പൊന്നിയിന്‍ സെല്വന് ചലച്ചിത്രമാക്കുവാന്‍ വേണ്ടി വര്‍ഷങ്ങളാണത്രെ ലെജൻഡ് ഫിലിം മേക്കർ മണിരത്നം ചെലവഴിച്ചത് .പക്ഷേ.. ആ അദ്ധ്വാനമൊന്നും സിനിമയില്‍ നമ്മുക്ക് കാണാനാകുന്നില്ല എന്നത് നിരാശാജനകമാണ്.!ചരിത്രകഥയുടെ പശ്ചാത്തലത്തിലുള്ള ഒരു വാർ ഫിലിം കൂടിയായ സിനിമയില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് ചിത്രത്തിന്റെ സംഘട്ടനവും സംഗീതവുമാണെന്നത് വലിയൊരു വിരോധാഭാസമാണ്.! അടുത്തിടെ കണ്ട സ്റ്റേജ് ബാലെയില്‍ പോലും കഥയോട് ചേര്‍ന്നു നില്ക്കുന്ന സംഗീതവും പശ്ചാത്തല സംഗീതവുമായിരുന്നു എന്നത് സാന്ദര്‍ഭികമായി ഓര്ത്തുപോകുകയാണിപ്പോള്..!ഒടുക്കം വരെയും ഒരു ടെന്‍ഷനും ക്രിയേറ്റ് ചെയ്യാത്ത.. പ്രേക്ഷകന്റെ നെഞ്ചിലേക്ക് കയറിക്കൂടി ബുദ്ധിമുട്ടിയ്ക്കാത്ത സിനിമയില്‍..കാര്‍ത്തിയും ജയറാമും ഒരുക്കുന്ന രസക്കാഴ്ച്ചകള്‍ ഒന്നു നിവര്ന്നിരിയ്ക്കാനുള്ള വകുപ്പ് നല്‍കുന്നുണ്ട്.! (മറ്റ് നടീനടന്മാരെല്ലാം തങ്ങളുടെ ചുമതല ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്.! )ഒട്ടും തന്നെ തൃപ്തിപ്പെടുത്താത്ത സിനിമയാണെങ്കിലും ചിലസിനിമകള്‍ തിയറ്റേറില്‍ തന്നെ കാണേണ്ടതാണ്. കാരണം.. അതൊരു ലൈഫ് ടൈം അച്ചീവ്മെന്റ് ആണ്.! ,വളരെയേറെ കാരണങ്ങളാല്‍ PS-1 അങ്ങനെയൊരു ചിത്രമാണ്.!2023-ല്‍ PS-2 പ്രദര്‍ശനത്തിനെത്തുമ്പോള്‍ PS-1 തിയറ്റേറില്‍ കണ്ടതിന്റെ അഭിമാനത്തോടെയും സന്തോഷത്തോടെയും നമ്മുക്ക് എല്ലാവര്ക്കും ആ ചലച്ചിത്രത്തെ സ്വീകരിക്കാന്‍ കഴിയട്ടെ..! മണിരത്നത്തിന്റെ സ്ഥാനത്ത് ‘വിനയന് സാര്‍ ‘ ആയിരുന്നെങ്കില്‍ ഒരല്പം കൂടിയെങ്കിലും നന്നാകുമായിരുന്നു എന്ന് പലപ്പോഴും തോന്നുകയുണ്ടായി..!
ഒരു സിനിമ ഒരേ സമയം നാഴികക്കല്ലായും വിനയായും മാറുന്നതു കണ്ടിട്ടുണ്ടോ ? അതാണ് ബാഹുബലി ! പൊന്നിയിൻ സെൽവൻ സംവിധായകന് മുതൽ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ വരെ നേരിടുന്ന പ്രധാന ചോദ്യം ബാഹുബലി പോലെയുള്ള സിനിമയാണോ / ആ ഒരു level വരുമോ എന്നൊക്കെയാണ്. അതിന് ഉത്തരമായി മണിരത്നം പറഞ്ഞത് “വളരെ ഒറിജിനൽ രീതിയില്‍ ചിത്രീകരിചിരിക്കുന്ന സിനിമകളാണ് PS 1 & 2. അതിലെ ലൊക്കേഷനുകളും മ്യൂസിക്കും പോലും അങ്ങനെയാണ് ചെയ്തിരിക്കുന്നത്. ബാഹുബലി പോലെ ഒരു ഫാൻറ്റസി ചിത്രം ആയിരിക്കില്ല.” വളരെയേറെ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, ഒരു ക്ലാസിക് നോവലിനെ യാതൊരു വിട്ടുവീഴ്ചകളുമില്ലാത്ത രീതിയില്‍ അവതരിപ്പിക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. അതില്‍ എത്രമാത്രം വിജയിച്ചു എന്നുള്ളതായിരിക്കണം നമ്മുടെ അഭിപ്രായം. നേരെ മറിച്ച് ബാഹുബലി റേഞ്ച് ഒന്നും ഇല്ല എന്ന് പറയുമ്പോൾ ആയിരക്കണക്കിന് പേര് OTT റിലീസിനായി കാത്തിരിക്കും.