Raj Narayan
കുറച്ചധികം വർഷങ്ങൾക്ക് ശേഷം കണ്ടൊരു നല്ലൊരു ‘ഫാമിലി ലവ് സ്റ്റോറി’…..അതേ, ആ വാക്ക് ഒന്നു കൂടി ഊന്നി പറയാൻ ആഗ്രഹിക്കുന്നു….’ഫാമിലി ലവ് സ്റ്റോറി’….കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ, ഈ കാലഘട്ടത്തിന്റെ, ഈ ജനറേഷന്റെ മൂവിസിൽ, ഏറെക്കുറെ ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയ, വളരെ അന്യമായി കൊണ്ടിരിക്കുന്ന റിയൽ ലവ് എന്നൊരു കാറ്റഗറിയിൽ ഉണ്ടായ നല്ലൊരു പ്രണയചിത്രം. ഒരു കാലഘട്ടത്തിന്റെ യഥാർത്ഥ പ്രണയത്തിന്റെ… കാത്തിരിപ്പിന്റെ.. നിസഹായാവസ്ഥയുടെ….. പ്രണയവിലാസം….🔥🔥🔥
സ്ഥിരം പ്രണയം…. സ്ഥിരം ക്ലീഷേ എന്നൊക്കെ വേണമെങ്കിൽ കളിയാക്കാമെങ്കിലും….ഇന്നു വരെ മലയാള സിനിമയിൽ പ്രണയം കൈകാര്യം ചെയ്തു വന്നതിൽ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രീതി ആണ് ഡയറക്ടർ അതിശക്തമായി അവതരിപ്പിച്ചിരിക്കുന്നത് എന്നു നിസംശയം പറയേണ്ടി വരും… കാരണം …..സിനിമയുടെ അവസാന 30 മിനിറ്റുകൾ നിങ്ങളിലെ ആസ്വാദകനെ.. നിങ്ങളിലെ മനസിനെ മറ്റൊരു തലത്തിലേക്ക് ഈ ചിത്രവും, കഥ പറച്ചിലും എത്തിച്ചിരിക്കും….തീർച്ചയായും.
സിനിമയുടെ ട്രൈലെർ കണ്ടിട്ട് അതിനു നേർവിപരീതം ആയ കഥപറച്ചിലും, കുറച്ചു slow പേസ്ഡ് ആയിട്ടുള്ള കഥ പറച്ചിലും അടങ്ങിയ ഫസ്റ്റ് ഹാഫും, ഈ സീനുകൾ ഒക്കെ എങ്ങോട്ടാ പോകുന്നെ എന്ന് നമുക്കറിയാം എന്നും പറഞ്ഞു ഇരുന്ന വ്യൂവേഴ്സിനെ അഞ്ചെ അഞ്ച് മിനിട്സ് കൊണ്ട് തകർത്ത് എറിഞ്ഞ ഇന്റർവെൽ പഞ്ചും……അതിനു ശേഷം സിനിമയുടെ കഥയുടെ ആത്മാവിനോപ്പം,അതിന്റെ ജീവനായി നില കൊള്ളുന്ന ബിജിഎം ഉം….മത്സരിച് അഭിനയിച്ച അഭിനേതാക്കളുമെല്ലാം ചിത്രത്തിന് നൽകുന്ന ഒരു ഉയർത്തെഴുനേൽപ്പ് കാണേണ്ടത് തന്നെയാണ്…… അതിൽ ഏറ്റവും മെൻഷൻ ചെയ്യേണ്ടത് 100നു 150% റിസൾട്ട് തന്ന ഷാൻ റഹ്മാൻ എന്ന മ്യൂസിക് ഡയറക്ടരുടെ അസാധ്യ BGM കമ്പൊസിഷൻ ആണ്…..കൂടാതെ ക്ലൈമാക്സിനോടടുക്കുമ്പോൾ ഉള്ള ആ വൈകാരിക മുഹൂർത്തങ്ങളിലെല്ലാം, ഒരിറ്റു പോലും ചോരാതെ അല്ലെങ്കിൽ ഓവർ ഫീൽ കുത്തി നിറക്കാതെ,വാരി വിതറാതെ ആ കഥ ആവശ്യപെടുന്ന കറക്റ്റ് മീറ്ററിൽ എത്തിച്ചേർക്കാൻ ഒരു പുതു മുഖ സംവിധായകനു കഴിഞ്ഞതിൽ വളരെ ആഹ്ലാദവും, അമ്പരപ്പും തോന്നും…ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ ആ കയ്യടക്കം ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് ചെയ്തത് 🔥🔥🔥 ആ പ്ലോട്ട് ശക്തമായി പ്രേക്ഷകരിലേക്കെത്തിക്കാൻ സംവിധായകൻ കാണിച്ച കയ്യടക്കം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
താരങ്ങളുടെ അഭിനയ പ്രകടനത്തിലേക്ക് കണ്ണോടിച്ചാൽ… വിനോദ് ആയ ഹക്കീം ഷാ… അർജുൻ അശോകും, അച്ഛനായ മനോജ് കെ യുവും , ആനശ്വരയും, മിയയും,മമിതയും, എന്തിനു അധികം പല സീനുകളിൽ വന്നു പോയാ ആ പൂച്ചക്കുട്ടി വരെ പ്രകടനത്തിൽ വളരെ മികച്ചു നിന്നു…. ഒരിക്കൽ പോലും കഥ എസ്റ്റാബ്ലിഷ് ചെയ്യാനായി ഇവർക്കൊന്നും അധിക ഭാരം എടുക്കേണ്ടതായി അവരുടെ പെർഫോമൻസ് വിലയിരുത്തുമ്പോൾ തോന്നിച്ചുമില്ല…..
ഇതോക്കെയുണ്ടെങ്കിലും ഈ റിവ്യൂവിൽ സ്പെഷ്യൽ ആയി മെൻഷൻ ചെയ്യേണ്ട രണ്ടു പേരാണ് വിനോദ് ആയി വന്ന ഹക്കീം ഷായും.. അനു ആയി വന്ന അനശ്വരയും….ഒരു നൊസ്റ്റാൾജിക് പ്രണയത്തിനു… ഒരു കാലഘട്ടത്തിന്റെ പ്രണയത്തിനു വേണ്ട എല്ലാ ചേരുവകകളും വിനോദ് എന്ന കാരക്റ്റർ അവതരിപ്പിച്ച ഹക്കീം ഷാ എന്ന ആക്ടറിൽ ഭദ്രമായിരുന്നു…. ആ നോട്ടവും, ചിരിയും, നിസഹായാവസ്ഥയുമെല്ലാം അങ്ങനെയൊന്നും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നുമില്ല..അനശ്വര ഒരു റോങ് കാസ്റ്റിംഗ് എന്ന് പ്രായം കൊണ്ട് പറയാമെങ്കിലും, പെർഫോമൻസ് കൊണ്ട് അവർ അവരുടെ സ്പേസ് ഈ ചിത്രത്തിൽ വ്യക്തമായി മാർക്ക് ചെയ്തിട്ടിട്ടുണ്ട്….. എത്ര നല്ല തിരക്കഥ ആണെങ്കിലും അത് ഡെലിവർ ചെയ്യുന്നവർ.. അവർക്ക് അത് കഴിഞ്ഞില്ലെങ്കിൽ…. റിസൾട്ട് എന്താണെന്ന് നമുക്ക് നന്നായിട്ട് അറിയാം….
അവിടെയാണ് ആ വേഷം ഒരു ചലഞ്ച് ആയി ആ ആക്ടറിലേക്ക് വരുന്നത്… ആ കാര്യത്തിൽ അനശ്വര രാജൻ ഏറെക്കുറെ വിജയിച്ചു എന്നു വേണം പറയാൻ..മേല്പറഞ്ഞ ഈ പ്രകടനങ്ങൾക്കൊപ്പം നില നിൽക്കുന്ന രണ്ടു പേരാണ്… അല്ല മൂന്നു പേരാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത…..മിയയും, അർജുൻ അശോകും, മനോജ് കെ യുവും…ഒരു ചെറിയ ഇടവേളക്ക് ശേഷം നടി മിയ തിരിച്ചു വന്നു ചെയ്തതിൽ ഏറ്റവും ബോൾഡ് അല്ലെങ്കിൽ പക്വതയുള്ള കാരക്റ്റർ ആയിരുന്നു മീര..ഇൻഡീഡ് അവരുടെ സിനിമ career എടുത്തു നോക്കിയാൽ ചെയ്ത best 3 യിൽ ഒന്നാണ് ഈ മീര എന്ന റോൾ….ജീവിതത്തിൽ ചില സമയങ്ങളിൽ… എത്രയൊക്കെ മനക്കട്ടി ഉണ്ടെന്ന് ഭാവിച്ചാലും… അത് നഷ്ടമാവുന്ന ഒരവസ്ഥ… അതി സുന്ദരമായി സ്ക്രീനിലേക്ക് എത്തിക്കാൻ മീരക്ക് സാധിച്ചു!!!!
അർജുൻ അശോകൻ… ഈ റോൾ എത്ര മാത്രം ആ കൈകളിൽ ഭദ്രമായിരുന്നു എന്ന് ഈ ചിത്രം കണ്ടിറങ്ങുമ്പോൾ മനസിലേക്ക് ഓടിയെത്തും…… അർജുന്റെ കരിയർ ഗ്രാഫ് എടുത്തു നോക്കിയാൽ ഇത്രെയേറെ ഇമ്പ്രൂവ്മെന്റ് ഉണ്ടായ ഒരു യുവ നടൻ വേറെ ഇല്ല എന്നു പറയേണ്ടി വരും… വളരെ നാച്ചുറലായി, ഒരു റിയൽ ബ്രിഡ്ജ് ആയി അർജുന് തന്റെ റോൾ നന്നായി അവതരിപ്പിക്കാൻ ഈ ചിത്രത്തിൽ സാധിച്ചതായും നമുക്ക് കാണാം…മനോജ് കെ യു… ഇങ്ങേരെ പറ്റി എന്ത് പറയാനാണ്…. ചെയ്തു വച്ചിരിക്കുന്നതാകട്ടെ ഒരു രക്ഷ ഇല്ലാത്ത പെർഫോമൻസും…. ശെരി തെറ്റുകൾക്കിടയിൽ കിടന്നു ശ്വാസം മുട്ടിപോകുന്ന ഇങ്ങേരെ, ഇങ്ങേരുടെ മാനറിസത്തെ എങ്ങനെ മറക്കാനാണ് 🤣
കണ്ണൂരും, പിലാത്തറയും, പയ്യന്നൂരും, വയനാടും, തിരുനെല്ലിയും ഒക്കെ ആയി ഈ ചിത്രത്തിന്റെ ലൊക്കേഷൻസും, കണ്ണൂർ ഭാഷയും,സംസ്കാരികതയുമെല്ലാം ഈ ചിത്രത്തിന്റെ ജീവനാഡി തന്നെയാണ്…. ഒരു കുളം കാണിക്കുന്ന സീൻ ഒക്കെ കണ്ടാൽ ആ കുളത്തിൽ ഒരിക്കലെങ്കിലും നീന്തി കയറാൻ കൊതി തോന്നിപോകും…..80കളിലെയും 90 കളിലെയും ആ നാട്ടിൻപുറം കണ്ട് നൊസ്റ്റാൾജിയ അടിച്ചു ഇരുന്ന് പോയാൽ ആർക്കും ആരെയും തെറ്റ് പറയാൻ കഴിയില്ല… കാരണം ഒരു കാലത്ത് നാം എല്ലാം എക്സ്പീരിയൻസ് ചെയ്തത്… ഇനി അതൊക്കെ ഒരോർമയായി അവശേഷിക്കുമ്പോൾ…. കുറഞ്ഞത് അവ ഓൺ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ആ സന്തോഷം വളരെ വലുതാണ്….😘😘
ആകെ ഒരു പോരായ്മ ഈ ചിത്രത്തിൽ എന്നത് ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന്ന ഫസ്റ്റ് ഹാഫ് വേണ്ടവിധം ഉപയോഗിച്ചില്ല എന്നു മാത്രം ആണ്…. ഒരു പക്ഷേ ഇന്റർവെൽ മുതൽ ഉള്ള ആ U ടേൺ, കഥ തുടങ്ങി ഒരു 30 മിനുറ്റിനു ശേഷം ആയിരുന്നെങ്കിൽ എന്നു തോന്നിച്ചു പോയി…. കാരണം ചെറുതെങ്കിലും അത്രമേൽ ഹൃദയമായിരുന്നു ക്ലൈമാക്സിനോട് അടുത്ത ആ ലാസ്റ്റ് 30 മിനുട്സ്❣️❣️❣️ തീർച്ചയായും, ഒരു 2000 മുതൽ ഉള്ള ജനറേഷന് ഒരുപാട് പോരായ്മയോ, പഴമയോ,ക്ളീഷേയോ ചൂണ്ടി കാണിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് അവരുടെ തെറ്റല്ല…. മറിച്ചു സെൽ ഫോൺ ഇല്ലാതിരുന്ന ഒരു കാലവും, പ്രണയവും, അതിന്റെ തിക്ക്നെസ്സ്സും ഒന്നും റിയൽ ആയി ആസ്വദിക്കാൻ കഴിയാത്തത് കൊണ്ടാണ്….അതിനു ഭാഗ്യം ഇല്ലാത്തതു കൊണ്ടാണ്…..അറിയാമല്ലോ അല്ലെങ്കിലും മലയാളികൾ ചിലതൊക്കെ അംഗീകരിക്കാൻ സമയം എടുക്കും…..അതു കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ OTT റിലീസ് കഴിയാൻ കാത്തിരിക്കുന്നു 😊
പ്രണയം… അതു ഏതു തരത്തിൽ ആണെങ്കിലും ആയികൊള്ളട്ടെ…. ജീവിതത്തിൽ ഒരിക്കലെങ്കിലും.. ഡയറക്റ്റ് ആയിട്ടോ ഇൻഡയറക്റ്റ് ആയിട്ടോ ….ആ സന്തോഷം….ആ അനുഭൂതി…..ആ തീവ്രത….ആ വേദന… ആ നഷ്ടപ്പെടൽ…ആ നൊമ്പരം അനുഭവിച്ചിട്ടുള്ള ഒരാള് പോലും പ്രണയവിലാസം എന്ന ഈ കുഞ്ഞു ചിത്രം കണ്ടിട്ട് നിരാശപെട്ട് തിരിച്ചു ഇറങ്ങില്ല….. മറിച്ചു, ഒരുപാട് ഒരുപാട് റിലേറ്റ് ചെയ്ത, ചെയ്യാവുന്ന സ്വന്തം ഓർമകളുമായിട്ടോ…. നീറ്റലായിട്ടോ ഉള്ള മനസുമായിട്ടേ തിയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങു….. തീർച്ച💞💞💞💞