തന്റെ അടുത്ത് ചികിത്സയ്ക്കായി വന്ന 218 രോഗികളെ കൊന്ന ‘മരണത്തിന്റെ ഡോക്ടർ’ എന്നറിയപ്പെടുന്ന ഹാരോൾഡ്‌ ഷിപ്മാനും കർണ്ണാടകയിൽ 32 സ്ത്രീകളെ സൗയനൈഡ്‌ നൽകി കൊന്ന സയനൈഡ് മോഹനനും …പിന്നയും അനവധി പുരുഷ സീരിയൽ കൊലയാളികളും വിഹരിച്ച ലോകത്തിൽ ജോളിയെ മാത്രം
ചൂണ്ടിക്കാട്ടി സ്ത്രീകളെ മൊത്തമായി കുറ്റപ്പെടുത്തുന്ന പുരുഷമേധാവിത്വത്തിന്റെ അസുഖമുള്ളവർക്കെത്തിയ യുവതിയുടെ കുറിപ്പ്

എഴുതിയത്  : Raiza Shajitha Ummer Mohammed

സ്വന്തമായി അഭിപ്രായമുള്ള ഒരാളാണെന്നത് മനപ്പൂര്‍വ്വം മറന്ന് ഏതേലും ഒരുത്തനെ കാണിച്ച് കൊടുക്കുകയും, ഇഷ്ടപ്പെട്ടില്ലെങ്കിലും അവനെയങ്ങ് കെട്ടാന്‍ പറയുകയും എന്നിട്ട് മരിക്കുന്നത് വരെയും പാട്രിയാര്‍ക്കി സെലിബ്രേഷന്‍റെ തറവാടായ ഇടത്ത് നിന്ന് ജോലിക്കും വിടാതെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും അടുക്കളേല് പണിയാനും മാത്രമായിട്ടുള്ള യന്ത്രമായി പെണ്ണിനെ ഡിഫൈന്‍ ചെയ്യുന്ന പ്രിയ്യപ്പെട്ട ആണുങ്ങളേ ഇതൊക്കെയാണ് ഉത്തമ സ്ത്രീത്വമെന്ന് കരുതുന്ന പെണ്ണുങ്ങളേ….

ഏതോ ഒരു ജോളി ചെയ്തുവെന്ന് പറയപ്പെടുന്ന(ശിക്ഷ വിധിക്കുന്നത് വരെ അവര്‍ കുറ്റാരോപിത തന്നെയാണ്)കൊലപാതകങ്ങളുടെ കണക്ക് നിരത്തി അതിനോട് സകല പെണ്ണുങ്ങളേയും ചേര്‍ത്ത് കെട്ടി ഇനി മുതല്‍ ഭാര്യയെ ഒപ്പമിരുത്തി തീറ്റിക്കണമെന്നും സൂപ്പിന് ജോളി എന്ന് പേരിടുകയും ചെയ്യുന്നവരും,അതിന് ഹഹ അടിച്ചും ഷെയര്‍ ചെയ്തും രസിക്കുന്നവരുമായ ഊളകളേ നിങ്ങളെയാണ് പത്തലൂരി തല്ലേണ്ടത്.ഒരു പെണ്ണൊന്ന് ചെയ്താല്‍ പിന്നെ സകല പെണ്ണുങ്ങളും അങ്ങനെയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള മൈര് പരിപാടിയായിട്ടാണ് എനിക്കിത് തോന്നുന്നത്‌.എന്തൊരുത്സാഹമാണ് ഇന്നാട്ടിലെ ആളുകള്‍ക്ക് ഇക്കാര്യങ്ങില്‍.

അവള് വെച്ചുണ്ടാക്കിത്തരുന്നത് വലിച്ച് കേറ്റി തിന്ന പാത്രം ഒന്ന് എടുത്ത് വെക്ക പോലും ചെയ്യാതെ, എടുത്ത് വെച്ചാ ആണത്തത്തിന്റെ അതിഭീകര അടയാളം മുറിഞ്ഞ് വീഴുമെന്ന് വിചാരിക്കുന്നവരാണ് ഇനി ഭാര്യയെ ഒപ്പമിരുത്തി തീറ്റിക്കണം അല്ലെങ്കി ഏതിലാ വിഷമെന്ന് പറയാന്‍ പറ്റത്തില്ലെന്ന് ഘോര ഘോരമായി തമാശയായി(?) വിളമ്പുന്നത്.

അവരോടൊക്കെത്തന്നെയാണ് : ഒരു കാര്യം ഒരാള് ചെയ്താ പിന്നെ ബാക്കിയെല്ലാരും അങ്ങനെയാണെന്ന് വരുത്താനും അത് ജനറലൈസ് ചെയ്ത് ഓര്‍ഗാസം കണ്ടെത്താനുമുള്ള നെട്ടോട്ടമുണ്ടല്ലോ മഹാ ബോറാണ്.

ഏതൊങ്കിലുമൊരുത്തനെ കെട്ടി ഇഷ്ടപ്പെട്ടില്ലെങ്കി ഇറങ്ങിപ്പോരാനോ മറ്റൊരാളെ മതിയെന്ന് പറയാനുള്ള സ്പേസോ ഇല്ലാതെ കെട്ടിയിട്ട് അവനിനി കുടിച്ച് വന്ന് തല്ലി ചാവാനാക്കിയാലും വെച്ച് വിളമ്പിക്കൊടുക്കണമെന്ന് പറയുന്ന മലര് ചിന്തകള്‍ വളരുന്നിടത്ത് തന്നെയാണ് അന്ന് മനസ്സമ്മതത്തിന്റന്ന് ആ കുട്ടി പറഞ്ഞ ‘സമ്മതമല്ല’ എന്ന വാക്ക് രാഷ്ട്രീയമാവുന്നത്.

ആദ്യം ആ കോടതി വിധിയൊന്ന് വന്നോട്ടെ.എന്നിട്ട് മതിയില്ലേ പുല്ലുകളേ നിങ്ങടെ കൊലപാതക പൊതുവത്ക്കരണം.ഗോവിന്ദച്ചാമി കൊന്നതിന് വരെ രണ്ട് ന്യായം പറഞ്ഞ ആളുകളോടൊക്കെ എന്ത് പറഞ്ഞിട്ടെന്താണ്.

എന്നാലും തിന്ന പാത്രം പോലും കഴുകി വെക്കാതെ,സ്വന്തം കെട്ട്യോളോട് നീ ഓക്കെ ആണോന്ന് ചോദിക്ക പോലും ചെയ്യാതെ,കിടപ്പറയില് അവളും സാറ്റിസ്ഫൈഡാണോന്ന് അന്വേഷിക്കാതെ ഈ പ്ലാറ്റ്ഫോമില് വന്ന് അന്തസ്സും അഭിമാനവും ‘ജോളി’മോര്‍ണിംഗും ‘കൂടത്തായി’ സൂപ്പും പങ്കു വെക്കുന്ന മൈരുകളോടാണ് : “ചെലക്കാണ്ട് പോടാ നായ്ക്കളേ”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.