മലയാളസിനിമയുടെ നെടുംതൂണുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും ദിലീപും ജയറാമും സുരേഷ്ഗോപിയും ഒക്കെ. എന്നാൽ ഇതിൽ ചിലർ മാർക്കറ്റിങ് സ്ട്രാറ്റജിയിൽ വൻവിജയം നേടിയപ്പോൾ ചിലർ അതിൽ അമ്പേ തകർന്നുപോയി. അവർ പ്രതിഭകൾ അല്ലാത്തതുകൊണ്ടായിരുന്നില്ല, മറിച്ചു സ്വന്തം കഴിവിനെ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്ന അറിവില്ലായ്മയാണ് അവരെ ചതിച്ചത്. അതിൽ പ്രമുഖനാണ് ജയറാം. ലാലിനും മമ്മൂട്ടിക്കും ശേഷം സിനിമയിലെ മൂന്നാമന്റെ റോൾ ഉണ്ടായിരുന്ന ജയറാം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിലെ നായകനായിട്ടും ദിലീപ് പിടിച്ചു കയറിയതുപോലെ ജയറാമിന് സാധിച്ചില്ല. അതെ കുറിച്ചാണ് ജയറാമിനെ വച്ച് അനവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ രാജസേനന് പറയാനുള്ളത്. രാജസേനന്റെ വാക്കുകൾ ഇങ്ങനെ..
“മമ്മൂട്ടിയെയും മോഹൻലാലിനെയും കഴിഞ്ഞു നോക്കിയാൽ പ്രതിഭാശാലികൾ എന്ന് പറയുന്നത് ജയറാമിനെയും ദിലീപിനെയുമാണ്. എന്നാൽ സുരേഷ് ഗോപിക്കും ജയറാമിനും ഇല്ലാത്ത ഒരു കഴിവ് ദിലീപിനുണ്ട്. അത് ദിലീപിന്റെ അത്ര മമ്മൂട്ടിക്കോ ലാലിനോ ഇല്ല. ദിലീപിൻറെ കഴിവ് മാർക്കറ്റിംഗ് ആണ്.എനിക്ക് തോന്നുന്നത് ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹൻലാലും എല്ലാവരും മാർക്കറ്റിംഗ് പഠിച്ചത്. പക്ഷേ അതിൽ അബദ്ധം പറ്റിയത് ജയറാമിനാണ്. എന്താണ് സംഭവിച്ചത് എന്ന് വച്ചാൽ ദിലീപ് കാണിക്കുന്നത് പോലെ ജയറാം കാണിക്കാൻ നോക്കി. സിനിമയുടെ മാർക്കറ്റിങ്ങിന് കുറിച്ച് ദിലീപിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ദിലീപ് പിടിച്ചുനിൽക്കുന്നത്.”- രാജസേനൻ പറഞ്ഞു.