എന്ത് കൊണ്ട് പ്രകൃതിയെ അനുകരിച്ചു കൊണ്ട് നമുക്ക് സ്ഥിരമായ ഒരു സംസ്കാരം ഉണ്ടാക്കിക്കൂടാ ?

24

രാഹുൽ രവിയുടെ വിജ്ഞാനപ്രദവും ചിന്തിക്കേണ്ടതുമായ പോസ്റ്റ്

മണ്ണിന്റെ കമ്മ്യൂണിസം, ( low tech advanced civilization)

ഇന്ന് നമുക്ക് മനുഷ്യന്റെ വാസ സ്ഥലത്തിന്റെ ചരിത്രം പരിശോധിക്കാം,നമ്മുടെ പൂർവികർ ആദ്യം ഏകദേശം 3 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ ആയിരുന്നു രൂപം കൊണ്ടത്, എന്ന് വിശ്വസിക്കുന്നു. മരങ്ങൾ ആയിരുന്നു അവരുടെ വാസ സ്ഥലം, എന്നാൽ ആ സമയത്തു ഉണ്ടായ ഒരു കാലാവസ്ഥാ വ്യതിയാനം മൂലം ചൂട് വർധിക്കുകയും മരങ്ങൾ ഇല്ലാതെ ആവുകയും ചെയ്തപ്പോൾ ഗതികേട് കൊണ്ട് അവർ മരത്തിൽ നിന്ന് ഇറങ്ങി നടന്നു തുടങ്ങി, പിന്നീട് ഗുഹകളിൽ ആണ് നമ്മൾ താമസിച്ചു പോന്നത്, ഇതിനിടയിൽ സസ്യങ്ങളുടെ ലഭ്യത കുറഞ്ഞു തുടങ്ങിയപ്പോൾ സസ്യ ആഹാരി ആയിരുന്ന നമ്മൾ പതിയെ മാംസവും ഭക്ഷിക്കാൻ തുടങ്ങി, കാടുകളിൽ കാ പെറുക്കി ജീവിച്ചിരുന്ന കാലം അങ്ങനെ കഴിഞ്ഞു പകരം വേട്ടയാടി ഭക്ഷണം കണ്ടെത്തി തുടങ്ങി, തീയിൽ ചുട്ട് തിന്നാൽ ദഹനം സുഗമമാക്കാൻ കഴിഞ്ഞു, ടെന്റുകളും, ചെറിയ വീടുകളും എല്ലാം ഉണ്ടാക്കി തുടങ്ങി

Nature's Temples | Isha Sadhguruഅങ്ങനെ ഇരിക്കുമ്പോഴാണ് നമ്മൾ ധാന്യ ചെടികളെ നോക്കിയത്, കാടുകളിൽ മരത്തിന്റെ തണലിൽ നിൽക്കുന്ന നെല്ല് ഗോതമ്പ് ചോളം ബാർലി, ചാമ തുടങ്ങി പല തരം ധാന്യങ്ങൾ, പഴങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ ഉണക്കി തേനിൽ ഇടണം, അല്ലെങ്കിൽ വൈൻ ആക്കി വെക്കണം പച്ചക്കറി സൂക്ഷിക്കാൻ പോലും പറ്റില്ല സംഭരിക്കാൻ കഴിയില്ല, എന്നാൽ കിഴങ് വർഗ്ഗങ്ങളും ധാന്യങ്ങളും എല്ലാം പുഴുങ്ങി ഉണക്കി വയ്ക്കാൻ എളുപ്പമുണ്ട്, അവ വർഷങ്ങളോളം കേട് കൂടാതെ ഇരിക്കും, ഇത് പണ്ട് ഉള്ള മനുഷ്യന് വളരെ ഉപകാരം ആയിരുന്നു ,ഇതിൽ നിന്നാണ് കാട് വെട്ടി തെളിച്ചു അവിടെ ഒരേ ഇനത്തിൽ ഉള്ള ചെടികൾ നട്ട് വളർത്തി മനുഷ്യൻ ആദ്യം കൃഷി തുടങ്ങിയത്, ( മോണോ കൾച്ചറിന്റെ ആരംഭം)

കൃഷിക്ക് മുൻപ് ലോക ജനസംഖ്യാ വർദ്ധനവ് ഇഴഞ്ഞു നീങ്ങുകയായിരുന്നു , അത് വരെ പ്രകൃതിയിലെ എല്ലാ ജീവികളെയും പോലെ നമ്മുടെ എണ്ണവും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തിൽ പ്രകൃതി, നിയന്ത്രിച്ചു പോന്നു, കൃഷി തുടങ്ങിയതോടെ, സംഭരിച്ചു സൂക്ഷിച്ചു വയ്ക്കാൻ പഠിച്ചതോടെ, മനുഷ്യന്റെ ജനസംഘ്യ റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചു തുടങ്ങി, പഠിച്ച കാര്യങ്ങൾ തലമുറകൾ വഴി കൈമാറാൻ കഴിയും എന്നതിനാൽ ഓരോ തലമുറയും ഒന്നിൽ നിന്ന് തുടങ്ങുന്നതിന് പകരം അവരുടെ മാതാപിതാക്കൾ, സമൂഹം എന്നിവയിൽ നിന്ന് ഭാഷയും സംസ്കാരവും അറിവും എല്ലാം, പഠിച്ചു, ഇന്നും ഒരു കുഞ്ഞിനെ വളർത്തുമ്പോൾ അവന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വിദ്യാഭ്യാസത്തിന് വേണ്ടി നമ്മൾ നീക്കി വയ്ക്കുന്നത് എന്തിനാണ് എന്നാണ് നിങ്ങളുടെ വിചാരം, നമ്മൾ ജനിച്ചു വീഴുമ്പോൾ ഒരു ഗുഹാ മനുഷ്യൻ, ആണ് , സംസ്കാരം നാം ചുറ്റുപാടിൽ നിന്ന് പഠിച്ചെടുക്കുന്ന ഒന്നാണ്, കാട്ടിൽ ഒറ്റപ്പെട്ട് പോയി മനുഷ്യരുമായി സമ്പർക്കം ഇല്ലാതെ നാല് കാലിൽ മൃഗങ്ങളെ പോലെ നടക്കുന്ന കുട്ടികളുടെ കഥകൾ എല്ലാവരും കേട്ട് കാണും എന്ന് വിചാരിക്കുന്നു,.

അങ്ങനെ കൃഷി ചെയ്ത സാധനങ്ങൾ നമ്മൾ പരസ്പരം കൊടുത്തും വാങ്ങിയും വ്യാപാരം തുടങ്ങി പണം എന്ന സങ്കല്പം വന്നു,സാധാരണയായി ഒരു പുരോഗമന സമൂഹം എന്ന നിലയിൽ നമ്മൾ കൃഷിയിൽ അടുത്ത മാറ്റം കൊണ്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു,കൃഷി തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷമേ ആയിട്ടുള്ളൂ, എന്നാൽ അതിൽ പറയത്തക്ക വ്യത്യാസം ഒന്നും കഴിഞ്ഞ 100 വർഷത്തിൽ വന്നില്ല, യന്ത്രോപയോഗം കൂടി, രാസ വളം ,രാസ കീടനാശിനി ഉപയോഗം തുടങ്ങി എന്നത് ഒഴിച്ചാൽ, ഇന്നത്തെ മലിനീകരണത്തിന്റെ 55% വരുന്നത് കൃഷി സംബന്ധമായ മേഖലയിൽ നിന്നാണ് എന്നാണ് കണക്ക്, അതായത് നമുക്ക് ഭക്ഷണം കണ്ടെത്താൻ വേണ്ടി മാത്രമാണ് നമ്മൾ പകുതിയും കാർബൺ പുറം തള്ളുന്നത്,

Cavemen stayed at home while the women went exploring - Mirror Onlineഇവിടെയാണ് ഗുഹാ മനുഷ്യന്റെ മോണോ കൾച്ചർ നമ്മുടെ നിലനിൽപ്പിന് തന്നെ ദോഷമാവുന്നത്, ജനസംഖ്യ കൂടുമ്പോൾ നമ്മുടെ കൃഷി ഭൂമി കാടുകളെ നശിപ്പിച്ചു മുന്നോട്ട് പോകും.എന്നാൽ ഏതാനും വർഷങ്ങളോടെ ഭൂമി കൃഷിക്ക് യോഗ്യമല്ലാതെ ആവും,വീണ്ടും കാടുകൾ വെട്ടി തെളിക്കും കത്തിക്കും പുതിയ കൃഷി ഭൂമി ഉണ്ടാക്കും, അങ്ങനെ പോകുന്നു കാര്യങ്ങൾ,ഇവിടെയാണ് permaculture food forest (സുസ്ഥിര ഭക്ഷണ കാട്) ന്റെ പ്രസക്തി, Permeculture = permenant + culture.

ഓസ്‌ട്രേലിയൻ പരിസ്ഥിതി ശാസ്ത്രജ്ഞനും ടാസ്‌മാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ബിൽ മോളിസൺ 1970 കളിലാണ് പെർമാ കൾച്ചർ സൃഷ്ടിച്ചത്. പ്രകൃതിദത്ത സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷിക്കുന്ന ഒരു വന്യജീവി ജീവശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം വർഷങ്ങളോളം പ്രകൃതിയിൽ ചെലവഴിച്ചു, തനിക്കു ചുറ്റും നടക്കുന്ന നാശത്തെക്കുറിച്ച് അദ്ദേഹം വളരെയധികം വിഷമിച്ചു.സുസ്ഥിരമായ കൃഷിയിലെ പ്രധാന ഘടകം മരങ്ങളാണ്, ചെടികൾ രണ്ടാമത് മാത്രം

ഇവിടെ നമ്മൾ ചെടികൾക്ക് പകരം, വിവിധ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന, വൈവിധ്യമാർന്ന ഭക്ഷണ കാടാണ് ഉണ്ടാക്കുന്നത്, വർഷം മുഴുവൻ വിളവ് എടുക്കാൻ കഴിയുന്ന രീതിയിൽ ആയിരിക്കും നടുന്നത്, ഏറ്റവും മുകളിലുള്ള ഭാഗം വന്മരങ്ങൾ ആയിരിക്കും, അതിന് താഴെ ഇടത്തരം മരങ്ങൾ, അതിന് താഴെ കുഞ്ഞൻ മരങ്ങൾ .അതിന് താഴെ ഉയരമുള്ള ചെടികൾ അതിന് താഴെ പുല്ല് വർഗ്ഗം , വള്ളി പടർപ്പുകൾ,
ഈ രീതിയിൽ ഒരു തോട്ടം ഉണ്ടാക്കിയാൽ ഏറ്റവും കൂടുതൽ വിളവ് ,വർഷം മുഴുവനും , കാലാവസ്‌ഥ അനുസരിച്ച് ഉള്ള വൈവിധ്യമാർന്ന ഭക്ഷണം ലഭിച്ചു കൊണ്ടിരിക്കും, അപ്പോൾ സ്വാഭാവികമായും വളം ഇടേണ്ടേ, വെള്ളം നനയ്ക്കേണ്ടേ എന്ന് ചോദിച്ചേക്കാം, നിങ്ങൾ ഒരു സ്വാഭാവിക വനത്തിലേക്ക് നോക്കൂ , ആരാണ് അവിടെ വെള്ളം നനയ്ക്കുന്നത് ??? ആരാണ് വളം ഇടുന്നത് ???വളം വേണ്ട വെള്ളം നനയ്ക്കണ്ട , ഓരോ മഴക്കാലത്തിന് മുൻപും മരങ്ങളുടെ കൊമ്പുകൾ വെട്ടി ഒതുക്കി കയ്യെത്തും ഉയരത്തിൽ നിർത്തുക മാത്രമാണ് ആകെ ചെയ്യേണ്ട maintanance,

ഈ വെട്ടി എടുക്കുന്ന biomass , മരത്തിന് താഴെ തന്നെ പുത ഇട്ട് കൊടുക്കും, അത് വഴി കാർബൻ മേല്മണ്ണിൽ ശേഖരിക്കപ്പെടും,വിളവ് എടുപ്പും monoclture രീതിയേക്കാൾ വ്യത്യസ്തമാണ്, യന്ത്രങ്ങൾ വളരുന്നത് വരെ മനുഷ്യ സ്പർശം തന്നെ വേണം വിളവ് എടുക്കാൻ .നമ്മൾ ചെടികൾ കൃഷി ചെയ്യുന്നതിന് പകരം മരങ്ങളും ആവാസ വ്യവസ്ഥയും കൃഷി ചെയ്യണം, അതോടെ നമ്മുടെയും കാടിനെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവികളുടെയും അതിജീവനം സാധ്യമാകും, ഇതിന്റെ മേന്മ എന്തെന്നാൽ എത്ര മോശപ്പെട്ട മണ്ണും പതിയെ വളക്കൂറുള്ള മണ്ണാക്കാനുള്ള കഴിവ് ഈ ആവാസവ്യവസ്ഥക്ക് ഉണ്ട്, അത് നമ്മൾ ഉപയോഗിച്ചാൽ മാത്രം മതി, ഗുഹാ മനുഷ്യൻ, അറിവില്ലാതെ ജൈവ വൈവിധ്യം നശിപ്പിച്ചു ഉണ്ടാക്കിയ മരുഭൂമികൾ നമുക്ക് തിരിച്ചു പിടിക്കാനും കഴിയും,

Nb: ഇപ്പോഴുള്ള ധാന്യങ്ങൾ പൂർണ്ണമായും ഉപക്ഷിക്കാൻ പറയുന്നില്ല, അവയ്ക്കും ഈ കാട്ടിൽ ഒരു സ്ഥാനം ഉണ്ട്,കാട് കൊണ്ട് മനുഷ്യന്റെ പ്രശ്നം മാറും എങ്കിൽ എന്ത് കൊണ്ട് ആദിമ മനുഷ്യന്റെ എണ്ണം കൂടാൻ കൃഷി വേണ്ടി വന്നു എന്ന് ചോദ്യം വന്നേക്കാം, അതിന് ഉത്തരം ആദ്യത്തെ കാടുകളിൽ വളരെ ചുരുങ്ങിയ അളവിൽ മാത്രമേ ഭക്ഷണത്തിന് യോഗ്യമായ ചെടികളും കിഴങ്ങും കായ് കനികളും ഉണ്ടായിരുന്നുള്ളൂ, അതിലും കൂടുതൽ വിഷകനികൾ ആയിരുന്നു, ഫലം തരാത്ത മരങ്ങൾ ആയിരുന്നു കൂടുതൽ, അതാണ് ഇവിടെ മാറ്റം productive species ആണ് ഭൂരിഭാഗം എങ്കിലും അതല്ലാത്ത മരങ്ങളും വേണം, ആദിമ മനുഷ്യൻ മരങ്ങൾ നട്ട് വളർത്തിയിരുന്നത് കുറവാണ്, ഒറ്റപ്പെട്ട് നിൽക്കുന്ന മരത്തിനെ പരിപാലിക്കാൻ അല്പം പാടാണ്, മരങ്ങൾ ഒപ്പം നിൽക്കുമ്പോഴാണ് അവയ്ക്ക് ഏറ്റവും കൂടുതൽ വളർച്ച ഉണ്ടാവുന്നത്, ആദിമ മനുഷ്യന് പ്രകൃതിയുടെ സംവിധാനം വലിയ പിടുത്തം ഉണ്ടായിരുന്നില്ല എന്നാൽ നമുക്ക് ഇന്ന് ഈ ഭൂമിയുടെ അമ്പരപ്പിക്കുന്ന അജ്ഞമായ ecology യെ പറ്റി അല്പമൊക്കെ അറിവ് ഉണ്ട്, 99% സൂക്ഷ്മ ജീവികളുടെയും role ഇന്നും നമുക്ക് അറിയില്ല ചുരുക്കം ചില ജീവികളെ കുറിച്ചു ചുരുക്കം ചില കാര്യങ്ങൾ മാത്രം അറിയാം ,

എങ്കിലും മണ്ണ് ഒരു സൂപ്പർ organisam ആണ്, ഭൂമിയിലെ ജൈവ വൈവിധ്യത്തിന്റെ വലിയ ഒരു പങ്ക് ജൈവ വൈവിധ്യം 6 ഇഞ്ച് കനം വരുന്ന മേല്മണ്ണിൽ ആണ്, ഇത്രേം കാര്യം നമുക്ക് അറിയാം .ആ മണ്ണിന് ജൈവ വസ്തുക്കൾ തിന്നാൻ കൊടുക്കുക എന്നതാണ് , നമ്മൾ ചെയ്യേണ്ടത്, mulching എന്ന് പറയും, അത് പോലെ ഇലകളും ഒരിക്കലും കത്തിച്ചു കളയാൻ പാടില്ല, അവ, മരത്തിന് ചുറ്റും കമ്പി വല കൊണ്ട് വളയം ഉണ്ടാക്കി അതിൽ നിറയ്ക്കണം, ഭൂമിയുടെ ഉള്ളിലെ പാളിയിലെ മിനറലുകൾ വേരിലൂടെ വലിച്ചെടുത്തു, ഇലകളിൽ എത്തി അവ മേല്മണ്ണിൽ അഴുകി ചേരുമ്പോൾ ആണ് മണ്ണ് ഫലഭൂഷ്ടമാവുന്നത്, അല്ലാതെ ചെടികൾക്ക് അതിനുള്ള കഴിവ് ഇല്ല, ഇതേ ജൈവ വസ്‌തുക്കൾ മണ്ണിന് മുകളിൽ കിടക്കുന്നത് കൊണ്ട്,

  1. ബാഷ്പീകരണം കുറയും
  2. സൂക്ഷമജീവികൾക്ക് ഭക്ഷണം, വെയിലിൽ നിന്ന് സംരക്ഷണം
  3. മേൽമണ്ണിന്റെ താപനില കുറയ്ക്കുന്നു,
    4.കളകൾ മുളയ്ക്കുന്നത് തടയുന്നു,
  4. പ്രാണികൾക്കും, അത് വഴി അവയെ ഭക്ഷിക്കുന്ന ജീവികൾക്കും ഭക്ഷണം ആവുന്നു,

ഇത്രേം ഗുണം ഉണ്ടായിട്ടും ഇന്നും വൈക്കോൽ കത്തിക്കുന്നതിൽ ഒരു കുറവും ഇല്ല, വിളവ് എടുത്ത മണ്ണിലേക്ക്, തന്നെ വൈക്കോൽ ഇടാൻ ഉള്ള സാമാന്യ ബോധം പോലും നമുക്ക് കൈമോശം വന്നിരിക്കുന്നു, ചെടികളുടെ ബയോ മാസിൽ അധികവും അതിന്റെ കാണ്ഡത്തിലും വേരിലും ആണ് അതാണ് ഓരോ വട്ടവും തീ വെച്ചു കളയുന്നത്

ഈ ഭൂമിയിൽ മണലും ജൈവ വസ്തുക്കളും കൂടി കുഴച്ചു നനച്ചു, വെയിൽ കൊള്ളാതെ വച്ചാൽ അത് സൂക്ഷ്മജീവികൾ മണ്ണാക്കി മാറ്റും, അത്രേം ജീവസ്സുറ്റ ഒന്നാണ് ഈ ഭൂമിയുടെ ജൈവ മണ്ഡലം, നമ്മൾ നാളെ ഭൂമി വിട്ട് ആകാശങ്ങളിൽ താമസം തുടങ്ങിയാലും നമുക്ക് അവിടെയും ഈ സസ്യങ്ങൾ കൂടെ കൊണ്ട് പോകേണ്ടി വരും . വെറും 6 ഇഞ്ച് growing media യും മലിന ജലവും മതി ഈ ഭൂമിയിൽ/മറ്റിടങ്ങളിൽ, എവിടെയും കാട് ഉണ്ടാക്കാൻ, അതിപ്പോൾ ബിൽഡിങ് ന്റെ മുകളിൽ ആണെങ്കിലും, കടലിൽ ചങ്ങാടങ്ങളിൽ വീട് ഉണ്ടാക്കിയാലും, നിങ്ങൾ സ്വയം ചോദിക്കുക, എന്ത് കൊണ്ട് പ്രകൃതിയെ അനുകരിച്ചു കൊണ്ട് നമുക്ക് സ്ഥിരമായ ഒരു സംസ്കാരം ഉണ്ടാക്കിക്കൂടാ ???

നിങ്ങളുടെ വാസ സ്ഥലം മലിന ജലം ഉണ്ടാക്കുന്നുണ്ടോ, എങ്കിൽ അതിൽ നിന്ന് ഒരു കുഞ്ഞു കാട് നിങ്ങൾക്കും ഉണ്ടാക്കാം മറ്റുള്ള എല്ലാ ജീവികളും പ്രകൃതിയുടെ ജൈവ ചക്രത്തിൽ പങ്ക് കൊള്ളുമ്പോൾ മനുഷ്യൻ മാത്രമാണ് നിസ്സഹകരണം കാണിക്കുന്നത്, 100 വർഷം പുരാതനമായ നമ്മുടെ കൃഷി രീതി മാറ്റി പിടിക്കണ്ടേ ????

മുകളിൽ പറഞ്ഞ അറിവുകൾക്ക് reference/proof videos ചേർക്കുന്നു

**