Hard energy യെ soft energy കൊണ്ട് ഗതിമാറ്റിവിട്ട് എതിരാളിയെ പ്രഹരിക്കുന്ന ഒരു പരമ്പരാഗത ചൈനീസ് ആയോധനകലയാണ് wing chun kung fu( വിംഗ്ചുൻ കുങ്ഫു ) എബ്രിഡ് ഷൈൻ എന്ന പ്രതിഭാധനനായ യുവസംവിധായകൻ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമസംരംഭമായ ‘ദ കുങ്ഫു മാസ്റ്റർ tale of vengeance ‘ …വിംഗ്ചുൻ കുങ്ഫു അടിസ്ഥാനമാക്കിയ ഒരു ആക്ഷൻ ഡ്രാമ ചലച്ചിത്രമാണ് .
പേര് പോലെ തന്നെ പ്രതികാര കഥപറയുന്ന ചിത്രത്തിലെ പരിചിതമായ ഒരേയൊരു മുഖം പൂമരത്തിലെ ഐറിൻ ജോർജ്ജ് എന്ന കോളേജ് യൂണിയൻ ചെയർമാനെ അതിഗംഭീരമാക്കിയ ‘നീത പിള്ള ‘ യുടേത് മാത്രമായിരുന്നു .നീതപിള്ള സ്ക്രീനിൽ തെളിഞ്ഞപ്പോൾ പതിയെ കയ്യടിച്ച എന്നോട് ..,ഇതെന്തിനാ ഇപ്പോ കൈയ്യടിച്ചത് ..? എന്നു ചോദിച്ച സുഹൃത്തിനു മറുപടിയായി ‘ പൂമരം കണ്ടതുകൊണ്ട് ‘ എന്നുമാത്രമേ എനിക്കു പറയാനുണ്ടായിരുന്നുള്ളൂ .
ആ സിനിമ കണ്ടിട്ടില്ലാത്ത സുഹൃത്ത് അവിശ്വസനീയതയോടെ വീണ്ടും സ്ക്രീനിലേക്ക് കണ്ണുനട്ടു .ഓരോ രംഗവും കഴിയുമ്പോൾ മാത്രം നായകൻ അനാവൃതമാക്കപ്പെടുന്ന ഒരു പുതിയ സിനിമ സങ്കല്പം.. നേരിൽക്കാണുന്ന സന്തോഷത്തിനിടയിലും.., പ്രതികാരത്തിൻറെ കാരണങ്ങൾ കൃത്യമായി അവതരിപ്പിക്കപ്പെടുന്നതിനിടയിലും..മെല്ലിച്ച ശരീരവും ക്ഷീണിച്ച കണ്ണുകളുമുള്ള ഈ നടിയെക്കൊണ്ട് സ്റ്റണ്ട് ഒക്കെ ചെയ്ത് ഫലിപ്പിക്കാൻ പറ്റുമോ..? , എന്ന സംശയമാണ് പലപ്പോഴും എന്നെ അലട്ടിയിരുന്നത്.!പക്ഷേ.. അടി തുടങ്ങിയപ്പോൾ എല്ലാ സംശയവും അസ്ഥാനത്തായി ..!
സംഘട്ടന രംഗങ്ങളിലെ കൃത്യതയും വേഗവും ഭാവവും കൊണ്ട് നീതപിള്ള എന്ന അഭിനേത്രി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കുന്നു .!നീതയുടെ കിടലൻ ഫൈറ്റ് കണ്ടപ്പോൾ.., അത്ഭുതപ്പെടാനൊന്നുമില്ല ,martial arts ഒക്കെ കുട്ടിക്കാലം മുതൽ പഠിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത് .പക്ഷേ.. ഒരു ഫോമും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തയാളായ നീത പിള്ള ഒരു വർഷത്തോളം കിക്ക് ബോക്സിങ്ങ് മുതൽ ജൂഡോ, തൈക്കോണ്ടോ ,ഉൾപ്പടെ വിംഗ്ചുൻ വരെ അഭ്യസിച്ചാണ് ഈ ചിത്രത്തിലഭിനയിച്ചത് എന്നറിയുമ്പോൾ അഭിനന്ദിക്കാൻ വാക്കുകളില്ല..!!ബാഹുബലിയ്ക്കു മുമ്പ് ഹോളീവുഡിൽ മാത്രമാണ് ഇത്തരം പ്രീപ്രൊഡക്ഷൻ ട്രയിനിംഗുകളേക്കുറിച്ച് നാം കേട്ടിട്ടുള്ളത് എന്നത് ഏറെ സന്തോഷിപ്പിക്കുന്നു .!
മഞ്ഞിൽ മുങ്ങിയ ഹിമലയൻ താഴ്വരയിലെ ഉദ്വേഗഭരിതമായ സംഘട്ടനരംഗങ്ങൾ ഇന്ത്യൻ സിനിമചരിത്രത്തിൽ തന്നെ ഒരു പുതിയ അനുഭവമാണ് .ഗ്രാഫിക്സും ഡ്യൂപ്പും കേബിൾകെട്ടിവലിച്ചുള്ള പറന്നിടിയും കണ്ടുപരിചയിച്ച നമ്മെ അത്ഭുതപ്പെടുത്തും ഈ കുങ്ഫു മാസ്റ്റർ..!ഒരു വിദൂര മാതൃക എന്ന നിലയിൽ മിഷ്കിൻ ചിത്രമായ മുഗമ്മൂടിയെ ഓർക്കാതിരിക്കാൻ കഴിയുകയില്ല എന്നു മാത്രം…!
ലൂയിസ് എന്ന വില്ലൻ കഥാപാത്രത്തോട് , അതിനെ ജീവനുറ്റതാക്കിയ കലാകാരനോട് നമ്മുക്ക് പ്രേമം തോന്നിയാൽ കുറ്റപ്പെടുത്താൻ കഴിയില്ല..!ഋഷിരാം എന്ന കഥാപാത്രത്തെക്കാൾ മുഴങ്ങിനില്ക്കുന്ന വിനീതിൻറെ ശബ്ദ ഗാംഭീര്യം അലോസരപ്പെടുത്തുമെങ്കിലും അപാകതയില്ല ..!
രണ്ടാം പകുതിയിലാണ് ജിജി സ്കറിയ എന്ന നടൻ നമ്മെ വിസ്മയിപ്പിക്കുന്നത് എന്നത് നിസ്തർക്കമാണ് .മികച്ച ഛായാഗ്രഹണം , സംഗീതം , എഡിറ്റിംഗ് എന്നിങ്ങനെ അഭിനന്ദനാർഹമായ സംഗതികൾ ഏറയാണെങ്കിലും അവയെല്ലാം എബ്രിഡ് ഷൈൻ എന്ന മികച്ച film maker -ലേക്കു ചെന്നെത്തുന്നു .വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും ആഖ്യാനശൈലിയും കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ അഭിമാനമായി മാറിയ ഈ മികച്ച കലാകാരൻറെയും സംഘത്തിൻറേയും ആത്മാർത്ഥമായ അദ്ധ്വാനം ഒരു മികച്ച വിജയമാണ് അർഹിക്കുന്നത് .!അത് നൽകാൻ നാം ബാദ്ധ്യസ്തരുമാണ് .!കുങ്ഫു മാസ്റ്റർക്കും ടീമിനും ഹൃദയം നിറഞ്ഞ വിജയാശംസകൾ..!!
♥
NB: ഓഹ്.. അക്കാര്യം പറയാൻ വിട്ടുപോയി.., തിയറ്റേറിൽ നിന്നിറങ്ങി വഴിപിരിയുന്നതുവരെയും നീതാപിള്ളയെ അഭിനന്ദിക്കുകയായിരുന്നു എൻറെ പ്രിയ സുഹൃത്ത്..♥