എഴുതിയത് : Raiza Shajitha Ummer Mohammed

 

‘ചരിത്രത്തില് എഴുതി വെക്കപ്പെടേണ്ടത്’ എന്നാണ് ഈ പടം ഷെയര് ചെയ്ത് കൊണ്ട് ആളുകള് പറയുന്നത്.
തങ്ങളുടെ ലൈംഗിക താത്പപര്യം തുറന്ന് പറഞ്ഞ് കൊണ്ട് മുന്നോട്ട് കടന്ന് വന്ന,താനൊരു ഗേ ആണെന്ന്,താനൊരു ലെസ്ബിയനാണെന്ന് ഉറക്കെ പ്രസ്താവിച്ചവരാണിവര്.

ബ്രിട്ടീഷ് ജേണലിസ്റ്റായ ബെഞ്ചമിന് തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ സെപ്റ്റംബര് പത്തിന് ഈ പടം പോസ്റ്റ് ചെയ്യുന്നത്.
യൂറോപ്യന് രാജ്യങ്ങളായ ലക്സംബര്ഗിന്റേയും സെര്ബിയയുടേയും പ്രധാനമന്ത്രിമാരും അവരുടെ പങ്കാളികളുമാണിത്.
(സേവ്യര് ബെറ്റലും,അന ബ്രനാബിച്ചും).

2017 മുതല് സെര്ബിയയുടെ പ്രധാനമന്ത്രിയാണ് നാല്പ്പത്തിമൂന്ന്കാരിയായ അന ബ്രനാബിച്ച്.തന്റെ സ്വത്വം തുറന്ന് പറഞ്ഞ സെര്ബിയയുടെ ആദ്യത്തെ വനിത പ്രധാനമന്ത്രി.

ലക്സംബര്ഗ് സിറ്റിയുടെ മുന് മേയര് കൂടിയാണ് 2013 മുതല് ലക്സംബര്ഗിന്റെ പ്രധാനമന്ത്രിയായ സേവ്യര് ബെറ്റല്.ലക്സംബര്ഗിന്റെ ആദ്യത്തെ (തുറന്ന് പറഞ്ഞ) ഗേ പ്രധാനമന്ത്രി.

2009-2013 കാലഘട്ടത്തില് ഐസ്ലന്ഡ് പ്രധാനമന്ത്രിയായ ജോഹന്നയാണ് ആദ്യമായി താനൊരു ലെസ്ബിയന് ആണെന്ന് പ്രഖ്യാപിക്കുന്ന നേതാവ്.
അവര്ക്ക് ശേഷം ബെല്ജിയം പ്രധാനമന്ത്രിയായിരുന്ന(2011-2014) ഏലിയോ-ഡി-റുപോയും താന് ഗേ ആണെന്ന് തുറന്ന് പറഞ്ഞിരുന്നു.

സ്വവര്ഗ വിവഹം നിയമവിധേയമാക്കിയ 2015ലാണ് സേവ്യര് ബെറ്റലും കാമുകനായ ബെല്ജിയന് ആര്ക്കിടെക്ട് ഗോതിയെറും വിവാഹിതരാവുന്നത്.

ഈ ഫോട്ടോ ഷെയര് ചെയ്തിട്ടെന്തിനാണെന്ന് ചോദിക്കുന്നവരോട്:
സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടും അത് തുറന്ന് പറയാന് പേടിക്കുന്നവരും,തുറന്ന് പറയുന്നവരെ ഒറ്റപ്പെടുത്തിയും(എല്ലാവരുമല്ല)നില നിന്ന് പോരുന്ന ഈ സമൂഹത്തില് തന്നെയാണിത് പങ്കു വെക്കപ്പെടേണ്ടത്,ചര്ച്ചയാവേണ്ടത്…
തുറന്ന് പറഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നവരോട് സ്നേഹം…

സ്വന്തം ലൈംഗിക താത്പര്യം തുറന്ന് പറഞ്ഞ് അഭിമാനത്തോടെ തലയുയര്ത്തിപ്പിടിച്ച് ഇവര് നില്ക്കുന്നത് കണ്ടോ..
അത് പോലെ ബാക്കിയുള്ളവരും സ്വന്തം താത്പര്യം തുറന്ന് പറഞ്ഞ് ചിരിയോടെ ജീവിക്കുന്നിടം വരെ,ലെസ്ബിയനാണെന്ന്,ഗേ ആണെന്ന് പറഞ്ഞാല് കേള്ക്കുന്നവരുടെ തുറിച്ച് നോട്ടമില്ലാതാവുന്നത് വരെ ഇതൊക്കെ പങ്കു വെക്കപ്പെട്ട് കൊണ്ടേയിരിക്കണം…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.