നാല്പത്തഞ്ചു സെക്കൻഡു മാത്രം നീണ്ടു നില്ക്കുന്ന ഒരു പരസ്യത്തിലെ ആശയത്തെ ഹിന്ദുത്വ എന്തുകൊണ്ടാവും ഇത്ര ഭയപ്പെടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

101
Rajasree R
സംഘിഭീഷണി കാരണം ടാറ്റയുടെ ആഭരണബ്രാൻഡായ തനിഷ്കിന് പിൻവലിക്കേണ്ടി വന്ന പരസ്യമാണിത്.ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുമത്രേ. നാല്പത്തഞ്ചു സെക്കൻഡു മാത്രം നീണ്ടു നില്ക്കുന്ന ഒരു പരസ്യത്തിലെ ആശയത്തെ ഹിന്ദുത്വ എന്തുകൊണ്ടാവും ഇത്ര ഭയപ്പെടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ബഹുത്വങ്ങളെ അംഗീകരിക്കാത്തവരാണവർ. മനുഷ്യർ തമ്മിൽ സാഹോദര്യമോ തുല്യതയോ അനുവദിക്കാത്ത ചാതുർവർണ്യ വ്യവസ്ഥയിലാണ് അവർക്കു വിശ്വാസം.

അവിശ്വാസവും ഭയവും വിറ്റാണ് അവർ പുലർന്നു പോകുന്നത്. ആടും ആടലോടകവും തമ്മിൽ തിരിയാത്ത ടീമുകളാണ് ,എന്നാലും നഞ്ചെന്തിന് നാനാഴി ?