Rahul Vijayan
കാന്താര എന്ന സിനിമയുടെ ആത്മാവ് ശരിയ്ക്കും. ‘ വരാഹരൂപം ‘ എന്ന ഗാനമാണ്.!അജനീഷ് ലോക്നാഥ് എന്ന യുവസംഗീതസംവിധായകന്റെ മൗലികസൃഷ്ടി എന്ന നിലയില്‍ അത്ഭുതപ്പെടുത്തിയ അതിഗംഭീര ഗാനം തന്നെയാണത്.!പക്ഷേ.. ഇപ്പോള്‍.., വളരെ വൈകിയാണറിയുന്നത്.. തൈക്കൂടംബ്രിഡ്ജ് എന്ന കേരള മ്യൂസിക് ബാന്റ് 2017-ല്‍ പുറത്തിറക്കിയ നവരസം എന്ന വീഡിയോ ഗാനത്തിന്റെ അനുകരണം മാത്രമാണിതെന്ന്..!നവരസത്തിന് നല്കിയ താളവൃന്ദവിന്യാസത്തില് ചെറിയ തോതിലുള്ള മാറ്റങ്ങളൊക്കെ വരുത്തിയാണ് ‘ വരാഹരൂപം ‘ ഒരുക്കിയിട്ടുള്ളതെങ്കിലും ഈ രണ്ട് ഗാനങ്ങളും കേള്‍ക്കുന്ന ഏതൊരാള്‍ക്കും കാര്യം പെട്ടെന്ന് മനസ്സിലാകും..!!എന്തുതന്നെയായാലും.. നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം മറ്റൊന്നിന്റെ പകര്‍പ്പായിരുന്നു എന്നറിയുമ്പോള്‍..ഒരല്പം വല്ലായ്മ അനുഭവപ്പെടുന്നു..!!പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി തൈക്കൂടം ബ്രിഡ്ജ് നിയമനടപടിയ്ക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ .
നവരസ’ പാട്ട് അതേ പടി പകർത്തിയതാണെന്ന് ആരോപണവുമായി പ്രമുഖ ബാൻഡ് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ബാൻഡ് ആരോപണമുന്നയിച്ചത്. “അതേ സമയം കോപ്പിയടി വിവാദത്തിൽ പ്രതികരിച്ച് കാന്താരയുടെ സംഗീതസംവിധായകൻ ബി.അജനീഷ് ലോക്നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ പാട്ടിൽ സമാനതകൾ തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായ് വിഘ്നേഷ് ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.
തൈക്കുടത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:‘
“തൈക്കുടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രേക്ഷകർ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മിൽ ഒഴിവാക്കാനാകാത്ത ചില സമാനതകൾ കണ്ടെത്തി. ഇത് പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നിയമ വഴിയെ നീങ്ങും. പാട്ടിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ കാന്താരയുടെ പിന്നണി പ്രവർത്തകർ എവിടെയും പ്രതിപാദിച്ചിട്ടില്ല. യാതൊരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രവുമല്ല, സിനിമയുടെ പിന്നണിപ്രവർത്തകർ ഇത് തങ്ങളുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിക്കണമെന്നു നിങ്ങളോട് അഭ്യർഥിക്കുന്നു”
തൈക്കുടത്തിനു പിൻതുണയുമായി ബിജിബാലും ഹരീഷ് ശിവരാമകൃഷ്ണനും
‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ.’ എന്നാണ് സംഗീത സംവിധായകൻ ബിജിബാൽ തൈക്കുടം ബ്രിഡ്ജിനെ അനുകൂലിച്ചുകൊണ്ട് ചെയ്ത ഫേസ് ബുക്ക് പോസ്റ്റ്. ഗായകൻ ശിവരാമകൃഷ്ണനും രംഗത്തെത്തി. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ arrangement -ന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണ്. ഒരേ രാഗം ആയത് കൊണ്ട് വെറുതെ തോന്നുന്നതൊന്നുമല്ല. നല്ല ഉറപ്പുണ്ട്’, എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നു വരാഹരൂപം ചെയ്ത അജനീഷിന്റെ പ്രതികരണം
തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും ആയിരുന്നു കാന്താരയ്ക്കു വേണ്ടി വരാഹരൂപം ചെയ്ത അജനീഷിന്റെ പ്രതികരണം. എന്നാല്‍, നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും ആ ഗാനം തന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയിട്ടുമുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, വരാഹ രൂപം, നവരസത്തിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞാൽ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.
https://youtu.be/gH_RYRwVrVM