Connect with us

പ്രിയപ്പെട്ട സൗബിന്‍ ക്ലൈമാക്സില്‍ നിങ്ങളുടെ പ്രകടനത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല

ഫസ്റ്റ് ലുക്ക് പോസ്റ്ററ് കണ്ടേരേ തീര്മാനിച്ചിന് ”അമ്പിളി” കാണണംന്ന്…എന്നാല് തീയേറ്ററില്‍ എത്തുമ്പോ കേരളം മറ്റൊരു പ്രളയത്തിന്റെ വക്കിലായോണ്ട് പോകാന്‍ കഴിഞ്ഞില്ല.

 39 total views,  3 views today

Published

on

Rahul T O Cherupazhassi

എന്റെ നെഞ്ചാകെ നീയല്ലേ…

ഫസ്റ്റ് ലുക്ക് പോസ്റ്ററ് കണ്ടേരേ തീര്മാനിച്ചിന് ”അമ്പിളി” കാണണംന്ന്…എന്നാല് തീയേറ്ററില്‍ എത്തുമ്പോ കേരളം മറ്റൊരു പ്രളയത്തിന്റെ വക്കിലായോണ്ട് പോകാന്‍ കഴിഞ്ഞില്ല…റെഡും ഓറഞ്ചും ഒക്കെ മാറി സില്‍മേന കുറിച്ച് സംസാരിക്കുന്നേനെടക്കാണ് ബിബില്‍ ബ്രോ ചോദിച്ചെ…
”ഡാ…നീ അമ്പിളി കണ്ടോ ?”
”ഇല്ലടാ പ്രളയത്തിന്റെ സമയല്ലേ എറങ്ങ്യേ…കാണണംന്ന് ഇണ്ട്…”
”കാണ്…ഇഷ്ട്ടാവും…ആരോടും ഒന്നും ചോദിക്കാതെ കാണ്…”
”ഓ.കെ..”
അന്നത്തെ ആ മ്ണ്ടലില് അമ്പിളി കാണാനുള്ള ആഗ്രഹം കൂടി…അയിനെടക്ക് സനല് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയും ശിഖയും ജിതിയേട്ടെനും അമ്പിളി മറക്കാണ്ട് തീയേറ്റെറ്ന്നെന്നെ കാണണംന്ന് പറഞ്ഞു…എന്താ പറയണ്ടേ.സ്ഥിരം സെ്ക്കെന്റ് ഷോക്ക് പോവാനുള്ള ഓരോ ദിവസോം എന്തെല്ലെല്ലോ കാരണംകൊണ്ട് നാളെ…നാളെ…ആയി മാറി….

അങ്ങന മിനിഞ്ഞാന്ന് രാവിലെ എണീറ്റവാടെന്നെ മനസ്സില് പതിപ്പിച്ച്….ഇന്ന് കാണുംന്ന്….
വൈകുന്നേരം 7.40 ആവുമ്പം ബസ്സ്സ്റ്റോപ്പിലെത്തി ന്ക്കാന്‍ തൊടങ്ങി…ഏട്ന്ന്….8 മണീം…8.15 ഉം കയിഞ്ഞിറ്റും ബസ്സില്ല….അങ്ങന കൊറ്ച്ചേരം കയ്യുമ്പാന്ന് വെര്ന്ന് മോനേ ബസ്സ്…..
ബസ്സ് കേരി ഫോണെട്ത്ത് ചുമ്മാ റിവ്യു എല്ലം നോക്കുമ്പം ചെലര് നല്ലതും ചെലര് മോശം കമന്റും എല്ലം ഇട്ടിറ്റ് കണ്ടെ…ചെറ്യൊര് പേടീല് ന്‌ക്കുമ്പോം ”സ്നേഹം” എന്ന വാക്ക് ഓരോ റിവ്യൂലും നെറഞ്ഞ് ന്ക്ക്ന്ന കണ്ടപ്പൊ കൊറച്ചെല്ലം സമാധാനായീ…
അങ്ങന ”ശ്രീ” ന്ന് ടിക്കെറ്റെട്ത്ത് കാത്തിരുന്ന പടം കാണാന്‍…..

”മനോഹരമായ പൂക്കള്‍ വിരിഞ്ഞിരിക്കുന്ന ആ കുഞ്ഞു ഗ്രാമത്തില്‍ എപ്പോഴും എവിടേയും പകര്‍ന്നാലും പകര്‍ന്നാലും തീരാത്ത നമ്മളൊക്കെ സൂക്ഷിച്ച് വച്ച് ക്ലാവ് പിടിക്കുന്ന ”സ്നേഹം” ചിരിയിലും ഡാന്‍സിലും പാട്ടിലും സഹായത്തിലും ഒക്കെ അളവൊന്നും നോക്കാതെ ഓടിയും ചാടിയും ഒക്കെ എല്ലാവരിലും എത്തിക്കുന്ന, ഇരുട്ടില്‍ പെട്ടിരിക്കുന്ന നമ്മളിലേക്ക് വെട്ടം നല്‍കുന്നവനാണ് നമ്മളെ ”അമ്പിളി”…..😘😘”
ആദ്യ പകുതിയിലെ ഗ്രാമ കാഴ്ച്ച അതിമനോഹരമായിരുന്നു..സിനിമേല് വേണ്ടാണ്ട് കുത്തികേറ്റിയ ജാഫര്‍ ഇടുക്കി പറയുന്ന ചില തമാശയെന്ന ലേബെലൊട്ടിച്ച സ്ത്രീവിരുദ്ധ/ബോഡി ഷെയ്മിങ്ങ് ഡയലോഗ് ഒഴിച്ചു നിര്‍ത്തിയാല്‍ പൂക്കാരി അമ്മമ്മേം അമ്പിളിയുടെ എല്ലാമെല്ലാമായ ടീനയും ക്രിക്കറ്റ്കളിലെ കുഞ്ഞി ചെങ്ങായിമാറും വെല്ല്യമ്മച്ചിയും സ്കൂട്ടറില്‍ ഒപ്പം പോവുന്ന കുഞ്ഞനും ഒക്കെയായി ആദ്യ പകുതി അതിമനോഹരം….
”ബോബിക്കുട്ടാ……….” എന്ന വിളിയാണ് രണ്ടാം പകുതി….തന്റെ കളിക്കൂട്ടുകാരനോടുള്ള സ്നേഹം എത്രമാത്രമാണെന്ന് കണ്ടു തന്നെ അറിയുക…
രണ്ടാം പകുതി മുഴുവന്‍ യാത്രയാണ്…..

വയസ്സായിട്ടും ഒരുമിക്കാന്‍ പറ്റാതെ പോയിട്ടും കൂടി തന്റെ പ്രണയിനിയുടെ ഒരു നോട്ടത്തിനായ് കാത്തിരിക്കുന്ന ആ ഹിന്ദിക്കാരന്‍ അപ്പൂപ്പനും( പേരറിയില്ല) പാവപ്പെട്ട വിദ്യാര്‍ത്ഥികളെ മക്കളെ പോലെ നോക്കുന്ന ഡോക്ടര്‍സാറും അമ്പിളി വെട്ടത്തിന് കുളിര്‍മ്മ നല്‍കുന്നു…….
ഹൃദയസ്പര്‍ശിയായ മിഷ്കിന്‍ സിനിമ ”നന്ദലാല’ കണ്ടാണ് ഈ അടുത്ത് കരഞ്ഞു പോയത്…
ഇപ്പോള്‍ ”അമ്പിളിയും”…☺☺

സിനിമയിലുടെ ഉടനീളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ഇടയ്ക്കിടെ കണ്ണുനിറയിക്കുകയും ചെയ്ത പ്രിയപ്പെട്ട സൗബിന്‍ ക്ലൈമാക്സില്‍ നിങ്ങളുടെ പ്രകടനത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല….
എത്രമാത്രം സത്യസന്ധമായാണ് അമ്പിളിയെ നിങ്ങള്‍ അവതരിപ്പിച്ചത്…..ഒരിക്കലും മറക്കാത്ത കുറച്ച് സിനിമാ ക്ലൈമാക്സുകളുടെ കൂട്ടത്തിലേക്ക് അമ്പിളി തന്റെ ഓര്‍മ്മകള്‍ അനുഭവിക്കുന്ന ഈ ക്ലൈമാക്സും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു…….😘😘😘😘😘😘☺☺☺☺☺
— മഞ്ചാടി ♥
സിനിമേലെ അധികപാട്ടുകളും മനോഹരം…☺☺

Advertisement

 

 40 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement