കുരങ്ങന്മാര്‍ മനുഷ്യനെ എടുത്തു വളര്‍ത്തി ?

216

01

മനുഷ്യന്‍ കുരങ്ങനെ വളര്‍ത്താറുണ്ട് പക്ഷെ മനുഷ്യനെ കുരങ്ങന്മാര്‍ വളര്‍ത്തിയ കഥ നമ്മള്‍ പുരാണങ്ങളില്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഒരു ഹോളിവുഡ് പടം മാതിരി തോന്നും. യു കെ യിലെ ബ്രാഡ് ഫോര്‍ഡ് സ്വദേശിനിയായ മരിന ചാപ്മാന്‍ എന്ന അമ്മുമ്മയാണ് ഈ കഥയുമായി രംഗത്ത് വന്നിട്ടുള്ളത്. ‘എ ഗേള്‍ വിത്ത് നോ നെയിം’ എന്ന പുസ്തകത്തിലാണ് അവര്‍ ആദ്യമായി ഇതിനെ കുറിച്ച് പറയുന്നത്.

കഥ ഇങ്ങനെയാണ് ഇവര്‍ ജനിച്ചത് കൊളംബിയയിലാണ് അതും 1950 ല്‍ അന്ന് ലാ വയലന്‌സിയ എന്ന ആഭ്യന്തര യുദ്ധമായിരുന്നു . ഇവര്‍ക്ക് ആറു വയസുള്ളപ്പോള്‍ ഇവരെ മയക്കുമരുന്ന് കച്ചവടക്കാര്‍ തട്ടിക്കൊണ്ടു പോയി കാട്ടില്‍ ഉപേക്ഷിച്ചു. കാട്ടില്‍ അകപ്പെട്ട തന്നെ കുരങ്ങന്‍മാര്‍ അവരുടെ കൂടെ കൂട്ടി എന്നും അവരുടെ ശീലങ്ങള്‍ പഠിപിച്ചു എന്നും മറ്റുമാണ് .

സംഭവം ശരിയാണോ എന്നറിയുവാന്‍ നാഷണല്‍ ജിയോഗ്രാഫിക് ഇവരുടെ കൂടെ കൊളംബിയന്‍ കാട്ടില്‍ ഡോകുമെന്ററി എടുക്കുന്ന തിരക്കിലാണ് . അവരുടെ എല്ലുകളില്‍ നടത്തിയ ചില പരീക്ഷണങ്ങള്‍ അവര്‍ക്ക് 6-10 വയസ്സിനിടയ്ക്ക് ഇവര്‍ക്ക് വിളര്‍ച്ച ഉണ്ടായിരുന്നു എന്നും വളര്‍ച്ച മുരടിച്ചിരുന്നു എന്നും കണ്ടെത്തി. നുണ പരിശോധനയിലും ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിലും ഇവരുടെ ഉപബോധ മനസ്സില്‍ കുരങ്ങന്മാരുടെ ചില വ്യക്തമായ ചിത്രങ്ങള്‍ ഉണ്ടെന്നും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കുമായി സംഘം ഇപ്പോള്‍ കൊളംബിയയിലെ കാടുകളില്‍ തങ്ങിയിരിക്കുകയാണ്.

കാട്ടിനുള്ളിലെ അന്തരീക്ഷവുമായി വളരെ പെട്ടന്ന് ചേര്‍ന്ന് കാട്ടിലുള്ള പെരുമാറ്റവും മരത്തില്‍ കയറാനുള്ള കഴിവും , തേങ്ങ പോലെയുള്ള ചില ഫലങ്ങള്‍ അവര്‍ വളരെ പെട്ടന്ന് പൊട്ടിച്ചു കഴിക്കുന്നതും ഏവരെയും അത്ഭുതപ്പെടുത്തി . 65 വയസുള്ള ഒരാളാണ് ഇത് ചെയ്യുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ് കൂടെയുള്ളവര്‍ പറയുന്നത് .

Advertisements