ങി, ഇല്ലേ, ???
നടീ നടന്മാരുടെ സിനിമ സീരിയൽ സ്വപ്ന ലോകങ്ങളിലും, അതിന്റെ ഗോസിപ്പികളിലും, 10 സെക്കന്റ് ഗോഷ്ടി വീഡിയോ സ്റ്റാറ്റസുകളും, കണ്ടത് കൊണ്ട്, നിങ്ങൾക്കോ, ഈ സമൂഹത്തിനോ ഉള്ള ഒരു മഹത്തായ ഗുണം എങ്കിലും കാണിച്ചു തരാൻ കഴിയുമോ?? നിങ്ങൾ വിനോദത്തിന്റെ ലോകത്ത് ചത്തു കിടക്കുമ്പോൾ, ഇവിടെ ഇപ്പുറത് നിങ്ങളുടെ കാലിന്റെ അടിയിലെ മണ്ണ് ആണ് ഒലിച്ചു പോയി കൊണ്ടിരിക്കുന്നത്, അത് കൊണ്ട്,

ഇനിയെങ്കിലും ജീവിക്കുന്ന പരിസ്‌ഥിതിയെ വീക്ഷിക്കാൻ പഠിക്കുക, ഏതൊരു ജീവനെയും നശിപ്പിക്കുന്നത് മുന്നേ രണ്ട് വട്ടം ആലോചിച്ചു നോക്കുക, അല്ലെങ്കിൽ നാളെ നിങ്ങളുടെ വരും തലമുറകൾ ആയിരിക്കും അതിന്റെ ദൂഷ്യ ഫലം അനുഭവിക്കാൻ പോകുന്നത്,

നമ്മുടെ പിതാമഹാന്മാർ വംശ ഹത്യ ചെയ്ത കണ്ടലുകളുടെയും അവയെ ആശ്രയിച്ചു ജീവിച്ചിരുന്ന കോടിക്കണക്കിന് മറ്റ് ജീവികളുടെയും എല്ലാം സ്മരണ , നമ്മുടെ തീരം, കടൽ എടുത്തു പോകുമ്പോൾ നിങ്ങൾക്ക് ഉണ്ടാവുന്നത് നല്ലതാണ്, ഒപ്പം ആ മഹാത്മാക്കളെയും നമുക്ക് ഒന്ന് സ്മരിക്കാം, അവർ നമുക്ക് വേണ്ടി ചെയ്തു തന്ന ഈ പുണ്യ പ്രവർത്തിക്കു അവരോട് നന്ദി പറയാം ,

പ്രകൃതിക്ക് സ്വാഭാവികമായി പുനർജീവിപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ സമുദ്രത്തിൽ നിന്ന്, അത്യാഗ്രഹിയായ മനുഷ്യൻ എടുക്കുന്നു. അത് വഴി ഒരു species ന്റെ നിലനിൽപ്പിന് കോടിക്കണക്കിന് മറ്റ് species നെ പട്ടിണി ആക്കുന്നു, വംശനാശത്തിലേക്ക് തള്ളി വിടുന്നു, എന്നിട്ട് മനുഷ്യൻ ഈ ഭൂമിയിലെ ഏറ്റവും ഉയർന്ന ബുദ്ധിയുള്ള ജീവിയാണ് എന്ന് പറയുന്നത് എന്തൊരു തോൽവിയാണ് 😏😏😏

സമുദ്രത്തെയും അത് നിലനിർത്തുന്ന ജൈവ വൈവിധ്യത്തെയുമെല്ലാം സംരക്ഷിക്കുന്നതിനും , സമുദ്രത്തെക്കുറിച്ചുള്ള ശരിയായ ധാരണയും, അതിന്റെ പ്രാധാന്യവും മനുഷ്യരാശിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ചെറിയ ഒരു ശതമാനം ആളുകൾക്ക് എങ്കിലും ബോധ്യം ഉണ്ടായിരുന്നു എങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നു.ജീവാനുകരണത്തിൽ വേരൂന്നിയ ഒരു പുതിയ സംവിധാനം നമ്മൾ സൃഷ്ടിക്കണം.

സമഗ്രവും പുതുമയുള്ളതുമായ ഒരുപാട് ആശയങ്ങൾ നമുക്ക് മുന്നിലുണ്ട്, പഴയകാല പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട്, നമ്മുടെ ഇന്നത്തെ രീതി മാറ്റി സമുദ്രവുമായി നാം ഒരു ബന്ധം സ്ഥാപിക്കണം., ജൈവ വൈവിധ്യം കൂട്ടാൻ ഉള്ള വഴികൾ നോക്കണം, ജൈവ വൈവിധ്യം ലോകത്തിലെ 90% പ്രശ്‌നങ്ങൾക്കും നേരിട്ടോ അല്ലാതെയോ ഉള്ള പ്രതിവിധിയാണ്, അത് നിങ്ങൾ മനസിലാക്കുന്നില്ല.

“സമുദ്രം: ജീവിതവും ഉപജീവനവും” എന്നത് 2021 ലെ ലോക മഹാസമുദ്ര ദിനത്തിന്റെ പ്രമേയമാണ്,
ഒപ്പം സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനായി ഒരു ദശകത്തെ വെല്ലുവിളികൾ സൃഷ്ടിക്കുന്ന ഉദ്ദേശ്യങ്ങളുടെ പ്രഖ്യാപനമാണ് 14, “സമുദ്രങ്ങളും സമുദ്രങ്ങളും സമുദ്ര വിഭവങ്ങളും സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുക ”, 2030 ആവുമ്പേഴും,
ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്തു വരുന്നു, 20 വർഷം മുന്നേ ചിന്തിക്കേണ്ടത് ആയിരുന്നു, പക്ഷേ ഇനിയും വൈകിയിട്ടില്ല, നമുക്ക് നഷ്ടപ്പെട്ട ജൈവ വൈവിധ്യം തിരിച്ചെടുക്കാൻ കഴിയും,

നമ്മുടെ ഇപ്പോഴത്തെ കോണ്ക്രീറ്റ് വികസനം അല്പം രൂപ മാറ്റം വരുത്തി തദ്ദേശീയ ജൈവ സംവിധങ്ങളെ കൂടി ഉൾപ്പെടുത്തി, പകുതി പ്രകൃതിക്കും പകുതി മനുഷ്യനും എന്ന രീതിയിൽ ചെയ്യുവാൻ നമുക്ക്‌ കഴിയും,
അതിന് ആവശ്യമായ സാങ്കേതിക വിദ്യകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്, അതിന്റെ നടപ്പാക്കലിന്റെ തുടക്കമാണ് 90 കളിലെ തലമുറയെ കാത്തിരിക്കുന്നത്, നമ്മൾ മാത്രമാണ് ഈ കഴിഞ്ഞ തലമുറയേക്കാൾ, ഇനി വരാൻ പോകുന്ന തലമുറയേക്കാൾ പ്രകൃതിയോട് അടുത്തു നിൽക്കുന്നത്, നമ്മുടെ പ്രകൃതിയോട് ഉള്ള സമീപനം അടുത്ത തലമുറയ്ക്ക് കൈമാറുന്നതിൽ നമ്മൾ തോറ്റു പോയാൽ , 100 വർഷം കൂടി മനുഷ്യൻ എന്ന species ന് ആയുസ്സ് കാണില്ല,

അത് കൊണ്ട് super hero generation എന്ന് സ്വയം അവകാശപ്പെടുന്ന നിങ്ങൾ, വരുന്ന തലമുറയുടെ super hero ആവണം, അവർക്ക് തുടരാൻ വേണ്ടി ജൈവ പുനര്ജീവന മാതൃക ചെയ്തു കാണിച്ചു കൊടുക്കണം,
ഇതൊരു1 യുദ്ധമാണ് ഭൂമിയിൽ നമ്മുടെ നിലനിൽപ്പിന്റെ യുദ്ധം, പ്രമുഖ നടനോ നടിയോ അവരുടെ ഗോസിപ്പോ ഒന്നും ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാം, ഈ ഭൂമിയും, മണ്ണും, ജലവും, പ്രകൃതിയും സൂര്യപ്രകാശവും ജൈവ വൈവിധ്യവും ഇല്ലെങ്കിൽ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ല,

20,000 ( ഇരുപതിനായിരം) ദിവസം ആയുസ്സുള്ള നിങ്ങൾ ആ ആയുസ്സ് എങ്ങനെ ചിലവഴിക്കണം എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ , ഈ ഭൂമി നിങ്ങളുടെ സഹായത്തിന് വേണ്ടി കരയുകയാണ്, ഇപ്പോൾ നിങ്ങൾ അത് ചെയ്തില്ല എങ്കിൽ , ഭാവിയിൽ കരയാൻ നിങ്ങൾ തയ്യാറായിക്കോളൂ, ജീവൻ ഇവിടെ 350 കോടി വർഷം മുന്നേ ഉടൽ എടുത്തു 20 ആഗോള വംശ നാശം നേരിട്ട് പിടിച്ചു നിന്ന ഒന്നാണ്, ആ പ്രകൃതിക്ക്, മനുഷ്യൻ എന്ന species നെ വംശ നാശം ചെയ്തു വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാൻ ഇത്ര സമയമേ വേണ്ടൂ,

ഒരു രാത്രി കൊണ്ട് ഇല്ലാതായ പ്രാചീനമായ സംസ്കാരങ്ങൾ നിങ്ങൾക്ക് മുന്നിൽ ഉദാഹരങ്ങൾ ആയിട്ടുണ്ട്, ആ ലിസ്റ്റിൽ നിങ്ങൾക്കും കയറി പറ്റുവാൻ അവസരം ഉണ്ട് , ശ്രീലങ്കൻ തീരത്ത് ഇപ്പോൾ ഒരു സാധനം കിടന്ന് കത്തുന്നുണ്ട്, നിങ്ങൾ വംശ നാശം സ്വയം വരുത്തി വയ്ക്കുന്നതിന്റെ തെളിവായി .