രായമാണിക്യത്തിന്റെ പതിനേഴ് വർഷങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
240 VIEWS

Ami Bhaijaan

സിനിമ തുടങ്ങി ആദ്യ ഇരുപത് മിനിറ്റ് സായികുമാർ ഒറ്റയ്ക്ക് തോളിലേറ്റി കൊണ്ട് പോകുന്നുണ്ടെങ്കിലും ഉള്ളിൽ ചെറിയൊരു ആകാംക്ഷയും പേടിയും ഉണ്ടായിരുന്നു.കാരണം തിരുവനന്തപുരം സ്ലാങ് ഏത് രീതിയിൽ പ്രേക്ഷകർ എടുക്കുമെന്നും മമ്മൂട്ടി അതെങ്ങിനെ കൈകാര്യം ചെയ്യുമെന്നും അറിയില്ലല്ലോ.
വില്പത്രം വായിക്കുമ്പോൾ മണിയൻ പിള്ള രാജുവിന്റെ സംശയം മുതൽ ആളാരാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി കർണാടകയിലെ ബെല്ലാരിയിലുള്ള പോത്ത് കച്ചവടക്കാരൻ എന്ന് പറയും വരെയുള്ള ഇൻട്രോ ബിൽഡപ്പൊക്കെ ഇന്നും ഒരു പക്കാ കച്ചവട സിനിമക്കുള്ള ബെഞ്ച് മാർക്ക് തന്നെയാണ്.
തുടർന്ന് ആ മഴയത്ത് പോത്തുകൾക്കിടയിലൂടെ ബെല്ലാരി രാജ വന്ന് ” ബെല്ലാരി രാജ അല്ലടെ യെല്ലൂരി രാജ ” ഡയലോഗ് മുതൽ എല്ലാ സംശയവും കാറ്റിൽ പറത്തി പടം ടോപ്പ് ഗിയറിൽ കുതിക്കുന്ന കാഴ്ച്ചക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്.

രഞ്ജിത്ത് ചെയ്യേണ്ടിയിരുന്ന പ്രൊജക്റ്റ്‌ വെറും ഇരുപത്താറാം വയസ്സിൽ ഏറ്റെടുത്ത്‌ ഒരു ട്രെന്റ് സെറ്റർ ഒരുക്കിയ അൻവർ റഷീദിന് തന്നെയാണ് ഫുൾ ക്രെഡിറ്റ്‌.ബെൻസ് കാറിന്റെ ബോണറ്റിൽ ഒരു റെയ്ബാൻ വെച്ച് തിളങ്ങുന്ന ചുവന്ന ജുബ്ബയുടെ കൈ തെറുത്ത്‌ കറുത്ത മുണ്ടും ഉടുത്തു നിൽക്കുന്ന പോസ്റ്റർ ആയിരുന്നു കൊടുങ്ങല്ലൂർ ടൗണിൽ റിലീസിന് മുൻപ് വന്ന ആദ്യ പോസ്റ്റർ.അന്ന് ടോപ് ലീഗിൽ നിൽക്കുന്ന രഞ്ജിത്ത് ഒഴിവാക്കിയ പ്രൊജക്റ്റ്‌ ഒരു പുതിയ ചെക്കൻ സംവിധാനം ചെയ്യുന്ന ഏതോ ഒരു അലന്ന പടം പ്രതീക്ഷിച്ചു ഓപ്പണിങ് ഷോക്ക് തിയേറ്ററിൽ കയറിയത് മാത്രമേ പിന്നെ ഓർമ്മയുള്ളു.പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും രാജമാണിക്യം തന്ന അത്രയും ഓപ്പണിങ് ഷോ രോമാഞ്ചവും വ്യക്തിപരമായി വേറെ ഉണ്ടായിട്ടില്ല. രായമാണിക്യത്തിന്റെ പതിനേഴ് വർഷങ്ങൾ.

********

Salman Casilo

കോമഡി, ആക്ഷൻ, ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ് എല്ലാത്തിലും അതുവരെ കാണാത്ത മമ്മൂക്ക, അസാമാന്യ വഴക്കത്തോടെ ഓരോ ഫ്രയിമിയിലും മമ്മൂക്ക പൂണ്ടു വിളയാടിയ ചിത്രം.. ഒരു പുതു മുഖ സംവിധായാകാനോടൊപ്പം ചേർന്ന് മലയാള സിനിമയിലെ നാളത് വരെയുള്ള എല്ലാ ബോക്സ്‌ ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ മമ്മൂക്കയുടെ ഒറ്റയാൻ വിജയത്തിനു രാജമാണിക്യത്തിനു 💎 ഇന്നേക്ക് 17 വർഷങ്ങൾ

ഹേറ്റേഴ്‌സ് ഇല്ലാത്ത മമ്മൂട്ടി കഥാപാത്രം. വിമര്ശകരുടെ പോലും വായടപ്പിച്ചു കളഞ്ഞ മമ്മൂട്ടിയുടെ പെർഫോമൻസ് തന്നെ ആയിരുന്നു ചിത്രത്തിന് ഈ വിജയമൊരുക്കിയതും.2005 നവംബർ 3 നു കേരളത്തിലെ 43 കേന്ദ്രങ്ങളിൽ തേരോട്ടം തുടങ്ങിയ രാജമാണിക്യം മോളിവുഡ് ബോക്സ്‌ ഓഫീസിൽ പുതു ചരിത്രം തന്നെ സൃഷ്ടിച്ചു.. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം എക്സ്ട്രാ ഷോസുകൾ കളിച്ച ചിത്രം.. റിലീസ് ദിവസം മുതൽക്കേ 5 ഷോ വെച്ചാണ് രാജമാണിക്യം പ്രദർശനം ആരംഭിച്ചത് എന്നാൽ തിരക്കൊഴിയാതത്തിനാൽ ആറും എഴും ഷോ വീതം പ്രദർശിപ്പിച്ച ആദ്യത്തെ ചിത്രം. റിലീസ് കേന്ദ്രങ്ങൾക്ക് പുറമെ ബി ക്ലാസ്സുകളിലും ഏഴു ഷോ വരെ പ്രദർശിപ്പിച്ച ചിത്രം…

നവംബർ 3 റിലീസ് ദിവസം മുതൽ കേരളത്തിലെ തിയേറ്റററുകളിൽ റെക്കോർഡുകളുടെ പെരുമഴയോടെ തുടങ്ങിയ രാജമാണിക്യം ആ ടെമ്പോ ഫൈനൽ റൺ വരെ നിലനിർത്തി മലയാള സിനിമയിലെ ഏറ്റവും വലിയ പണം വാരി പടമായി മാറി.എല്ലാ റിലീസ് കേന്ദ്രങ്ങൾ നിന്നും റെക്കോർഡ് കളക്ഷൻ നേടിയ രാജമാണിക്യം എറണാകുളത്തും തിരുവനന്തപുരത്തും 1 കോടിയിലേറെ ഗ്രോസ് നേടി റെക്കോർഡ് ഇട്ടു. ആദ്യമായി 2 സെന്ററിലും 1 കോടി സെന്റർ ഗ്രോസ് എന്ന റെക്കോർഡും സ്വന്തമാക്കി.രാജമാണിക്യം സൃഷ്ട്ടിച്ച റെക്കോർഡുകൾ തകർക്കാൻ 2008 ൽ കൂടിയ ടിക്കറ്റ് റേറ്റിൽ മലയാളത്തിലെ എല്ലാ താരങ്ങളും ഒരുമിച്ച് വന്ന T20 വരേണ്ടി വന്നു. രാജമാണിക്യത്തിന്റെ വിജയം മമ്മൂക്കയുടെ താര സിംഹസനം ഒന്നുകൂടി അരക്കെട്ട് ഉറപ്പിച്ചു. മലയാള സിനിമയിൽ ആർക്കും ലഭിച്ചട്ടില്ലാത്ത മോഹവിലയോടെ മമ്മൂക്കയുടെ പ്രതിഫലവും കുതിച്ചുയർന്നു.2000 ദശബ്ദത്തിലേ ഏറ്റവും വലിയ ട്രെൻഡ് സെറ്റർ.17 Years Of Industry Hit രാജമാണിക്യം 💎

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി