കേരളത്തിൽ 500000 കോവിഡ് രോഗികളെയും10000 കോവിഡ് മരണങ്ങളും പ്രതീക്ഷിച്ചു നിരാശരായവരുണ്ട്

199

രണ്ടു ദിവസമായി കുറച്ചു പേരുടെ വിളറി പിടിച്ച കൊതിക്കെറുവ് കണ്ടു കൊണ്ടിരിക്കയായിരുന്നു. പ്രായമായവർ ഇതിനെ ജാത്യാ കൊണം തൂത്താ പോവുമോ (ജനിച്ചപ്പോഴേ ഉള്ളത് തൂത്തുകളഞ്ഞാൽ പോവില്ല ) എന്ന് പറയും. ഇന്ന് ഈ പോസ്റ്റ് കണ്ടപ്പോ അതിനുള്ള മറുപടിയായി തോന്നി.

Rajeev R Lal എഴുതുന്നു

ഞാൻ ഒരു ” കമ്യൂണിസ്റ് ” കാരനോ, ഇന്ന് വരെ വോട്ട് ചെയ്തിട്ടുള്ള ആളോ അല്ല.എനിക്കു ഒരു പാർട്ടിയിലും മെമ്പർഷിപ്പും ഇല്ല. പിണറായി വിജയൻ കേരള മുഖ്യമന്ത്രിക്ക് അപ്പുറം എനിക്കു ആരുമല്ല താനും. കമ്യൂണിസ്റ് ആശയങ്ങൾ ഇഷ്ട്ടമാണ്. ശ്രീ ബൽറാം, ഷാഫി, ശബരിനാഥ് വളർന്നു വരുന്ന യുവ നേതാക്കൾ ആണ്. ഇവരിൽ ഒരാൾ ഭാവിയിൽ കേരളം ഭരിക്കുകയും ചെയ്യും.

കോവിഡ് കൊറോണ ലോകം മുഴുവൻ നാശം വിതച്ചു. ക്ഷാമ കാലം മുന്നിൽ കണ്ടു അരിയും ഗോതമ്പും സൂക്ഷിക്കുന്ന പോലെ ആണവ ആയുധങ്ങൾ സൂക്ഷിച്ചു വച്ച ഭീമൻ മാരും തളർന്നു വീണു. പണവും മസിൽ പവറും ഒന്നും അല്ലെന്നു ഈ സൂക്ഷ്മ ജീവികൾ തെളിയിച്ചു.

കേരളം ഇന്ത്യയിലെ തെക്കേ അറ്റത്തു കിടക്കുന്ന ഒരു കൊച്ച് സംസ്ഥാനം എങ്ങനെയാണു ഇവരുടെ മുന്നിൽ ഒന്നാമനായത്. അത്‌ ഇപ്പോൾ ഭരിക്കുന്ന മന്ത്രിമാരും അവരുടെ കഴിവും കൊണ്ടു മാത്രമാണ്. എന്തെ? ലോകത്തു മറ്റ് സ്ഥലങ്ങളിൽ ഡോക്ടർ മാരില്ലേ?. സംവിധാനങ്ങൾ ഇല്ലേ. ഉണ്ട് എല്ലാം ഉണ്ട്. എന്നിട്ടും തകർന്നില്ലേ അവർ.

നമ്മുടെ ഭരണ സംവിധാനം നമ്മുടെ ഹെൽത് ഡിപ്പാർട്മെന്റിനെ വേണ്ട വിധം വിനിയോഗിച്ചു. ബോധമുള്ള നമ്മൾ ഗവെര്മെന്റിനെ പാർട്ടിയുടെ കൊടി നോക്കാതെ അനുസരിച്ചു. പോലീസ്, ഡോക്ടർ, ഹെൽത് ഡിപ്പാർട്മെന്റ്, നഴ്സുമാർ ഇവരൊക്കെ അവരുടെ കടമ നന്നായി നിർവഹിച്ചു. എല്ലാം സപ്പോർട്ടും ചെയ്തു സർക്കാരും. ഇതായിരുന്നു ആ വിജയം. അല്ലാതെ പിണറായി വിജയൻ കഴുത്തിൽ സ്തെതസ്കോപ്പും ഇട്ടോണ്ട് നടന്ന് ആരെയും ചികില്സിച്ചില്ല.

എല്ലാം ദിവസവും 6 മണിക്ക് ഞാൻ കേൾക്കാറുണ്ട് മുഖ്യമന്ത്രി പറയുന്നത്. ഇതേ സ്ഥാനത്തു ഒരു ഡോക്ടർ വന്നു കടിച്ചാപൊട്ടത്ത മെഡിക്കൽ ബുള്ളറ്റിൻ വായിച്ചാൽ ആർക്കു മനസിലാകും. തെങ്ങു കയറുന്നവനും. കിളയ്ക്കുന്നവനും മീൻ പിടിക്കുന്നവനും. ജീവിതത്തിലെ നാനാ തുറയിലും ജീവിക്കുന്നവന് കാര്യങ്ങൾ ബോധ്യപ്പെടണം എങ്കിൽ ഇങ്ങനെയൊക്കെ തന്നെ പറയണം. ശ്രീ ബലരാമാ അച്ചന്റെ ലേബലിൽ തിളങ്ങിയ ശബരിനാഥാ നിങ്ങളോടൊക്കെ പുച്ഛം മാത്രം. വിദ്യാഭ്യാസം അലങ്കാരം മാത്രം ആണല്ലേ നിങ്ങൾക്ക്‌.

ഷാഫി എനിക്കിഷ്ടമുളള ഒരു നേതാവായിരുന്നു, അതും പാഴായല്ലോ ശബരിനാഥന് ഭാര്യയോടെങ്കിലും ഇടയ്ക്കു ഉപദേശം തേടുന്നതിൽ തെറ്റില്ല. പുള്ളിക്കാരിക്ക് നല്ല വിവരം ഉണ്ട്. സിദ്ദിഖ് നിങ്ങളെ എനിക്ക് വെറുപ്പാണ്. ക്യാൻസർ എന്ന മഹാവ്യാധിയിൽ പുളഞ്ഞ നിങ്ങളുടെ ഭാര്യയെ നിങ്ങൾ എന്ന് ഉപേക്ഷിച്ചോ അന്ന് മുതൽ നിങ്ങളെ ഞാൻ മനുക്ഷ്യ വിസർജ്യത്തിനോട് മാത്രമാണ് ഉപമിക്കാറുള്ളത്.

പ്രതിപക്ഷങ്ങൾ ആഗ്രഹിച്ചത് ഇതായിരുന്നു. കേരളത്തിൽ 500000 covid രോഗികൾ, കേരളത്തിൽ 10000 covid മരണം. അങ്ങനെ അതും രക്ഷയില്ല എന്നറിഞ്ഞ നിങ്ങൾ ഇനിയും കരഞ്ഞു കൊണ്ടിരിക്കും മോയൻതുകളെ. കോൺഗ്രസ് ആയിരുന്നു കേരളം ഭരിച്ചിരുന്നെങ്കിൽ. ഇതു പറയാൻ നിങ്ങളോ എഴുതാൻ ഒരുപക്ഷെ ഞാനോ ഉണ്ടാകുകയില്ലായിരുന്നു. Mr ബൽറാം, കള്ളനെ നമ്പിയാലും ” കുള്ളനെ” നമ്പരുത്.