നാൽപതിനായിരം ആനകളെ വെടി വെച്ചു കൊന്ന് കൊണ്ട് മരുഭൂമിയുടെ വ്യാപനം തടയാൻ ശ്രമിച്ചു , എന്നാൽ ഉണ്ടായതോ ???
Rahul Ravi
വർഷം തോറും മരുഭൂമികൾ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ ദൂരം വ്യാപിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.സഹാറ മരുഭൂമി മാത്രം , 1920 മുതൽ ഏകദേശം 10 ശതമാനം വ്യാപിച്ചിരിക്കുന്നു. ലോകത്തിലെ മിക്ക മരുഭൂമികളുടെയും അവസ്ഥ ഇതൊക്കെ തന്നെ, 1900 ങ്ങളെ അപേക്ഷിച്ച് പൊടി കാറ്റുകൾ 25 % വരെയാണ് ആഗോള തലത്തിൽ കൂടുതൽ,പ്രശസ്ത ജൈവ ശാസ്ത്രജ്ഞൻ ആയ അലൻ സാവോറി 1969 കാലഘട്ടത്തിൽ, ആധുനിക വിദ്യാഭ്യാസത്തിന്റെ അന്ധതയിൽ, ചെയ്ത കൊടും ക്രൂരത ആയിരുന്നു, 40,000 ത്തോളം ആനകളെ കൊന്ന് കളഞ്ഞു കൊണ്ട് , പരിസ്ഥിതി പുനഃസ്ഥാപനത്തിന് നടത്തിയ പരിശ്രമം.
ആഫ്രിക്കൻ സവാന, എന്ന പുൽമേടുകൾ മരുഭൂമി ആയി വരികയാണ്, അതിന് കാരണം, പുല്ല് അമിതമായി സസ്യഭുക്കുകൾ ഭക്ഷിക്കുന്നത് ആണ്, എന്നതായിരുന്നു, കാലാകാലങ്ങളിൽ ഉണ്ടായിരുന്ന അന്ത വിശ്വാസം , ഇവയെ ഇല്ലായ്മ ചെയ്താൽ, ഇത് ഇല്ലാതാവും എന്ന, മണ്ടൻ യുക്തിയാണ് ഈ, വംശ ഹത്യയിലേക്ക് നീങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് (( യുക്തിവാദത്തിന്റെ അപകടം മനസിലാക്കുക)) .എന്നാൽ , അനേകം നിരപരാധികൾ ആയ പാവം ആനകളും അവയുടെ തലമുറകളും , ഇല്ലാതായി എന്നത് ഒഴിച്ചാൽ, മരുഭൂമിയുടെ അധിനിവേശ വേഗം കൂടുകയാണ്, ഉണ്ടായത്, കാര്യങ്ങൾ വീണ്ടും വഷളാവുന്നു, അദ്ദേഹം താൻ അത് വരെ പഠിച്ച സായിപ്പിന്റെ പരിസ്ഥിതി ശാസ്ത്രം, പാടേ തള്ളി കളയുന്നു, പകരം പ്രകൃതിയെ നിരീക്ഷിക്കാൻ പഠിക്കുന്നു.(പരിസ്ഥിതി പുനഃസ്ഥാപനത്തിന് ,ഇറങ്ങി പുറപ്പെടുന്ന എന്നെപോലെ ഉള്ളവർ, തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചരിത്രം ആണ് ഇത്,കാരണം, പലപ്പോഴും, നല്ലത് എന്ന് ഉദ്ദേശിച്ചു നമ്മൾ പ്രകൃതിയിൽ നടത്തുന്ന പല ഇടപെടലുകളും , നേരെ വിപരീത ഫലം ആണ് ഉണ്ടാക്കുക , എന്ന സത്യം അറിഞ്ഞിരിക്കാനും, സങ്കീർണമായ പ്രകൃതിയെ മനുഷ്യന്റെ കേവല യുക്തി കൊണ്ട് പഠിക്കാൻ കഴിയില്ല എന്ന സത്യവും തിരിച്ചറിയാൻ വേണ്ടി എങ്കിലും.)ഈ നിരീക്ഷണത്തിൽ അദ്ദേഹം പല കാര്യങ്ങളും കണ്ടെത്തി, മൃഗങ്ങൾ മേയുന്ന പുൽമേടുകൾ, കൂടുതൽ വളർന്നു വരുന്നു, വേലി കെട്ടി സംരക്ഷിച്ച ഭാഗത്തെ പുല്ലുകൾ പതിയെ നശിച്ചു പോകുന്നു, കേവല യുക്തിക്ക്, നിരക്കാത്ത ഈ പ്രതിഭാസത്തിന്റെ കാരണം തേടിയായി പിന്നീട് അദ്ദേഹത്തിന്റെ യാത്ര, അകിര മിയാവാക്കിയും, ഫുക്കുവോക്കെയും, തുടങ്ങി Green Enlightened ആയ ഏതൊരു വ്യക്തിയും കണ്ടെത്തിയ അതേ സത്യങ്ങളിലേക്കാണ് അലൻ സാവോറിയും എത്തി ചേർന്നത്, ആഫ്രിക്കൻ സവനായിൽ മാത്രമല്ല, ഭൂമിയിൽ , സസ്യങ്ങളും സസ്യഭുക്കുകളും , co evolution അഥവാ സഹപരിണാമത്തിലൂടെയാണ് ഉരുതിരിഞ്ഞത്.
ആയതിനാൽ സവാനായിലെ പുല്ല് വർഗ്ഗങ്ങൾക്ക് ഒരു പരിണാമ രഹസ്യം ഉണ്ടായിരുന്നു, വേനലിന് മുൻപ് അവ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു, എന്നാൽ വേനൽ വെയിലിൽ സസ്യഭുക്കുകൾ ഭക്ഷിക്കാതെ അവ ഉണങ്ങി പോയാൽ, അടുത്ത മഴകാലത്ത് പുതിയ നാമ്പുകൾക്ക് വളരാൻ കഴിയാതെ പോകുന്നു,
നമ്മൾ കരുതുന്ന പോലെ ഇലകളും തണ്ടും അല്ല ഒരു സസ്യം, അവയുടെ വേരിനും തണ്ടിനും ഇടയിൽ ഉള്ള ഒരു ഭാഗമാണ് ആ സസ്യത്തിന്റെ പ്രധാന ഭാഗം എന്ന് പറയാം, കഴിഞ്ഞ വേനലിന് മുൻപ് പുൽച്ചെടി ഉല്പാദിപ്പിച്ച ഭക്ഷണത്തിന്റെ പകുതിയും വേരിൽ ആണ് സംഭരിക്കുന്നത്, വേനലിന് ശേഷം പുതിയ നാമ്പുകൾക്ക് വേണ്ട ഊർജ്ജമാണ് ഇത്, എന്നാൽ ഉപരിതലത്തിൽ സസ്യബുക്കുകൾ ഭക്ഷിക്കാതെ ഉണങ്ങി നിൽക്കുന്ന തണ്ടും ഇലകളും രണ്ട് മീറ്റർ ഉയരം വരെ എത്താം, ഈ ഉയരത്തിൽ നാമ്പുകൾ വളർത്താൻ വേണ്ട ഊർജ്ജം ഇല്ലാതെ പുൽച്ചെടി പതിയെ പട്ടിണി ആവുന്നു, ജൈവ വിഘടനത്തിന് പകരം ഓക്സീകരണം കൊണ്ട് ഇലയും തണ്ടും ഇല്ലാതെ ആവാൻ വർഷങ്ങൾ പിടിക്കും, അപ്പോഴേക്കും പുൽച്ചെടി വംശ വർദ്ധനവിന് പോലും കഴിയാതെ നശിപ്പിച്ചു പോയിട്ടുണ്ടാവും.
ഇവിടെയാണ് സസ്യഭുക്കുകളുടെ പ്രാധാന്യം, വേനലിന് മുൻപേ തന്നെ സസ്യഭുക്കുകൾ, പുൽച്ചെടിയുടെ ഇലയും തണ്ടും ഒക്കെ തിന്ന് കൊണ്ട് , പുതു നാമ്പുകൾക്ക് വേണ്ട വെയിൽ ഉറപ്പാക്കുന്നു,ഒപ്പം ഇവയുടെ ചാണകവും മൂത്രവും ,ചവിട്ടി മെതിക്കപ്പെട്ട പുല്ലും കൂടി, ഒരു സ്വാഭാവിക കമ്പോസ്റ്റ് പാളി ഈ പുല്ലിന് മുകളിൽ രൂപപ്പെടുന്നു, ഇത്തരത്തിൽ ഒരു ചതുരശ്ര കിലോമീറ്റർ പുൽമേട്ടിൽ ടൺ കണക്കിന് കാർബൺ ശേഖരിക്കുന്നു, ഒപ്പം മറ്റ് അവശ്യ മൂലകങ്ങൾ മേല്മണ്ണിലേക്ക് എത്തുന്നു.വേനലിൽ ,മണ്ണിലെ ഈർപ്പവും ജീവനും നിലനിർത്താൻ ഇത് സഹായകമാണ്, അത് കൊണ്ട് തന്നെ, അടുത്ത മഴയോട് കൂടി , പുൽച്ചെടി പൂർവാധികം ശക്തിയോടെ, തിരിച്ചു വരുന്നു, ഇവിടെ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ,സസ്യഭുക്കുകൾ ഒരേ പുൽമേടുകളിൽ അധിക നേരം ചിലവഴിച്ചാൽ , അതും പുൽച്ചെടിക്ക് ദോഷമാണ് എന്നതാണ്, അവിടെയാണ് പ്രകൃതിയുടെ റെഗുലേറ്റർ പ്രവർത്തനം നടത്തുന്നത്, സസ്യഭുക്കുകളെ വേട്ടയാടുന്ന, മാംസ ഭുക്കുകൾ, സവനായിൽ, ഒരേയിടത്ത്, തങ്ങുന്നതിൽ നിന്ന് സസ്യബുക്കുകളെ തടയുന്നു, കാലിയെ മേയ്ക്കാൻ പ്രകൃതി ഏർപ്പെടുത്തിയ സംവിധാനം ആണ് ഈ മാംസ ഭുക്കുകൾ,സസ്യഭുക്കുകളുടെ എണ്ണം വർധിക്കാതെ നോക്കുക, അപകടം, പ്രായാധിക്യം, രോഗം എന്നിവ ബാധിച്ച സസ്യഭുക്കുകളെ ഇല്ലായ്മ ചെയ്യുക വഴി, സുസ്ഥിരമായി സസ്യഭുക്കുകളെയും സസ്യങ്ങളെയും നിലനിർത്തുന്നതിൽ ഈ വേട്ടക്കാരുടെ പങ്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്, ഏതൊരു ആവാസ വ്യവസ്ഥയിലും apex predator എന്ന് അറിയപ്പെടുന്ന ,മാംസഭുക്കുകൾക്ക് ആ ആവാസ വ്യവസ്ഥയിൽ,അനിവാര്യമായ പങ്കുണ്ട് മനുഷ്യന്റെ കടന്ന് കയറ്റത്തിൽ, ആദ്യം നമ്മൾ ഇല്ലായ്മ ചെയ്യുക, ഇത്തരം മാംസഭുക്കുകളെ ആണ്, എന്നിട്ട്, ആടിനെയും മറ്റും നമ്മൾ കൂട്ടത്തോടെ സംരക്ഷിച്ചു വളർത്തുന്നു,
ഗോപാലൻ,അഥവാ ഇടയൻ, എന്ന് നമ്മൾ വിളിക്കുന്നവർ സത്യത്തിൽ ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ്, കാലി മേക്കൽ എന്ന സംഭവം തന്നെ ഉണ്ടാക്കി എടുത്തത്, കാലികളെ തുറന്ന് വിടുക മാത്രമല്ല, പുൽച്ചെടികളെ മുഴുവനായി തിന്ന് ഇല്ലാതെ ആക്കും മുന്നേ കാലികളെ തെളിച്ചു പുതിയ മേച്ചിൽ പുറങ്ങളിൽ എത്തിക്കേണ്ട കടമയാണ് ഇടയന് ഉള്ളത്, അത് വഴി ഒരു apex predator നെ അനുകരിക്കുകയാണ് , ഇവിടെ ഇടയന്റെ കടമ,തിരിച്ചു വളർന്നു വരാൻ ഇത് വഴി പുൽച്ചെടിക്ക് സമയം ലഭിക്കുന്നു, അങ്ങനെ ഒരു വേനലിന് മുൻപ്, ഒരുപാട് തവണ പുൽച്ചെടികൾ സുസ്ഥിരമായി തിരിച്ചു വളർന്നു വന്നു കൊണ്ടേ ഇരിക്കുന്നു.പ്രാചീന സംസ്കാരം എന്ന് നമ്മൾ വിളിക്കുന്ന മായൻ, ഇൻക,സിന്ധു നദീതട സംസ്കാരങ്ങൾ എന്നിവയ്ക്ക് ഇതിനെ പറ്റി, ആധുനിക മനുഷ്യനെക്കാൾ അറിവ് ഉണ്ടായിരുന്നു, എന്നത് തന്നെ ,ഒരു സംസ്കാരം എന്ന നിലയിൽ നമുക്ക് അപമാനം തന്നെയാണ്.
ഇനി ഇതിന്റെ പ്രായോഗിക തലം നോക്കാം, എങ്ങനെ മരുഭൂമികൾ തിരിച്ചു പിടിക്കാം ???
ആവശ്യത്തിന് ഈർപ്പമുള്ള ഭൂ പ്രദേശത്ത് മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ ഇരിക്കുന്നത് തന്നെ അവിടെ പരിസ്ഥി പുനഃസ്ഥാപനത്തിന് കാരണം ആവുന്നു, റക്ഷ്യയിലെ, ചേർനോബിൽ, ഇപ്പോൾ നോക്കുക, അതിൽ നിന്ന് തന്നെ , radiation നേക്കാൾ മാരകമാണ് മനുഷ്യന്റെ ഇടപെടൽ എന്ന് കാണാം, ഇനി ഈർപ്പം ഒട്ടുമില്ലാത്ത മരുഭൂമികൾ എടുത്താൽ, ഇവിടെ സസ്യഭുക്കുകളുടെ സഹായം ഇല്ലാതെ പുല്മേടുകൾക്ക് മരുഭൂമി കയ്യേറാൻ പറ്റില്ല, ഇവയെ നിയന്ത്രിക്കാൻ apex predator ഓ മനുഷ്യന്റെ ഇടപെടലോ ഇല്ല എങ്കിൽ, മരുഭൂമിയുടെ വലിപ്പം കൂടി വരും എന്ന് സാരം, മരുഭൂമികൾ മഴക്കാട് ആക്കുവാൻ ആദ്യം പുൽമേടുകൾ ഉണ്ടാക്കണം, അത് വഴി മണലിൽ ജൈവ വസ്തുക്കൾ കലർന്ന് മേല്മണ്ണ് ഉണ്ടാക്കി എടുക്കണം,ശേഷം ചെടികളും, ശേഷം മരങ്ങളും, അങ്ങനെയാണ്, സ്വാഭാവികമായി പ്രകൃതി മരുഭൂമി കയ്യേറുന്നത്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കാലാകാലങ്ങളിൽ നടത്തിയ സുസ്ഥിരമല്ലാത്ത ആട് വളർത്തൽ ആയിരിക്കണം അവിടെയുള്ള വനങ്ങൾ ഇല്ലാതെ ആവാൻ കാരണം, എന്നാൽ ഇതേ ആടുകളെ ഉപയോഗിച്ച് കൊണ്ട് , വനം ഉണ്ടാക്കി എടുക്കുവാനും കഴിയും, പ്രശ്നം എന്തെന്നാൽ , ആ ഭൂപ്രകൃതിയിലെ മിക്കവാറും തദ്ദേശീയ പുല്ല് വർഗ്ഗങ്ങളും , വംശ നാശം വന്ന് പോയി എന്നതാണ്, പകരം, മരുഭൂമിയിൽ ഉണ്ടാവുന്ന ഏതാനും ഇനം ചെടികളും മരങ്ങളും പുല്ല് വർഗ്ഗങ്ങളും മാത്രമാണ് ഇനി ബാക്കിയുള്ളത്, ഇവിടേക്ക് പുതിയൊരു പുല്മേട് നിർമ്മിക്കാൻ, പുറത്ത് നിന്നുമുള്ള species നെ ആവശ്യമാണ്, വെയിലിന്റെ കാഠിന്യവും ചൂടും കൊണ്ട്, middle east ന് സമാനമായ ഭൂപ്രകൃതി, ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കേരളം, ഇവിടെ നമ്മൾ കളകൾ എന്ന് വിളിച്ചു, തൊഴിലുറപ്പ് തൊഴിലാളികളെ , പറമ്പ് കിളയ്ക്കുന്ന ആളുകളെ വെച്ച് വേരോടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നമ്മുടെ തദ്ദേശീയ species ന് മാത്രമാണ് , ഭൂമധ്യ രേഖയ്ക്ക് അടുത്ത് പിടിച്ചു നിൽക്കാൻ കഴിയുക, നാളെ മരുഭൂമികൾ തിരിച്ചു പുൽമേടുകളും കാടുകളും ഒക്കെയാക്കാൻ, ലക്ഷക്കണക്കിന് കോടി രൂപയുടെ ആവശ്യം ഇല്ല, കേരളത്തിലെ/ആഫ്രിക്കയിലെ, ജൈവ വൈവിധ്യമാർന്ന കളകളെ മരുഭൂമിയിൽ വ്യാപിപ്പിക്കുക, അവയെ ഭക്ഷിക്കാൻ സസ്യഭുക്കുകളെ ഉപയോഗിക്കുക,
സുസ്ഥിരമായ കാലി മേക്കൽ വഴി, മരുഭൂമി തിരിച്ചു കയ്യേറാൻ കഴിയും ,കാട്ടു തീ തടയാൻ കഴിയും, സുസ്ഥിരതയും ജൈവ വൈവിധ്യവും വർധിക്കും,സാമ്പത്തികമായും ,പാരിസ്ഥിതികമായും, സാമൂഹികമായും, ജീവനുകരണം, അഥവാ Biomimicry അല്ലാതെ മറ്റൊരു വഴിയും മറ്റൊരു രാജ്യത്തിന് മുന്നിലും ഇല്ല, നമ്മുടെ ആധുനിക വിദ്യാഭ്യാസം മാത്രമാണ് ഇതിൽ നിന്ന് നമ്മെ തടയുന്ന ഒരേയൊരു ഘടകം,
40,000 ആനകളെ കൊല്ലാൻ കാരണമായ ആ വിദ്യാഭ്യാസ മനോഭാവം കൊണ്ട് ഒരിക്കലും നമുക്ക് ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല, പ്രകൃതിയുടെ കൂടെ പ്രവർത്തിക്കുക, അതിനെതിരെയുള്ള പ്രവർത്തനം ശാശ്വതമല്ല, സുസ്ഥിരമല്ല, ജൈവ വൈവിധ്യമാണ് 90% പ്രശ്നങ്ങൾക്കും ഒരേയൊരു പരിഹാരം
#Biomimicry
#Reforestation
#Biodiversity
#Onestrawrevolution
#DesertReclamation
#CarbonSequestration
#NatureBasedSolutions
#ClimateChange
#SustainableDevelopment
#GreeningDesert
Rahul Ravi
Whatsapp/Gpay
9946856757