Rajasekharan Gopalakrishnan എഴുതുന്നു  

അണ്ണാൻ കുഞ്ഞും തന്നാലായത്

കേന്ദ്രത്തിന്റെ അവഗണന സഹിക്കാൻ വയ്യാത്ത ഒരവസ്ഥയിലെത്തിയെന്നു തോന്നിയതു കൊണ്ടാണ് മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള, പഞ്ചാബ്മോഡൽ
സമരം ചെയ്യാൻ മടിക്കില്ലെന്ന് ഒരിക്കൽ പറഞ്ഞത്.

Rajasekharan Gopalakrishnan
Rajasekharan Gopalakrishnan

സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ കണ്ണിനു പിടിക്കാത്തവരോട് ചിറ്റമ്മനയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാറുകൾ ഉണ്ടാകാനേ എന്നും തരമുള്ളു.

കാലു പിടിക്കുകയോ, കരഞ്ഞുകാണിക്കുകയോ, ദുശ്ശാഠ്യം കാണിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്കേ ആവശ്യമുള്ളതും അർഹിക്കുന്നതുമായ പരിഗണന കിട്ടാറുള്ളു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന കേരളത്തിനോട് നമ്മുടെ സ്വന്തം കേന്ദ്രൻ സ്വീകരിച്ച നയം എത്ര ക്രൂരമാണു്.
അതിനെ ന്യായീകരിക്കാൻ പോലും വീട്ടുകാരിൽ ചിലർ തയ്യാറായത് ദുരന്തത്തിന്റെ തീവ്രത കൂട്ടി.

“കേരളമെന്നു കേട്ടാൽ ചോര തിളയ്ക്കണം
നമുക്ക് ഞരമ്പുകളിൽ ” എന്ന കവിവാക്യം കേട്ടു വളർന്ന മലയാളിക്ക്, ആത്മാഭിമാനം സംരക്ഷിക്കാൻ പലതും ചെയ്യേണ്ടതുണ്ട്.

മാത്രമല്ല, ഇനി വരും നാളുകളിൽ കേന്ദ്രൻ ചില ഉപരോധം പോലും അടിച്ചേല്പിക്കില്ലെന്ന്
എന്താണ് ഉറപ്പ്?

ലണ്ടനിലെ Stock Exchange ൽ
മസാലാബോണ്ട് ലിസ്റ്റ് ചെയ്യാൻ മണിമുഴങ്ങിയപ്പോൾ,
ഭീഷണിക്കു മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത മലയാളിയുടെ വിപ്ലവപാരമ്പര്യത്തിന്റെ പ്രകടനം കൂടിയായിരുന്നു അത്.

കമ്പ്യൂട്ടർ യുഗത്തിന്റെ തുടക്കത്തിൽ തന്നെ KELTRON ന് ജന്മം കൊടുത്ത സംസ്ഥാനമാണിത്.

ആഗോളീകരിക്കപ്പെട്ടതും
മലർക്കേ തുറന്നിട്ടിട്ടുള്ളതുമായ ലോകവ്യാപാരക്കമ്പോളത്തിൽ കേരളം ഒരു കാളക്കൂറ്റനായി പാഞ്ഞു കേറണം.

ലോകവ്യാപരരംഗത്ത് ചൈനയുടേതു പോലുള്ള സ്ഥാനത്തിനു വേണ്ടി നാം പ്രവർത്തിക്കണം.
അതിനുള്ള മനുഷ്യസമ്പത്തും, പ്രകൃതിസമ്പത്തും നമുക്കുണ്ട്.

ആഗോള ഓഹരിക്കമ്പോളത്തിൽ സ്ഥാനം നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയ്ക്കും, ഓരോ കേരളീയനും അഭിമാനത്തിന്റെ നിമിഷങ്ങളാണിത്.

ആഗോള മാർക്കറ്റിൽ ചൈനയുടെ ചെറിയ പതിപ്പായി കേരളം മാറട്ടെ.

ചെറിയ ചുവടുവെയ്പ്പാണെങ്കിലും,
വലിയ ആത്മധൈര്യം.
അതിനാൽ വിജയത്തിനുള്ള അവകാശവുമുണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.