വിശുദ്ധ വേതാളങ്ങളും മാധ്യമ കൊള്ളക്കാരും

0
258

Rajagopal Vakathanam എഴുതുന്നു..

വിശുദ്ധ വേതാളങ്ങളും മാധ്യമ കൊള്ളക്കാരും

മൂന്നര കോടി കേരളീയരിൽ ക്രിസ്ത്യാനികൾ 6140000 വും അതിൽ ലാറ്റിൻ ഉൾപ്പെടെ കത്തോലിക്കർ 374 5400വുമാണ്‌. ഇവരിൽ പകുതിയോളം ദലിതരായതിനാൽ ശുദ്ധ സഭയ്ക്കു പുറത്തുമാണ്‌. ചുരുക്കത്തിൽ രണ്ടര ലക്ഷം വരുന്ന കത്തോലിക്കരിൽ മനോരമ, മാതൃഭുമി, ദേശാഭിമാനി വായിക്കുന്നതിനേക്കാൾ ദീപികയോടാണവർക്കു പ്രിയം. പിന്നെ ആരെ സുഖിപ്പിക്കാനാണ് ഈ ടോയ്ലറ്റ് പേപ്പറുകൾ ഒരാഴ്ചയായി വിശുദ്ധീകരണ വാരാഘോഷം നടത്തിക്കൊണ്ടിരിക്കുന്നത്.

ഫലത്തിൽ എല്ലാം കൃപാസനം പത്രം തന്നെ. തങ്ങളുപയോഗിക്കുന്ന ടെക്നോളജി മുതൽ ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ ശാസ്ത്രത്തിന്റെ വകയാണെന്നറിഞ്ഞു കൊണ്ട് ഒരു പ്രാകൃത തട്ടിപ്പിനെ വാഴ്ത്തിപ്പാടാൻ ഉളുപ്പില്ലാത്ത മനുഷ്യ ജന്മങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിരുദ്ധ പ്രസ്ഥാനമാണ് കത്തോലിക്കാ സഭ. കോടിക്കണക്കു മനുഷ്യരെ കൊന്നൊടുക്കിയ രക്തപങ്കിലമായ ആരാച്ചാരന്മാരുടെ സങ്കേതം. കൊളോണിയൽ ഭീകരതകളുടെ ഫാസിസ്റ്റ് പടയാണ് സഭാ നേതൃത്വം .ധനത്തിനു വേണ്ടി ഏതു നീചകർമ്മവും ചെയ്യാൻ മടിയില്ലാത്ത കൊള്ളക്കാരുടെ പല തട്ടിപ്പുകളിൽ ഒന്നാണ് ഈ വിശുദ്ധികരണം

ഒരു രൂപതയ്ക്ക് ഒരു വിശുദ്ധനെന്നതാണ് ടാർജറ്റ്. അതിനായി ആദ്യഘട്ടം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. കപ്പേളകൾ പണിതു നാടുനീളെ ഭണ്ഡാരപ്പെട്ടി സ്ഥാപിച്ച് കോടികൾ സമാഹരിക്കും. ഇതിനു ടാർജറ്റുണ്ട്. ഈ പണം മുഴുവൻ വത്തിക്കാനുള്ളതാണ്. പിന്നെ അത്ഭുതമന്വേഷിക്കാൻ Devils Advocate വരും. ഇയാളാണ് നട്ടാൽ മുളയ്ക്കാത്ത കള്ളത്തരങ്ങളുണ്ടാക്കുന്നത്. രോഗിയായി അഭിനയിക്കുന്നവർക്കും സർട്ടിഫിക്കറ്റ് നൽകുന്ന അപ്പോത്തിക്കരിക്കും ലക്ഷങ്ങൾ നല്കും. ഈ തെളിവുകൾ കണ്ട് സാക്ഷാൽ കർത്താവ് സ്വന്തം ഏജന്റ് പോപ്പുവഴി വിശുദ്ധരെ ചേർക്കും (ഏതു ബൈബിളിലാണ് ഇതൊക്കെയുള്ളതെന്ന് ചോദിക്കരുത്. കത്തോലിക്കർക്കു മാത്രമായി ദൈവം വിശുദ്ധന്മാരെ ഇറക്കിക്കൊടുത്തോ എന്നും ചോദ്യമില്ല) നാടുനീളെ ഭൂമി തട്ടിയെടുത്തു കുരിശു നാട്ടി കോടികൾ തട്ടാമെന്നല്ലാതെ ഒരു പുൽക്കൊടി ക്കു പോലും പ്രയോജനമില്ലാത്തതാണ് ഈ തട്ടിപ്പ്.

പരമമായ ഈ തട്ടിപ്പിനു പരസ്യം കൊടുക്കുന്ന മാദ്ധ്യമങ്ങൾ ക്രിമിനൽ കുറ്റമാണ് നടത്തുന്നത്. വിശ്വാസ ചുഷണവും സാമുദായികവൽക്കരണവും അന്ധതാ പ്രചാരണവും ഒരു സിവിൽ സമൂഹത്തിൽ കുറ്റകരമാണ്. കഴിഞ്ഞയാഴ്ച മഹാനവമി തട്ടിപ്പിന്റെ പ്രചാരവേലയായിരുന്നെങ്കിൽ ഈയാഴ്ച വിശുദ്ധീകരണ വഞ്ചന. വിലകൂടിയ വസ്ത്രം ധരിച്ചതുകൊണ്ടൊന്നും നിങ്ങളുടെ നാണം മറയില്ല.
വിശ്വാസ സൈനൈഡ് ജനങ്ങളെ കഴിപ്പിക്കുന്ന നിങ്ങളെക്കുറിച്ചായിരിക്കും ഷേക്സ്പിയർ ഇങ്ങനെ പറഞ്ഞത് – All the perfumes of Arabia will not Sweeten this Little hands