വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രണയമെന്ന് പറഞ്ഞാലവിടെ നമുക്കിപ്പോഴും അപ്പുവും മാത്തനുമുണ്ട്

51

Raiza Shajitha Ummer Mohammed

പ്രണയമൊരു മാജിക്കാണ്.ഉണ്ടോ ഇല്ലയോ എന്ന് തോന്നിപ്പിക്കുന്ന ഞൊടിയില്‍ മനുഷ്യന്റെ അവസ്ഥകളെത്തന്നെ മാറ്റി മറിക്കാന്‍ പോന്നയൊന്ന്.കണ്ടിട്ടില്ലേ, പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണാലും ഒരു പ്രണയം കൊണ്ട് മനുഷ്യന്‍ മാറുന്നത്..കല്ല് പൂവാകുന്നത്..കരള് കടലാവുന്നത്.അങ്ങനെയുള്ള നമ്മള്‍ക്കൊക്കെയിടയിലേക്കാണ് രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പൊരു പ്രണയം വരുന്നത്..മായാനദി.സ്നേഹിച്ചും വെറുത്തും വെറുപ്പിനിടയിലും അത്രമേല്‍ ആത്മാര്‍ത്ഥമായി നെഞ്ചില്‍ ചേര്‍ത്ത് വെച്ചും മായാനദി അങ്ങനെയൊഴുകി.പുറത്തേക്ക് ദേഷ്യം കാണിക്കുമ്പോഴും അപ്പുവിന് മാത്തനോടപ്പോഴും പ്രണയം തന്നെയാണ്.അങ്ങനെയൊരു ദിവസമാണ് അപ്പുവും മാത്തനും ഒരു മുറിയിലൊന്നിച്ച് പ്രണയിക്കുന്നത്.ആ സമയങ്ങളില്‍ അവളുടെ ചിരി അടയാളം വെക്കുന്നത് അവള്‍ക്കിപ്പോഴും അവനോട് പ്രണയം തന്നെയാണെന്നാണ്.പക്ഷേ “സെക്സ് ഈസ് നോട്ട് എ പ്രോമിസ് മാത്താ” എന്നവള്‍ പറയുമ്പോള്‍ അതവളുടെ നിലപാടാണ്.പ്രണയിക്കുന്ന രണ്ട് പേര്‍ക്കിടയില്‍ സ്വാഭാവികമായും തോന്നുന്ന ലസ്റ്റ് പങ്കു വെച്ചെന്നതിന് അവനെത്തന്നെ വിവാഹം കഴിക്കണം എന്ന് അവളര്‍ത്ഥം വെക്കുന്നില്ല.അപ്പുവിനത് സ്നേഹത്തിന്റെ ഭാഷയാണ്.

Mayanadhi Full Bgm MOVIE ma Presents - YouTubeഇഷ്ടപ്പെടുന്നയാള്‍ക്കൊപ്പം എല്ലാം പങ്കിട്ട അപ്പു അതിനൊരു കമ്മിറ്റ്മെന്റിന്റെ തലം കാണുന്നില്ലായിരിക്കും.മാത്തന്‍ കുറച്ചു കൂടി ഇമോഷണലി അറ്റാച്ച്ഡ് ആയ മനുഷ്യനാണ്.അത് കൊണ്ടായിരിക്കും അവള്‍ നോ പറയുമ്പോഴും അയാള്‍ ആദ്യത്തേതിനേക്കാള്‍ തീവ്രമായി അവളെ പ്രണയിക്കുന്നത്.ഓരോ തവണ പോവാന്‍ പറയുമ്പോഴും പിന്നെയും പിന്നെയും ചേര്‍ന്ന് നില്‍ക്കുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് മാത്തനെ സാമ്പത്തികപരമായി സഹായിച്ചതിന്റെ ബാധ്യത അവളുടെ ചുമലിലേക്ക് വീഴുമ്പോള്‍,അത് തിരിച്ച് കൊടുക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ അവളേറ്റവും വിഷമിച്ച സമയത്ത് അവന്‍ മുങ്ങിക്കളയുമ്പോഴാണ് അവള്‍ക്കവനോട് ദേഷ്യമാവുന്നത്. എനിക്ക് പക്ഷേ അവളോട് ദേഷ്യം തോന്നുന്നില്ല.അത്രയും ഇന്‍സെക്യൂരിറ്റികള്‍ക്കിടയില്‍ നിന്ന് വരുന്ന ഒരു പെണ്‍കുട്ടി സ്വാഭാവികമായും താന്‍ പ്രണയിക്കുന്ന പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന സ്നേഹവും കരുതലുമുണ്ട്.പക്ഷേ ആ ആള്‍ തന്നെ ചതിച്ചിട്ട് പോവുകയെന്നാല്‍ അതുണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്.അന്ന് പോയതിന് ശേഷം മാത്തന്‍ തിരിച്ച് വരുമ്പോള്‍ അപ്പു അയാളെ അടിക്കുന്നുണ്ട്. ആ വഴിയില്‍ വെച്ച് “എന്നോടൊരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ” എന്ന് അപ്പുവിനോട് ചോദിക്കുന്നുണ്ട് മാത്തന്‍.

Romancing Cinema: Mayanadhi- This mystic river directed by Aashiq ...ഇഷ്ടമില്ലാത്തത് കൊണ്ടാണ് നിന്റെ കൂടെ നടക്കുന്നതെന്ന് പറയുമ്പോള്‍ അയാളുടെയൊരു ചത്ത ചിരിയുണ്ട്.ഭയങ്കരമായി വേദനിക്കുന്ന പോലെയാണ് മാത്തന്‍റെ മുഖമപ്പോള്‍.ഒരുപാട് കാലം മുമ്പ് തുടങ്ങിയൊരു പ്രണയം ബ്രേക്കപ്പിന്റെ വഴിയിലെത്തിച്ചത് മാത്തന്‍റെ സ്വഭാവം കൊണ്ടാണെന്ന് മാത്തന്‍ തന്നെ സമ്മതിക്കുന്നുണ്ട്.പക്ഷേ അയാള്‍ക്കോ അവള്‍ക്കോ പരസ്പരം നഷ്ടപ്പെടാനിഷ്ടമില്ലാത്ത വണ്ണം പ്രണയത്തിന്റെ നേര്‍ത്ത നദി അവരെയപ്പോഴും ചേര്‍ത്ത് തണുപ്പിക്കുന്നുണ്ട്.മാത്തനപ്പോഴും അപ്പുവിനൊരിക്കലും ജസ്റ്റിഫൈ ചെയ്യാന്‍ പറ്റാത്ത സ്മഗ്ലിംഗ് പോലെയുള്ള വഴികളിലൂടെയാണ് പണമുണ്ടാക്കിയിരുന്നത്.ഒടുക്കം അതെല്ലാം അവസാനിപ്പിച്ച് ഗള്‍ഫില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് പറയാന്‍ അപ്പുവിനടുത്തേക്ക് ചെല്ലുമ്പോള്‍ “ഒന്ന് പോയിത്തരോ മാത്താ” എന്ന ചോദ്യത്തില്‍ അയാള്‍ മുറിഞ്ഞ് മുറിഞ്ഞില്ലാതാവുന്നുണ്ട്.ഒടുക്കം ഒരു കോഫീ ഷോപ്പില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് അവളവനെ കാത്തിരിക്കുമ്പോഴാണ്‌ പോലീസ് വരുന്നതും അവളെക്കൊണ്ട് മാത്തനെവിടെയാണെന്ന് പറയിപ്പിക്കുന്നതും.പേടിയായിട്ടും അടി കിട്ടുമെന്നുറപ്പായിട്ടും അവനെവിടെയാണെന്ന് എനിക്കറിയില്ലെന്ന അപ്പുവിന്റെ പോലീസിനോടുള്ള മറുപടിയില്‍ അവനോടുള്ള പ്രണയമാണുള്ളത്.അവളാണ് നീയെവിടെയാണെന്ന് ഞങ്ങള്‍ക്ക് പറഞ്ഞ് തന്നതെന്ന് പോലീസ് മാത്തനോട് പറയുമ്പോള്‍ “എനിക്കവളോട് ദേഷ്യമൊന്നൂല്ല സാറേ.അവളായിരുന്നു ശരി” എന്ന് പറഞ്ഞ് മാത്തന്‍ വീണ്ടും ഉള്ളിലേക്ക് കയറുകയാണ്.അയാളുടെ പറച്ചിലില്‍ ഇങ്ങനെയൊന്നും വേണ്ടായിരുന്നു എന്ന വേദനയുടെ നിഴലുണ്ട്.ഉറപ്പാണ്. ചിലപ്പോഴെങ്കിലും മാത്തന്‍ അപ്പുവിന് വേണ്ടി മാറാന്‍ ശ്രമിച്ചിട്ടുണ്ടാവും.അതിന്റെ തെളിവാണല്ലോ അയാളുടെ പാസ്പോര്‍ട്ടും ഗള്‍ഫിലെ ജോലിയും.

No fairytales, just real love: How 'Mayaanadhi' shut up the cynic ...എനിക്കിപ്പോഴും രണ്ട് പേരില്‍ ആരായിരുന്നു ശരിയെന്ന് പറയാനറിയില്ല..ഓരോ തവണ കാണുമ്പോഴും മായാനദി എനിക്ക് മുന്നില്‍ മാറിക്കൊണ്ടിരിക്കയാണ്. ഒരു പക്ഷേ മാത്തന്‍ പറഞ്ഞ പോലെ അപ്പു തന്നെയായിരിക്കും ശരി. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രണയമെന്ന് പറഞ്ഞാലവിടെ നമുക്കിപ്പോഴും അപ്പുവും മാത്തനുമുണ്ട്. കാരണം മരിച്ച് പോയെന്നറിഞ്ഞിട്ടും അപ്പുവിന് വേണ്ടി പെട്ടെന്നൊരു ദിവസം മാത്തന്‍ കേറി വരുമെന്ന്..അവന് പൂച്ചയുടെ ജന്മാണെന്ന് വിചാരിച്ചവരല്ലേ നമ്മളോരോരുത്തരും.ഓരോ പ്രണയവും വ്യത്യസ്തമാണ്.അപ്പുവും മാത്തനുമല്ലാതെ പലരും പ്രണയിക്കുന്നുണ്ട്.. പൂക്കുന്നുണ്ട്..തളിര്‍ക്കുന്നുണ്ട്.പക്ഷേ അവര്‍ക്കിടയിലൊക്കെ അപ്പോഴും പ്രണയത്തിന്റെയൊരു മായാനദി മൗനമായൊഴുകുന്നുണ്ട്.പറിച്ച് കളഞ്ഞാലും വേര് പിടിക്കുന്ന ഒന്നായി പ്രണയം അവര്‍ക്കിടയിലങ്ങനെ പടര്‍ന്ന് കൊണ്ടേയിരിക്കും.