രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ

റഹിം പനവൂർ

അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ചിത്രമാണ് ‘രാജകുമാരയിലെ ഒരു ക്നാനായ പ്രണയ കഥ’. തേവർകളത്തിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജിത്തു ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.അഭിരാമി ഗിരീഷ് ആണ് ചിത്രത്തിലെ നായിക.ആര്യൻ ചെമ്പകശ്ശേരിൽ എന്ന കഥാപാത്രത്തെ അഖിൽ തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ അഭിരാമി ഗിരീഷും അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്റെയും അന്നയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.

സിസ്റ്റർ അഭയ കൊലക്കേസ് പ്രമേയമാകുന്ന ചിത്രത്തിൽ ഹൃദ്യമായ പ്രണയവുമുണ്ട് . മനോഹരമായ പാട്ടുകൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ദാസേട്ടൻ കോഴിക്കോട്, സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട് . രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം : കണ്ണൻ കിടങ്ങൂർ.ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ. സംഗീത സംവിധാനം : ഡോ. മണക്കാല ഗോപാലകൃഷ്ണൻ. പശ്ചാത്തല സംഗീതം: വിഷ്ണു മോഹൻ.ഗായകർ : മധു ബാലകൃഷ്ണൻ,അരവിന് വേണുഗോപാൽ. പ്രോജക്ട് മാനേജർ: സുജിത്ത് സ്വാമനാഥൻ. പി ആർ ഒ : റഹിം പനവൂർ. കലാ സംവിധാനം: സുരേഷ് കലാപൂർവ. സ്റ്റിൽസ് : ഷാലു പേയാട്, ഷാകിൽ കെ. ഷാജി.പ്രോജക്ട് കോ – ഓർഡിനേറ്റർ : ടിന്റു മാത്യു. അസിസ്റ്റന്റ് ഡയറക്ടർ :ടോമി ജോസഫ്.

Leave a Reply
You May Also Like

ഓസ്‌കാറിന് സമാനമായ ഗോൾഡൻ ഗ്ലോബ് അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട് ആർ ആർ ആർ

രാജമൗലി സംവിധാനം ചെയ്ത് രാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച RRR ഗോൾഡൻ ഗ്ലോബ് അവാർഡിന്…

ഇന്ന് ത്രില്ലെറെന്ന ലേബലിൽ ഇറങ്ങുന്ന പല പടങ്ങൾക്കും ഇതിന്റെ മേക്കിങ് ക്വാളിറ്റി എത്താൻ പറ്റുന്നില്ല

Les Diaboliques (Diabolique) 1955/French Vino ഫ്രഞ്ച് ക്രൈം ത്രില്ലെറുകളിൽ കൾട് ക്ലാസ്സിക്‌ ആയ ഒരു…

പെൺകുട്ടികൾ അങ്ങനെ ഇരുന്ന് കൂടാ.. ഇങ്ങനെ ചെയ്തു കൂടാ.. എന്ന സമൂഹത്തിൻ്റെ മിഥ്യാധാരണയെ പൊളിച്ചടക്കിയ സൂപ്പർ ശരണ്യ

എ.ഡി ഗിരീഷ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘സൂപ്പര്‍…

ഫിനിക്സ് പക്ഷിയെ പോലെ കുതിച്ചു പറക്കുന്ന സാൻഡൽ വുഡ് എന്ന കന്നഡ ഇൻഡസ്ട്രി

Shyam Zorba സാന്ഡൽ വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമ ഇൻഡസ്ട്രി, സതി സുലോചന എന്ന…