രണ്ടാമൂഴം മേനോൻ ചെയ്യില്ല എന്നുറപ്പായപ്പോൾ സന്തോഷിക്കാൻ കാരണം വ്ലോയൊരു കാത്തിരിപ്പിനെ തുലച്ചു കൈയിൽ തന്നതുകൊണ്ട്

82

Raj Vikram

ഒരു സിനിമ ഇറങ്ങാൻ വേണ്ടി കാത്തിരിക്കാറുണ്ട്. വലിയ കാൻവാസിൽ ഉള്ള ബിഗ് ബഡ്ജറ്റ് സിനിമ പ്രഖ്യാപിക്കുമ്പോൾ തൊട്ടു കാത്തിരിക്കാറുണ്ട്. സ്വാഭാവികം. ഇപ്പോൾ മമ്മൂട്ടിയുടെയോ, മോഹൻലാലിന്റെയോ ഒരു വലിയ പ്രൊജക്റ്റ്‌ കാത്തിരിക്കുന്ന പോലെ. ഇപ്പോൾ മരക്കാരോ, ബിലാലോ ഒക്കെ അതിനു ഉദാഹരണങ്ങൾ ആണ്. ആ സിനിമക്കുള്ള ഹൈപ്പ്, ട്രൈലെർ, ടീസർ, തുടങ്ങിയവ ഉണ്ടാക്കുന്ന ഓളം, നടനോടുള്ള ആരാധന എല്ലാം കാരണം ആകാം. ഇപ്പോളെ എമ്പുരാൻ കാത്തിരിക്കുന്നവർ ഉണ്ട്‌, ദി പ്രീസ്റ്റ് കാത്തിരിക്കുന്നവർ ഉണ്ട്‌, ഫഹദിന്റെ മാലിക് കാത്തിരിക്കുന്നവർ, പൃഥ്വിയുടെ ആടുജീവിതം അങ്ങിനെ അങ്ങിനെ. എന്തിനേറെ പറയുന്നു, തീയ്റ്ററുകൾ ഒന്നു തുറക്കാൻ കാത്തിരിക്കുവല്ലേ നമ്മൾ.

പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ചത് വേറെ ഒരു തരം കാത്തിരിപ്പിനെ പറ്റി ആണ്. ഒരുപാട് കാത്തിരുന്ന പടം റിലീസ് ചെയ്ത് അതിരാവിലത്തെ ഷോയ്ക്ക് ടിക്കറ്റ് എടുത്തു, പടം ആർപ്പ് വിളിയോടെ തുടങ്ങിയ ശേഷം ഉള്ള കാത്തിരിപ്പ്. പടം വേറെ ഒന്നുമല്ല ഒടിയൻ. ശ്രീകുമാർ മേനോൻ എന്ന ഒരുത്തന്റെ അപാരമായ തള്ളുകൾ ഒരു വർഷത്തിലേറെ കേട്ട്, മോഹൻലാലിൻറെ ഭാരം കുറക്കലിനെ കുറിച്ചുള്ള കഥകൾ കേട്ട്, ഒടുക്കം ഒരു കമ്പനിയുടെ ഷോറൂം ഉത്ഘാടനം ചെയ്യാൻ അതിദാരുണം ആയ രൂപത്തിൽ ലാൽ പ്രത്യക്ഷപെട്ടത്.

അസഹനീയം ആയ ആ മെയ്ക്ക് ഓവർ പോലും ഒരു വലിയ ത്യാഗം ആയിരിക്കുമെന്ന് ധരിച്ചു. കഥാപാത്ര പൂർണതയ്ക്ക് വേണ്ടിയുള്ളതല്ലേ എന്ന് കരുതി. ഒടുക്കം ഒടിയൻ ഇറങ്ങുന്ന അന്ന് ഹർത്താൽ പ്രഖ്യാപിക്കുന്നു. ടിക്കറ്റ് കൺഫേംഡ്. പക്ഷെ രാത്രി വരെ റിലീസ് ഉറപ്പില്ല. രാവിലെ 6 മണി ഷോ. ഒടുക്കം 5. 30 ക്കു ഷോ ഉണ്ടാകുമോന്നു ഉറപ്പില്ലാതെ തിയറ്ററിൽ എത്തി. ഉണ്ടായിരുന്നു, അകത്തു കയറി, സീറ്റിൽ ഇരുന്നു, മലയാള സിനിമയിൽ ഒരു പുതു ചരിത്രം എഴുതാൻ പോകുന്ന പടത്തിനായി കാത്തിരുന്നു. പടം തുടങ്ങി 10 മിനിറ്റ് ആയി, 20 ആയി, 45 മിനിറ്റ് ആയി. എവിടെ ആ മഹത്തായ സിനിമ എവിടെ. കാത്തിരിപ്പ് ഇന്റർവെൽ ആയപ്പോളും തുടർന്നു. രണ്ടാം പകുതിയിൽ വിസ്മയങ്ങൾ ഉണ്ടാകും എന്ന് കരുതി. അവസാന 10 മിനിറ്റിൽ എത്തി. അപ്പോളും കരുതി, ക്ലൈമാക്സ്‌ എല്ലാം മാറ്റി മറിക്കുമെന്ന്. ഒടുക്കം പടം കഴിഞ്ഞു….. വിഫലമായ കാത്തിരിപ്പ്. സിനിമകളോട് പോലും വെറുപ്പ്‌ തോന്നി പോയ നിമിഷങ്ങൾ. ഉറക്കം നിറഞ്ഞ കണ്ണുമായി വീട്ടിലേക്കു. ശേഷം ചരിത്രം…. The biggest disappointment in Malayalam cinema history, Odiyan..രണ്ടാമൂഴം മേനോൻ ചെയ്യില്ല എന്നുറപ്പായപ്പോൾ ഓർത്തു പോയ കാര്യം. എത്ര നന്നായി അത് അയാളുടെ കൈയ്യിൽ കിട്ടാത്തത് .