കവി രാഹുൽ. എസ് എഴുതുന്നു

പെട്ടെന്നൊരു ദിവസം കേരളത്തിൽ ഒരു ലക്ഷം സൈനികരെ അധികമായ് വിന്യസിക്കപ്പെടുന്നു.

നമുക്ക് വീടിനു പുറത്തിറങ്ങാനാവുന്നില്ല.

Rahul S

പിണറായിയേയും രമേശ് ചെന്നിത്തലയേയും എം.പിമാരേയും എം.എൽ.എമാരേയുമടക്കം രാഷ്ട്രീയകാരെയും സാംസ്കാരിക പ്രവർത്തകർകരെയുമെല്ലാം വീട്ടുതടങ്കലിൽ വയ്ക്കുന്നു.

സഞ്ചാരികളെയും മറ്റു സംസ്ഥാനത്തുനിന്നു വന്നവരേയും തിരഞ്ഞുപിടിച്ച് തിരികെ പറഞ്ഞുവിടുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം അടച്ചിടുന്നു.

ഇന്റർനെറ്റ് സൗകര്യം ഇല്ലാതാകുന്നു.

ഫോൺ ലൈനുകളെല്ലാം മരവിപ്പിക്കപ്പെടുന്നു.

കേരളം വിഭജിക്കപ്പെടുന്നു.

നമ്മളിരിക്കുന്ന ഇടം കേന്ദ്രഭരണപ്രദേശമാവുകയും തൊട്ടടുത്തുള്ള നമ്മുടെ പ്രണയിയുടെ സ്ഥലം ഒരു സംസ്ഥാനമായി മാറുകയും ചെയ്യുന്നു.

Image result for handcuffs with handsഒന്നു മിണ്ടിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്നും വെടികൊണ്ട് മരണപ്പെടുമെന്നും മനസ്സിലാക്കുന്നു.

നിങ്ങൾ ജീവിച്ചിരിക്കെ റദ്ദുചെയ്യപ്പെട്ടു പോയ മനുഷ്യരായി മാറുന്നു.

ഇത്രയൊക്കെ മാത്രമേ കാശ്മീരിലും നടന്നുള്ളു.

Dulce et decorum est/pro patria mori എന്നു കരുതി നിങ്ങളുടെ രാജ്യത്തിനു വേണ്ടി നിങ്ങൾ മരണപ്പെടുന്നത് ധീരമായ ഒരു പ്രവർത്തിയാകുന്നു എന്നു വിശ്വസിക്കുന്നവർ ഇതിനെയെല്ലാം ഗ്ലോറിഫൈ ചെയ്യട്ടെ.

അതിരുതർക്കത്തിൽ മനുഷ്യർ മരിക്കരുതെന്ന് ആഗ്രഹിക്കുന്ന ഞങ്ങൾ ഇതൊക്കെ തെറ്റാണെന്നെങ്കിലും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.

ദേശീയത വലിയൊരു നുണയാണ്.

അതിനുള്ളിലെ ഇന്ത്യ വലിയൊരു തെറ്റും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.