മോള്ടെ അഭിപ്രായെന്താ സ്വവര്‍ഗ വിവാഹത്തെക്കുറിച്ച്..?

994

Raiza Shajitha Ummer Mohammed എഴുതുന്നു 

‘മോള്ടെ അഭിപ്രായെന്താ സ്വവര്ഗ വിവാഹത്തെക്കുറിച്ച്..?”

നിയമം പഠിക്കുന്നതിനെപ്പറ്റിയും നിയമപഠനം കഴിഞ്ഞുള്ള ജോലി സാധ്യതകളേയും കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചും തുടങ്ങി വെച്ച ചര്ച്ച പുതിയതായി വന്ന നിയമങ്ങളിലേക്കെത്തിയപ്പോള്
(സ്വവര്ഗാനുരാഗം കുറ്റകരമല്ലെന്ന് പറഞ്ഞത്) മുതിര്ന്ന ഒരു ബന്ധു എന്നോട് ചോദിച്ചതാണിത്.
”ഞാനതിനെ അംഗീകരിക്കുന്നു.അതിനെന്താണ് കുഴപ്പം?” തിരിച്ചിങ്ങനെ പറഞ്ഞപ്പോള് കെ കണക്കിന്

Raiza Shajitha Ummer Mohammed

പുച്ഛം വാരി വിതറി മൂപ്പരൊരു ചിരി ചിരിച്ചു.എന്നിട്ടെന്നോട് പറഞ്ഞു ”മോളതിനെ അംഗീകരിക്കും.കാരണം പഠിക്കുന്നത് നിയമാണല്ലോ.ഞാനതിനെ അംഗീകരിക്കില്ല.ഏറ്റവും വൃത്തികെട്ട ഒരു ബന്ധമാണത്.ഞാന് അടിസ്ഥാനപരമായാണ് ചിന്തിക്കുന്നത്.”
പിന്നെ അതുമായി ബന്ധവുമില്ലാത്ത വേറെന്തൊക്കെയോ പറഞ്ഞു. കുറേ പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോള് ഞാന് പിന്നൊന്നും പറഞ്ഞില്ല.

അത് കഴിഞ്ഞ് എന്നോട് മൂപ്പര് ചോദിച്ച കാര്യം ഞാന് മറ്റൊരാളോട് ചോദിച്ചു.
അയ്യേ.. എന്ന് തുടങ്ങിയായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി വന്നത്. ”അത് പ്രകൃതി വിരുദ്ധല്ലേ.എല്ലാരും അങ്ങനെ ആയാല് എങ്ങനാ നിലനില്പ്പുണ്ടാവാ.” എന്നാണവര് പറഞ്ഞത്.

Image may contain: 2 people, people sitting, tree, beard, outdoor and nature”നമ്മളിങ്ങനെ ആണെന്ന് വെച്ച് എല്ലാരും ഇങ്ങനെ ആവണമെന്നുണ്ടോ.അവരുടെ ലൈംഗികാകര്ഷണം ഒരേ ലിംഗത്തിനോടാണെങ്കില് അതവരുടെ ഇഷ്ടമല്ലേ.അവരങ്ങനെ ആയാല്എല്ലാരും അങ്ങനെ ആവണമെന്നോ നമ്മളിങ്ങനെ ആയെന്ന് വെച്ച് അവരും ഇങ്ങനെ ആവണമെന്നോ ഉണ്ടോ” എന്ന് മറുപടി പറഞ്ഞപ്പോള് തിരിച്ചൊന്നും പറഞ്ഞില്ല.മനസ്സിലാക്കിയെങ്കില് നല്ലത്.

”നീയെവിടെയാ, ഞാന് ….ലെ ….ആണ്. ഒന്ന് കാണണം.എനിക്കൊരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞൊരു ഫോണ് വന്നത് കഴിഞ്ഞ ആഴ്ച്ചയിലാണ്.വൈകീട്ട് കോഴിക്കോട് ബീച്ചില് വെച്ച് കാണാമെന്ന് പറഞ്ഞ് ഞാന് ഫോണ് കട്ടാക്കി.

ലോ കോളേജില് അവനെന്റെ ജൂനിയറാണ്.കണ്ടിട്ടുണ്ട്,ഫേസ്ബുക്ക് ഫ്രണ്ടാണ് എന്നല്ലാതെ വലിയ പരിചയമൊന്നും ഞങ്ങള്ക്കിടയിലുണ്ടായിട്ടില്ല,എന്തായിരിക്കും പറയാനുള്ളതെന്നൊക്കെ ചിന്തിച്ച് ബീച്ചിലെത്തി. അവനവിടെയുണ്ടായിരുന്നു.
ചെറിയൊരു ആമുഖത്തോടെ അവന് കാര്യം പറഞ്ഞു: ”ഞാന് ഗേ ആണ്” എനിക്ക് പക്ഷേ പകപ്പോ അത്ഭുതമോ ഒന്നും തോന്നിയില്ല.ഞാനവനെ ചേര്ത്ത് പിടിച്ച് ചിരിച്ചു.അവനും.
സെക്‌ഷ്വല് ഇന്ററസ്റ്റിനെ പറ്റി അവന് ആമുഖം പറഞ്ഞപ്പോള് തന്നെ അവനിതാവും പറയുക എന്ന് ഞാനൂഹിച്ചിരുന്നു.

Image result for സ്വവർഗ്ഗ വിവാഹംമറ്റൊരാളോട് അവനിത് പറഞ്ഞപ്പോള് നിനക്ക് നല്ലൊരു കൗണ്സിലിംഗ് കിട്ടിയാല് തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണത്രേ മറുപടി കിട്ടിയത്.ഇരുപത്തിയൊന്ന് വയസ്സ് കഴിഞ്ഞ ഒരുത്തന് സെക്ഷ്വല് അഫിനിറ്റി തോന്നുന്നത് ഏത് ലിംഗത്തിനോടാണെന്ന് പറയുമ്പോള് അത് കൗണ്സിലിംഗ് കിട്ടിയാല് തീരുമെന്ന്/ശരിയാവുമെന്ന് പറയുന്നതെങ്ങനെയാണെന്ന് ഞാനാശ്ചര്യപ്പെട്ടു.
പിന്നെയോര്ത്തപ്പോള് മനസ്സിലായി Pride March നടത്താന് അനുമതി ചോദിച്ചപ്പോള് സമ്മതിക്കാതിരിക്കുകയും LGBTQ കമ്മ്യൂണിറ്റിയെ അങ്ങേയറ്റം മോശമാക്കി സംസാരിക്കുകയും ചെയ്ത വിദ്യാ സമ്പന്നനായ ആളുള്ളപ്പോള്പഠിച്ച് കൊണ്ടിരിക്കുന്ന അവരൊന്നും ഒന്നുമല്ലെന്ന്.തീര്ച്ചയായും കൗണ്സിലിംഗ് കിട്ടേണ്ടത് അവര്ക്കൊക്കെയാണ്.

സകല പ്രിവിലേജുകള്ക്കും ഇടയില് നിന്ന് അവനോട് ചോദിക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും ഞാന് ചോദിച്ചു : ”’നിനക്കിത് റീവീല് ചെയ്തൂടേ?”
അവന് പക്ഷേ അതിന് ശേഷമുള്ള കാര്യങ്ങളെയോര്ത്ത് പേടിയാണ്.സാമ്പത്തികമായി വീട്ടുകാരെ ആശ്രയിക്കുന്ന,ജോലി ചെയ്യാന്പറ്റാത്ത സാഹചര്യമായത് കൊണ്ടും കുടുംബം അവന്റെ ജീവന്റെ ഭാഗമായത് കൊണ്ടും ഇപ്പോഴൊരു കമിംഗ് ഔട്ട് അസാധ്യമാണെനാണ് അവന് പറഞ്ഞത്.
അഭിഭാഷകനാവുന്നത് വരെ കമിംഗ് ഔട്ട് അവന് പറ്റില്ല.അത് കഴിഞ്ഞാലോ ഒരു പക്ഷേ അതിന് മുമ്പോ അവനത് തുറന്ന് പറയും.

ഒരാണിന് പെണ്ണിനോടും തിരിച്ചും ലൈംഗികാകര്ഷണം തോന്നുന്നത് പോലെ സ്വാഭാവികമായതാണ് ഒരേ ലിംഗത്തില് പെട്ട രണ്ട് പേര്ക്ക് പരസ്പരം ഇഷ്ടവും ലൈംഗിക താത്പര്യവും തോന്നുന്നതെന്ന് ചിന്തിക്കാന് നമ്മളൊക്കെ ഇനിയും ഒരുപാട് മുന്നിലേക്ക് നടക്കേണ്ടതുണ്ട്.

”മോളേ സ്വവര്ഗ വിവാഹത്തെ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ?” വീണ്ടും മൂപ്പരാണ്.

”ഉണ്ട്.”

”അത് വക്കീലാവാന് പഠിക്കുന്നത് കൊണ്ടാണ്.”

”അല്ല.മനുഷ്യനായത് കൊണ്ടാണ്” ഞാന് മറുപടി പറഞ്ഞു.🙂

(സ്വവര്ഗ രതി നിയമ വിധേയമാക്കി എന്ന് കേള്ക്കുമ്പോഴേക്കും കടിച്ച് കീറാന്വരുന്നവരോട്

പരസ്പര സമ്മതപ്രകാരമുള്ള സ്വവര്ഗാനുരാഗമാണ് കുറ്റകരമല്ലാത്തത്.
സമ്മതമില്ലാതെ സ്വവര്ഗ ലൈംഗിക പീഢനത്തിനിരയാക്കുന്നത് ഇന്ത്യന്പീനല്കോഡിന്റെ 377ആം വകുപ്പ് പ്രകാരം ജീവപര്യന്തമോ,പത്ത് വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.മൃഗങ്ങളെ ലൈംഗിക പീഢനത്തിന് ഇരയാക്കുന്നതും ഈ വകുപ്പില് പെട്ടതാണ്.)