ഇതുവരെ നേരം വെളുക്കാത്ത മനോരമ

74

Rajagopal Vakathanam

ഇതുവരെ നേരം വെളുക്കാത്ത മനോരമ

കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെയാണ് പത്രം വരുത്തലും. സ്വപ്നയേയും കൊണ്ടു ഒരാഴ്ചയിലേറെ ആഘോഷിച്ചിട്ടും മതിയാകാതെ പുതിയ ഒരു അത്ഭുതവുമായാണ് ഇന്ന് പഴയ വളിച്ച ഒരു വാർത്ത വായനക്കാരുടെ സ്വബോധത്തെ വെല്ലുവിളിച്ച് ഇന്നും ഛർദ്ദിച്ചിരിക്കുന്നു. അൽഫോൻസാമ്മ സുഖപ്പെടുത്തിയ അൽഭുത ബാലനെക്കുറിച്ചാണ്.
വർഷങ്ങൾക്കു മുമ്പ് ഈ കുട്ടിയുടെ വാർത്ത വന്നപ്പോൾ ഞാൻ കോട്ടയംമനോരമയിൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് പാലാ ബ്യൂറോയിൽ നിന്നു വന്ന വാർത്ത എന്നാണ് .പാലായിൽ വിളിച്ചപ്പോൾ ഏജന്റ് തന്ന വാർത്തയാണെന്നു പറഞ്ഞു. കുട്ടിയുടെ വിലാസവും നമ്പറും ചോദിച്ചപ്പോൾ അറിയില്ലെന്നും പറഞ്ഞു. വാർത്തയുടെ ‘ആധികാരികത’ അങ്ങനെ അറിഞ്ഞു. നാളെ ഭരണങ്ങാനത്ത് അൽഫോൻസാ തി രു നാളു കച്ചവടം ആരംഭിക്കുകയാണ്. അതിന്റെ പരസ്യമാണ് മനോരമ തുടങ്ങിയിരിക്കുന്നത്
‘എന്റെ മനോരമേ, സാക്ഷാൽ പോപ്പു പോലും പരിപാടിയൊക്കെ നിർത്തി കതകടച്ചിരിക്കുമ്പോഴും, ജനങ്ങൾ കടുത്ത രോഗഭീതിയിലിരിക്കുമ്പോഴും ആരെ താങ്ങാനാണ് ഇത്തരം fraud പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്. ശാസ്ത്രത്തിന്റെ എല്ലാ സൗകര്യങ്ങളെയും ഉപയോഗിച്ചു കൊണ്ട് ഇത്തരം കപട കച്ചവടവുമായി ഇറങ്ങാൻ ഒരു ഉളുപ്പുമില്ലേ നിങ്ങൾക്ക്. കാലം തെറ്റി ജനിച്ചവരാണോ ആ കുടുംബം മൊത്തം ?