80 വയസ്സിനു മുകളിലുള്ളവരെ നിർദ്ദയം മരിക്കാൻ വിടുന്ന ഇറ്റലി

211

Rajan Koodalikkandy

80 വയസ്സിനു മുകളിലുള്ളവരെ നിർദ്ദയം മരിക്കാൻ വിടുന്ന ഭീതിദമായ റിപ്പോർട്ടുകളാണ് ഇറ്റലിയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. മരുന്നുകളടെയും വെന്റിലേറ്ററുകളുടെയും ലഭ്യതക്കുറവുകാരണം ഡോക്ടർമാർക്കു അതല്ലാതെ നിർവ്വാഹമില്ല. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പറുദീസയായി കരുതപ്പെടുന്ന വികസിത മുതലാളിത്ത രാജ്യങ്ങളുടെ അവസ്ഥയാണിത്. ഈ വിഷയം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന ജീവിതാവശ്യങ്ങൾ ഗവണ്മെന്റുടമസ്ഥതയിൽ നിർവ്വഹിക്കപ്പെടുന്ന രാജ്യങ്ങൾക്കു മാത്രമേ ഇതുപോലുള്ള സാഹചര്യങ്ങളെ മനുഷ്യത്വപരവും നീതിയുക്‌തവുമായി നേരിടാനാവുകയുള്ളൂ. കൊറോണാ പാഠം അർത്ഥശങ്കക്കിടയില്ലാത്ത വിധം അതു നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.