‘ഫക്ക്’ (Fuck) ഈ നാലക്ഷരത്തിന് നിങ്ങള്‍ കരുതുന്ന പോലെ ആ ഒരര്‍ത്ഥം മാത്രമല്ല !

0
2657
പോസ്റ്റ് കടപ്പാട് : Raiza Shajitha Ummer Mohammed

01
“എഡോ ആ പ്ലാന് നടക്കൂല”

“ഏഹ്..what the fu*k”

02
“ആകെ സീനായി വേറെ വല്ലോം നോക്കാ”

“What the fu*k”

03

“കോപ്പിലെ നിയമം. What the fu*k”

മേല്പ്പറഞ്ഞ മൂന്ന് സന്ദര്ഭങ്ങളിലും കണ്ട വാക്കാണ് ഫക്ക്.സിംബോളിക്കായി ചിലര് നടുവിരല് ഉയര്ത്തിക്കാണിക്കും.പതിനാറാം നൂറ്റാണ്ടില് ജര്മ്മന്ഭാഷയില് വന്ന വാക്കായ focka എന്ന വാക്കില് നിന്നാണ് ഇപ്പോഴുപയോഗിക്കുന്ന ഫക്കെന്ന വാക്കുണ്ടായത്.

Raiza Shajitha Ummer Mohammed

പൊതുവായി നമ്മള് മലയാളികള്ക്കിടയില് അത്ര പരിചിതമല്ലാത്ത,ആരെങ്കിലും ഫക്കെന്ന് പറഞ്ഞാല് ദേഷ്യപ്പെടാന് മാത്രമുള്ള ബോധമുണര്ത്തുന്ന വാക്കാണ് ഫക്ക്.ഏതെങ്കിലും ഒരാള് ആണോ പെണ്ണോ ഫക്കെന്ന് പറഞ്ഞാല് പിന്നെ അത് പ്രശ്നമായിത്തീരും.കാരണം ആ വാക്കിന് നമ്മള് കല്പിച്ച് കൊടുത്തിരിക്കുന്ന അര്ത്ഥം sexual intercourse ചെയ്യാനായി ഒരാളെ ക്ഷണിക്കുക എന്നാണ്.വാട്ട് ദി ഫക്ക്‌ എന്ന് ഒരാള് പറഞ്ഞാലോ അല്ലെങ്കില് നടുവിരലുയര്ത്തിക്കാണിച്ചാലോ എന്തോ ഒന്ന് ഇല്ലാതായിപ്പോവുമെന്ന ചിന്തയില് നിന്നാണ് ഇതൊക്കെയും ഉരുത്തിരിയുന്നത്.

എന്നാല് പലരും അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെടുന്ന ഒരു കാര്യമാണ് f u c k എന്ന നാലക്ഷരം കൂട്ടി വെച്ചാല് കിട്ടുന്ന വാക്കിന് മേല്പ്പറഞ്ഞ അര്ത്ഥം മാത്രമല്ല ഉള്ളതെന്ന്.നിങ്ങളാ ഗൂഗിളില് ഈ വാക്കിന്റെ അര്ത്ഥമൊന്ന് തിരഞ്ഞാല് മനസ്സിലാവും വേറെ ഏതൊക്കെയാണെന്നുള്ളത്.
രണ്ടോ മൂന്നോ ഉദാഹരണങ്ങള് പറയാം

ഇന്ഡോ-യൂറോപ്യന് തലത്തിലേക്ക് വരുമ്പോള് ഈ വാക്കിന് സ്ട്രൈക്ക് എന്നൊരു അര്ത്ഥമുണ്ട്.ലാറ്റിന് ഭാഷയില് വരുമ്പോള് ഈ വാക്കിന് fist അതായത് മുഷ്ടി എന്നൊരു അര്ത്ഥമുണ്ട്.

F u ck എന്നത് english exclamatory തലത്തില് ഉപയോഗിക്കുമ്പോള്annoyance,impatience,contempt അതായത് മുഷിച്ചില്,അസഹനീയം,വെറുപ്പ് അല്ലെങ്കില് അധിക്ഷേപം എന്നീ അര്ത്ഥങ്ങളാണ്.

ഒരു സമൂഹത്തില് നില നില്ക്കുന്ന അല്ലെങ്കില് ഒരാള്ക്ക് ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല് പറയാന് വളരെ കോമണായി ഉപയോഗിക്കുന്ന വാക്കാണ് fu ck.

ഈ നാലക്ഷരത്തിന് നിങ്ങള് കരുതുന്ന പോലെ ആ ഒരര്ത്ഥം മാത്രമല്ല,വേറെ നാനൂറ് അര്ത്ഥങ്ങളുണ്ട്.

Fu ck up എന്ന് പറഞ്ഞാല് മോശമായി ഒരു കാര്യം ചെയ്താല് അതിനെ സൂചിപ്പിക്കുന്നതാണ്.

Fu ck someone up എന്ന് വെച്ചാല് ഒരാളെ ഇമോഷണലി തകര്ക്കുക എന്നാണ്.

Fu ck someone over എന്നതിന്റെ അര്ത്ഥം ഒരാളോട് മോശമായി പെരുമാറുക എന്നാണ്.

ഒരാളെ ദേഷ്യം പിടിപ്പിച്ച് സംസാരിക്കുന്നതിനെയാണ് fu ck someone off എന്ന് പറയുക.

എവിടേക്കെങ്കിലും പോ എന്ന് പറയാനാണ്
fu ck off എന്ന വാക്കുപയോഗിക്കാറ്.

Fu ck someone around എന്ന് വെച്ചാല് ഒരാളുടെ സമയം മെനക്കെടുത്തുക എന്നാണര്ത്ഥം.

Fu ck about എന്ന് പറയുമ്പോള് അപ്രധാനമായ കാര്യങ്ങളില് സമയം ചെലവഴിക്കുക എന്നാണ്.

താത്പര്യമുള്ള കാര്യത്തിനെ സൂചിപ്പിക്കുമ്പോഴുപയോഗിക്കുന്ന വാക്കാണ്
Give a fu ck

ഒരു പുല്ലുമില്ല എന്ന് പറയാനാണ് fu ck all എന്ന വാക്കുപയോഗിക്കുന്നത്.

ഒരു കാര്യം ചെയ്തിരുന്നതിനെ സൂചിപ്പിക്കാനാണ് -as fu ck എന്ന വാക്കുപയോഗിക്കാറ്

അപ്പോ ദേ നോക്ക്യേ ഒരു വാക്കിനെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാ കിട്ടുന്ന പല അര്ത്ഥങ്ങളാണിത്‌.
അത് കൊണ്ട് ഒരാള് നടുവിരലുയര്ത്തിക്കാണിച്ചാലോ, ഫക്കെന്ന് പറഞ്ഞാലോ ആ ഒരര്ത്ഥം മാത്രം കാണുന്നത് വന് തമാശയാണ്.

അപ്പോ fu ck all

Advertisements