‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയുടെ സംവിധായകനോട് അല്പം കടുത്ത അസൂയ തന്നെ തോന്നുകയുണ്ടായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
227 VIEWS

Rahul vijayan

നല്ല നല്ല സിനിമകള്‍ കാണുമ്പോള്‍ അതിന്റെ രചയിതാവിനോട് , സംവിധായകനോട് ഒക്കെ ഭയങ്കര സ്നേഹവും ബഹുമാനവും അടുപ്പവുമൊക്കെ തോന്നും..!പക്ഷേ…അസൂയ തോന്നാറില്ല..!! ഒരാള്‍ ആര്‍ജ്ജിച്ചും അനുഭവിച്ചും നേടിയെടുക്കുന്ന അറിവാണ് അയാളെ ഒരു സാഹിത്യരചനയുടെ ചിത്രരചനയുടെ ശില്പകലയുടെ സിനിമയുടെ സ്രഷ്ടാവാക്കുന്നത് ,ആ അറിവും അനുഭവവും അദ്ധ്വാനവും അത് അനര്‍ഹമായി പകര്‍ത്തിയെഴുതി കൈയ്യടിനേടുന്ന ആര്‍ക്കും മനസ്സിലാകണമെന്നില്ല എന്ന ബോദ്ധ്യം മൂലമാണത്..! പക്ഷേ.. സത്യം പറയട്ടെ.., നിറഞ്ഞ സന്തോഷത്തോടെ , സംതൃപ്തിയും ശുഭാപ്തിവിശ്വാസവും നിറഞ്ഞ പുഞ്ചിരിയോടെ തിയറ്റേര്‍ വിട്ട് പുറത്തേയ്ക്കിറങ്ങുന്ന പ്രേക്ഷകവൃന്ദത്തിലൊരുവനായി അരിച്ചരിച്ച് നീങ്ങുമ്പോള്‍… ” ജയ ജയ ജയ ജയ ഹേ ..” എന്ന സിനിമയുടെ സംവിധായകനോട് അല്പം കടുത്ത അസൂയ തന്നെ തോന്നുകയുണ്ടായി..!!

കാരണം… ഈ തലമുറയിലെ ഏതൊരു വ്യക്തിയ്ക്കും സുപരിചിതമായ പ്രമേയവും പശ്ചാത്തലവുമാണ് ‘ ജയ ജയ ജയ ജയ ഹേ ‘ യുടേത്.!ഗാര്‍ഹിക പീഡന-കൊലപാതക വാര്‍ത്തകളുടെ മൂര്‍ദ്ധന്യത്തില്‍ ഒരു പിടച്ചിലോടെ നാം തിരിച്ചറിഞ്ഞത് , അല്ലെങ്കില്‍ ഓര്‍ത്തെടുത്തത്..!പക്ഷേ.. ഒരിയ്ക്കലും ഒരു മൈതാന പ്രസംഗം ആകാതെ പ്രേക്ഷകനെ ഓരോനിമിഷവും രസിപ്പിച്ചു കൊണ്ടുതന്നെ ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയാന്‍ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ‘ വിപിന്‍ ദാസിന് ‘ കഴിഞ്ഞു എന്നത് അങ്ങേയറ്റം പ്രശംസനീയമാണ്..!(ഒരു സിനിമാ മോഹിയായ എന്നെ സംബന്ധിച്ച് അല്പം അസൂയാപരവും 😃 , ഇതൊന്നും നമ്മുക്ക് തോന്നീലല്ലോ..!! 🙁 )നിറഞ്ഞ സദസ്സില്‍ ഭൂരിപക്ഷവും കുടുംബങ്ങളായിരുന്നു , സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങിയ കുടുംബങ്ങള്‍..!അവരില്‍.. തല്ലുന്ന ഭര്‍ത്താക്കന്മാരും തല്ലുകൊള്ളുന്ന ഭാര്യമാരും ഉണ്ടാകാം..!

അമ്മയെ തല്ലുന്ന അച്ഛനെ കണ്ടു പഠിയ്ക്കുന്ന ആണ്‍മക്കള്‍ ഉണ്ടാകാം., തല്ലുകൊണ്ടിട്ടും ‘ പട്ടിയെ പോലെ’ അനുസരിക്കുന്ന , വിധേയത്വം കാട്ടുന്ന അമ്മയെ മനപ്പാഠമാക്കുന്ന പെണ്‍മക്കളുമുണ്ടാകാം..! ,അവര്‍ക്കെല്ലാം.. തിരിച്ചറിവും , ഒരു പുനര്‍ജ്ജന്മവും നല്‍കാന്‍ ‘ ജയ ജയ ജയ ജയ ഹേ ‘ യ്ക്കു കഴിയും എന്നാണ് വിശ്വാസം..!എന്തെന്നാല്‍..സ്ത്രീ പുരുഷ സമത്വത്തേക്കുറിച്ച് നടത്താവുന്ന ഒരായിരം പ്രഭാഷണങ്ങളേക്കാള്‍ ശക്തവും ലളിതവുമാണ് ഈ ചലച്ചിത്രം..!എന്തായാലും പ്രണയിക്കുന്നവര്‍ , വിവാഹം ചെയ്യാനിരിക്കുന്നവര്‍ , വിവാഹിതര്‍ , അച്ഛനമ്മമാര്‍ , എന്നിങ്ങനെ സകലരും നിര്‍ബ്ബന്ധമായും കാണേണ്ട ചിത്രം തന്നെയാണ് ജയ ജയ ജയ ജയ ഹേ..!

മറ്റൊരു പ്രധാന സംഗതി നടീനടന്മാരാണ്.., മായാനദിയില്‍ കുറച്ചു നേരം കണ്ടതല്ലാതെ ദര്‍ശനയെ നായികയായി കാണുന്നത് ആദ്യമാണ് , ദര്‍ശനയും ബേസിലും ഉള്‍പ്പടെ സകലരും അവരവരുടെ കഥാപാത്രങ്ങളായിത്തന്നെ ജീവിച്ചു .! അഭിനേതാക്കളുടെ ഈ പ്രകടനമികവ് എത്ര മെച്ചത്തില്‍ റീമേക്ക് ചെയ്താലും മറ്റൊരു ഭാഷയിലും ഇനി ആവര്‍ത്തിക്കപ്പെടില്ല എന്ന് നിസംശയം പറയാം..!’ജയ ജയ ജയ ജയ ഹേ ‘ കേരളവും ഇന്ത്യയും കടന്ന് ലോകസിനിമയുടെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.. !

അതിനുതത്തക്ക കാമ്പ് സിനിമയ്ക്കുണ്ട്.., അതിനേക്കാള്‍ ഏറെ സ്ത്രീ വിരുദ്ധത ലോകത്തിനും..!ഒരു പക്ഷേ.. വിവാഹിതനല്ലാത്തതുകൊണ്ടാകാം ഈ സിനിമ എനിക്ക് ചമ്മലില്ലാതെ ഇരുന്ന് കാണാനായത് എന്നു തോന്നിപ്പോകും വിധത്തില്‍.., അറിവിലും ഓര്‍മ്മയിലുമുള്ള ഒത്തിരി വ്യക്തികളും സംഭവങ്ങളുമൊക്കെ മനസ്സില്‍ വന്നു നിറയുകയാണിപ്പോള്‍..!പക്ഷേ..കല എന്ന സാമൂഹ്യവിമര്‍ശനോപാധിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെയും സ്വയം തിരുത്താതെയും അതിനെ വെറും നേരമ്പോക്കായി മാത്രം ആസ്വദിച്ച് പുറന്തള്ളുന്നത് നീതികേടാണെന്നു കൂടി പറയാതിരിയ്ക്കാനാവില്ല.!

ഓരോ പ്രേക്ഷകനേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ‘ ജയ ജയ ജയ ജയ ഹേ ‘യ്ക്ക് അത് ലക്ഷ്യം വയ്ക്കുന്ന മഹത്തായ സാമൂഹിക വിപ്ലവം കൂടിസൃഷ്ടിയ്ക്കാനാകുമെന്ന് പ്രത്യാശിയ്ക്കുന്നു..! മലയാളത്തിലെ എക്കാലത്തേയും മികച്ചൊരു സ്ത്രീപക്ഷ -സ്ത്രീ ശാക്തീകരണ സിനിമ സമ്മാനിച്ചതിന് ‘ ജയ ജയ ജയ ജയ ഹേ ‘ ടീമിനോട് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ