മലയാളികൾ അധികം കേട്ടിട്ടില്ലാത്ത പേരുകളിൽ ഒന്നായിരുന്നു രാജ് കുന്ദ്ര. ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവാണ് ഇദ്ദേഹം. എന്നാൽ മലയാളികൾക്ക് ഇവർ രണ്ടുപേരെയും അത്ര പരിചയമില്ല. ബോളിവുഡ് സിനിമകൾ സ്ഥിരമായി കാണുന്നവർ മാത്രമേ ഈ പേര് കേട്ടിട്ട് ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ കുറെ വർഷമായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു താരം. പരസ്യങ്ങളിലൂടെ മാത്രമായിരുന്നു താരം ഇടയ്ക്കിടെ വന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയിൽ ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ശില്പാ ഷെട്ടി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹങ്കാമ 2 എന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മിന്നാരത്തിൻ്റെ ഹിന്ദി റീമേക്ക് കൂടിയാണ് ഇത്. മിന്നാരത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഭാര്യ ഡെയ്സി ആയിട്ടാണ് ശില്പ ഷെട്ടി ഹിന്ദിയിൽ എത്തുന്നത്.

കഴിഞ്ഞ ആഴ്ച ആയിരുന്നു രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നീലചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട് ആയിരുന്നു രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെബ് സീരീസ് എന്ന പേരിലാണ് ഇയാൾ നടിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് ഇൻറർനെറ്റിൽ വിൽക്കുകയും ചെയ്തിരുന്നത്. ഇതിലൂടെ കോടികൾ ആയിരുന്നു ഇയാൾ സമ്പാദിക്കുന്നത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. ശില്പാ ഷെട്ടിക്ക് ഈ കേസിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. രണ്ടു ദിവസങ്ങൾക്കു മുൻപ് ശിൽപ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കു ഒന്നും ഇല്ല എന്നാണ് താരം പറയുന്നത്. തങ്ങൾ നിർമ്മിച്ചത് നീല ചിത്രങ്ങളല്ല എന്നും ഇരോട്ടിക്ക വിഭാഗത്തിൽപ്പെടുന്ന വീഡിയോകളാണ് എന്നുമായിരുന്നു താരം മൊഴിനൽകിയത്. ഇൻറർനെറ്റിൽ ഇതുപോലുള്ള ഒരുപാട് പ്ലാറ്റ്ഫോമുകളിൽ ഉണ്ട് എന്നും താരം പറയുന്നു.

ശിൽപാ ഷെട്ടിയുടെ സഹോദരി ആണ് ശമിത ഷെട്ടി. സിനിമയിലും മറ്റും ഇല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. സഹോദരിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി വ്യക്തിപരമായ ബന്ധവും ഇവർക്ക് ഉണ്ടായിരുന്നു. മുൻപ് ഒരു പരിപാടിയിൽ ഇവർ മൂന്നുപേരും ഒരുമിച്ചു എത്തിയിരുന്നു. ഇതിൽ ആയിരുന്നു രാജ് കുന്ദ്ര പല സത്യങ്ങളും വിളിച്ചുപറഞ്ഞത്. ഭാര്യയുടെ സഹോദരിയുമായി തനിക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധത്തെ പറ്റിയും രാജ് കുന്ദ്ര വിളിച്ചുപറഞ്ഞു. ശിൽപ ഷെട്ടിയുടെ മുൻപിൽ വച്ചായിരുന്നു ഈ വെളിപ്പെടുത്തൽ എല്ലാം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. എൻറെ ജീവിതത്തിലേക്ക് ശില്പ ഷെട്ടി വന്നതിനു ശേഷം ജീവിതം ഏറെക്കുറെ മെക്കാനിക്കൽ ആയി മാറി. അവൾ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. 7 മണിക്ക് ഭക്ഷണം കഴിക്കുകയും 9 മണിക്ക് ശേഷം പുറത്തുപോവുകയും ചെയ്യാറില്ല. പെട്ടെന്ന് തന്നെ കിടന്നുറങ്ങുന്ന സ്വഭാവമാണ് അവൾക്ക്. എനിക്ക് ആണെങ്കിൽ പാർട്ടി മൈൻഡ് ആണ്. വെള്ളിയാഴ്ച രാത്രികളിൽ എനിക്ക് പാർട്ടിക്ക് പോകണം. ശിൽപ ഇല്ലെങ്കിൽ ഞാൻ അവളുടെ അനിയത്തിയെ വിളിച്ചാണ് പോകാറ്” – ഇത് പറഞ്ഞുകൊണ്ട് രാജ് ശമിതയുടെ മുഖത്തേക്ക് നോക്കുകയും അവർ തിരിച്ചു ചിരിക്കുകയും ചെയ്തു.

“ശില്പ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കുമ്പോൾ സമയം പോകുന്നത് ഒട്ടും അറിയില്ല. എനിക്ക് അവൾ ഇല്ലാതെ നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ മിക്കപ്പോഴും അവളുടെ ഭർത്താവിൻറെ വീട്ടിൽ ആയിരിക്കും” – ശമിത പറയുന്നു. “ഇവർ രണ്ടുപേരും നല്ല കമ്പനിയാണ്. എന്നെ വിവാഹം കഴിച്ചവരുടെ ഒരു പാക്കേജ് ഡീൽ ആണ് രാജ് സ്വന്തമാക്കിയത് എന്ന് തോന്നുന്നു” – ശില്പാ ഷെട്ടി പറയുന്നു.

Leave a Reply
You May Also Like

“ചാള്‍സ് എന്‍റര്‍പ്രൈസസ് “ഇന്നു മുതൽ

“ചാള്‍സ് എന്‍റര്‍പ്രൈസസ് “ഇന്നു മുതൽ. ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ്…

നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമായ റാഷ കിർമാണിയുടെ മാരക ഗ്ലാമർ വിഡിയോകളും ഫോട്ടോകളും

നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമാണ് റാഷ കിർമാണി. സൺ മാഹി എന്ന പഞ്ചാബി സംഗീത…

കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി കൈലാസ്

കാപ്പ (2022) Ranga Raja Nambi കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി…

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി Rohith Kp എഴുതിയത് ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ഇവിടെ പോസ്റ്റുകൾ…