എഴുതിയത് : Raiza Shajitha Ummer Mohammed

“ഓള് ഒളിച്ചോടിപ്പോയി മതം മാറി കല്ല്യാണം കഴിച്ചത്രേ.ഇപ്പോ ഇന്ന മതമാണ്.വെറുതെ വീട്ടുകാരെ നാണം കെടുത്താന്‍.ഓളൊക്കെ അനുഭവിച്ച് ചാവും”

എവിടെയെങ്കിലും ആരെങ്കിലും മതം മാറി വിവാഹം ചെയ്താല്‍ കേള്‍ക്കുന്ന സ്ഥിരം പല്ലവിയാണിത്.അതേ സമയം അന്യമതസ്ഥയായൊരു പെണ്‍കുട്ടി മതം മാറി ഇസ്ലാം സ്വീകരിച്ചാല്‍ അത് വരെ മുസ്ലിമില്‍ നിന്നും ഹിന്ദുവായ പെണ്‍കുട്ടിയെ പ്രാകിക്കൊണ്ടിരുന്നവര്‍ വേറെ മതത്തില്‍ നിന്നും വന്ന് മുസ്ലിം ആയ ആ പെണ്‍കുട്ടിയെ വാനോളം പുകഴ്ത്തും,സ്വര്‍ഗത്തോളം ഉയര്‍ത്തും.

Raiza Shajitha Ummer Mohammed
Raiza Shajitha Ummer Mohammed

മതവിശ്വാസത്തിലൂന്നി ജീവിക്കുന്ന(ഏത് മതമായാലും) ഏതൊരു കുടുംബത്തില്‍ നിന്നും ഒരാള്‍ അത് ആണോ പെണ്ണോ ആവട്ടെ മതം മാറിയാലോ മതം മാറി വിവാഹം ചെയ്താലോ ആ കുടുംബക്കാരെ സംബന്ധിച്ചിടത്തോളം അത് മാനക്കേടാണ്.ഏതൊരു വ്യക്തി ഏത് മതത്തിലേക്ക് പോയാലും വന്നാലും അവര്‍ പങ്കിടുന്ന വേദന തുല്ല്യമാണ്.അല്ലാതെ ഇന്ന മതത്തിലേക്ക് വന്നാല്‍ സന്തോഷിക്കണം,ഇന്ന മതത്തിലേക്ക് പോയാല്‍ പ്രാകണം,കരയണം എന്ന് എവിടെയും പറയുന്നില്ല.

ഇന്ത്യന്‍ ഭരണഘടന ഏതൊരു വ്യക്തിക്കും ഏത് മതത്തില്‍ വിശ്വസിക്കാനും,അവിശ്വാസിയായിരിക്കാനുമുള്ള അവകാശം കൊടുക്കുന്നുണ്ട്.
ഏതെങ്കിലും ഒരാള്‍ പ്രത്യേകിച്ചൊരു പെണ്‍കുട്ടി മതം മാറിയാല്‍ പിന്നെയത് വിവാദമാക്കാനും പ്രശ്നമാക്കാനുമുള്ള തത്രപ്പാടിലാണ് മിക്ക പേരും.

അങ്ങനെ പ്രശ്നമുണ്ടായാല്‍ അത് വീഡിയോ എടുത്തും,അവര്‍ കല്ല്യാണം കഴിച്ചാല്‍ എവിടുന്നെങ്കിലും ആ പെണ്‍കുട്ടിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും വെച്ച് സോഷ്യല്‍ മീഡിയയില്‍ മ്ലേച്ഛകരമായ രീതിയില്‍ പ്രചരിപ്പിക്കുന്നവരേ നിങ്ങള്‍ക്കെന്ത് ഓര്‍ഗാസമാണ് ഇതില്‍ നിന്ന് കിട്ടുന്നത്..അവരെ അവരുടെ പാട്ടിന് വിട്ടേക്കുക.അതൊരു നല്ല പ്രണയമായിരുന്നുവെങ്കില്‍ നിങ്ങളന്വേഷിച്ച് നോക്കാതെ തന്നെ അവര്‍ ജീവിച്ചോളും.അവരാഗ്രഹിച്ച പോലെ ആ ജീവിതം മുന്നോട്ട് പോയില്ലെങ്കില്‍ അവര്‍ തന്നെ അതിന് പരിഹാരം കാണട്ടെ.

സത്യമായിട്ടും അങ്ങനെയുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അവരുടെ നന്മയാഗ്രഹിച്ചിട്ടൊന്നും ചെയ്യുന്ന കാര്യമാവില്ല അത്.അന്യന്റെ ജീവിതത്തിലേക്ക് ലെന്‍സ് തിരിച്ച് വെക്കുന്ന പരിപാടി നിര്‍ത്താന്‍ പറ്റാത്തവരാണ്.

ഈ നാട്ടില്‍ത്തന്നെയാണ് വ്യത്യസ്ത മതങ്ങളില്‍ പെട്ട രണ്ട് പേര്‍ മതം മാറാതെ ഒന്നിച്ച് ജീവിക്കുന്നതും മതമില്ലാതെ ജീവിക്കുന്നതും..നിങ്ങളെന്തിനാണ് അവരുടെ സ്വസ്ഥത ഇല്ലാതാക്കുന്നത്…

(അപ്പോ സംഘികള്‍ കെട്ടിക്കൊണ്ട് പോയാലും ഇത് തന്നെയാണോ അഭിപ്രായം എന്ന് ചോദിക്കാന്‍ വരുന്നവരോട് : ഏതിടത്തായാലും നല്ലതും ചീത്തയുമുണ്ട്.അത് മനസ്സിലാക്കി ചെയ്യണം.ഞാന്‍ ട്രാപ്പിലായതായിരുന്നു
(ഏത് മതമായാലും,ബന്ധമായാലും) എന്ന് ഒരു പെണ്‍കുട്ടിക്ക്/ആണ്‍കുട്ടിക്ക് തോന്നി തിരിച്ച് വരണമെന്ന് ആഗ്രഹിച്ചാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താതെ ചേര്‍ത്ത് പിടിക്കുക എന്നതാണ്.)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.