Rahul S

തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ പൊട്ടിക്കരയുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ ?

അത്തരം മനുഷ്യരാണ് ഓമനക്കുട്ടന്മാർ. ഒരു നിമിഷമെങ്കിലും പാർട്ടി തള്ളിപ്പറഞ്ഞാൽ അവർക്കു ജീവിച്ചിരിക്കെ മരിച്ചു പോകും പോലെയാണ്.

പാർട്ടിയുടെ അടിത്തട്ട് ബന്ധങ്ങളെല്ലാം സാധ്യമാകുന്നത് ഓമനക്കുട്ടന്മാരിലൂടെയാണ്. ഓട്ടോയ്ക്ക് കൊടുക്കാൻ പോയിട്ട് ഒരു നാരങ്ങാ വെള്ളം പോലും കുടിക്കാൻ പൈസയില്ലാതെ എത്ര ദൂരം വേണമെങ്കിലും നടന്നുപോകുന്ന സഖാക്കൾ ഇപ്പോഴും നാട്ടിലുണ്ട്.

അവരിലൂടെ വളർന്ന് അവരിലൂടെ ബലപ്പെട്ട് അവരിലൂടെ നിലനില്ക്കുന്ന ഒരു പ്രസ്ഥാനമാണ് സി.പി.ഐ.എം. പാർട്ടി എന്നു കേൾക്കുമ്പോൾ സാധാരണക്കാർക്ക് സി.പി.ഐ.എം മാത്രമായി മാറുന്നത് അങ്ങനെയാണ്.

പാർട്ടി എപ്പോഴെങ്കിലും വീണുപോയാൽ കൂടെ നില്ക്കുന്ന മധ്യവർഗ്ഗമനുഷ്യരെല്ലാം ഓടിമറഞ്ഞേക്കാം. അവരുടെ സേഫ് സോണുകൾ കണ്ടെത്തി മാറിയേക്കാം.

അപ്പോഴും ഒരുപാട് ഓമനക്കുട്ടന്മാർ മാത്രം ബാക്കിയുണ്ടാകും.

നമ്മൾ തോറ്റുപോകില്ല എന്നു നിരന്തരം പറയുന്നത് ഓമനക്കുട്ടന്മാർ ഉണ്ടെന്നുള്ള ബലത്തിൽ മാത്രമാണല്ലോ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.