സൂപ്പർ സ്റ്റാർ രജനീകാന്ത് …..മെഗാ സ്റ്റാർ ചിരഞ്ജീവി ……

Bineesh K Achuthan

സൗത്തിന്ത്യയിൽ ഏറ്റവും ക്രൗഡ് പുള്ളേഴ്സായ രണ്ട് മാസ് ഹീറോസ്. ഇരുവരും കരിയറിന്റെ ലാസ്റ്റ് ഫേസിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. 90 – കളിൽ ചിരഞ്ജീവി പാൻ ഇന്ത്യൻ താരമായിരുന്നു എങ്കിൽ രജനിയിന്ന് ആഗോള താരമാണ്. 80 – കളിൽ തന്നെ ഇരുവരും തങ്ങളുടെ മാതൃ സംസ്ഥാനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് പാൻ സൗത്തിന്ത്യൻ താരങ്ങളായി മാറിയിരുന്നു. 90 – കളുടെ രണ്ടാം പകുതിയോടെ രജനീകാന്ത് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ജപ്പാനടക്കമുള്ള വിദേശ രാജ്യങ്ങളിൽ വരെ ആരാധക വൃന്ദത്തെയും സൃഷ്ടിച്ചു.

90 – കളുടെ തുടക്കത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി വളർച്ച കൈവരിക്കാൻ ചിരഞ്ജീവിക്ക് കഴിഞ്ഞു എങ്കിലും അത് നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പുതു നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ മധ്യത്തോടെ ചിരഞ്ജീവി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു. സംസ്ഥാന വിഭജനമടക്കമുള്ള വിഷയങ്ങളിൽ നിലപാടില്ലാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ പ്രജാരാജ്യം ചാപിള്ളയായി. ഒരു ദശാബ്ധത്തിന് അടുത്തുള്ള ഇടവേളക്ക് ശേഷം സിൽവർ സ്ക്രീനിൽ തിരിച്ചെത്തിയ ചിരഞ്ജീവിക്ക് മികച്ച സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്.

എന്നാൽ ആ കരിശ്മ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് വന്ന ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. നീണ്ട കാലത്തിന് ശേഷം വാൾട്ടയർ വീരയ്യയുടെ വിജയത്തോടെ ചിരഞ്ജീവി ഈ വർഷം വമ്പൻ തിരിച്ചു വരവ് നടത്തി. എങ്കിലും OTT പ്ലാറ്റ്ഫോം വ്യാപകമായതോടെ റീ മേക്ക് ചിത്രങ്ങളിൽ പ്രേക്ഷകാഭിരുചി കുറഞ്ഞതായി അദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. അല്ലെങ്കിൽ തുടരെ തുടരെ വിവിധ റീമേക്കുകളുമായി ചിരഞ്ജീവി മുന്നോട്ട് പോകില്ലായിരുന്നു. അജിത്തിന്റെ വേതാളം ഭോലാ ശങ്കറായി തെലുങ്കിൽ അവതരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെയറിയണം.

മറുവശത്ത് രജനിയാകട്ടെ കരിയറിൽ അൽപ്പം മങ്ങിയ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും അദ്ദേഹത്തിന്റെ വരും പ്രൊജക്റ്റുകളെ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ചലച്ചിത്ര ലോകവും ഉറ്റു നോക്കുന്നത്. ലോക വ്യാപകമായി വിപുലമായ ആരാധക വൃന്ദമുള്ള രജനിയെ സംബന്ധിച്ചിടത്തോളം അണ്ണാത്തൈയുടെ ക്ഷീണം ജയിലറിലൂടെ നിഷ്പ്രയാസം മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തന്റെ സ്വാഗും സ്റ്റൈലും മാത്രമല്ല ബോക്സ് ഓഫീസ് പവറും ” കൂടവേ ഇരുപ്പ് എങ്കയും പോകമാട്ടേൻ…. ” എന്ന് തെളിയിക്കേണ്ട ബാധ്യത രജനിക്കുമുണ്ട്. വരുന്നയാഴ്ച റിലീസ് ചെയ്യുന്ന ഇരുവരുടെയും ജയിലർ, ഭോല ശങ്കർ എന്നീ ചിത്രങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും.

Leave a Reply
You May Also Like

ഗോഡ്ഫാദറിൽ അഭിനയിക്കില്ല എന്ന് നിർബന്ധം പിടിച്ച എൻ എൻ പിള്ളയ്ക്ക് പിന്നീടുണ്ടായ മാനസാന്തരത്തിന്റെ കാരണം

സനിൽ കോടംവിള മലയാളസിനിമ കണ്ട ഏറ്റവും മികച്ചൊരു Casting ആണ് ഗോഡ്ഫാദർ എന്ന സിനിമയിലെ എൻ…

ഞാൻ പുറത്തിറങ്ങിയാൽ “എടാ നോക്കെടാ…ദേ രതി ചേച്ചി” എന്ന് പലരും വിളിച്ചു പറയും

അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌ ശ്വേത മേനോന്‍. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം…

മുൻപിൽ ഒരു വെട്ടം കണ്ടാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്

രാഗീത് ആർ ബാലൻ വീണ : അപ്പൊ താൻ ഇനി എങ്ങോട്ടാ പോകുന്നത് ഗോപാല കൃഷ്ണൻ…

മറ്റു ടൈം ട്രാവൽ ഫാന്റസികളിൽ നിന്നും ഈ സിനിമ തികച്ചും വ്യത്യസ്തമാകുന്നു

കണം (2022) Sarath SR Vtk തമിഴ്, തെലുഗ് ഭാഷകളിലായി പുറത്തിറങ്ങിയ sci-fi ഡ്രാമ ചിത്രമാണ്…