ഈ കരസേനാ മേധാവിയെ തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്

845

Rajeeve Chelanat

ഈ കരസേനാ മേധാവിയെ തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ ചരിത്രത്തിലൊരിക്കലും ഇതിന് മുൻപ് സൈന്യാധിപന്മാർ പ്രത്യക്ഷമായി രാഷ്ട്രീയം പറഞ്ഞിരുന്നില്ല. ഈ മനുഷ്യനാണ് അതിന്റെ പ്രോദ്ഘാടകൻ. കശ്മീരിൽ ഒരു മനുഷ്യനെ സേനാവാഹനത്തിന്റെ കവചമായി ഉപയോഗിച്ചതിനെ ഉളുപ്പില്ലാതെ പിന്തുണച്ചവനാണിവൻ. സൈന്യത്തെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനതക്ക് പകരം, അവരെ ഭയത്തോടെ കാണുന്ന ഒരു ജനതയുടെ രാജ്യത്തെയാണയാൾ സ്വപനം കാണുന്നത്. കല്ലിന് പകരം കശ്മീരിലെ ജനത ആയുധമുപയോഗിച്ചിരുന്നെങ്കിൽ അവരെ തീർത്ത് കളയാമായിരുന്നുവെന്ന് വ്യാമോഹിച്ചവൻ. അതിന് കഴിയാതെ വന്നതിൽ നിരാശ പ്രകടിപ്പിച്ചവൻ. പൗരാവകാശ നിയമത്തിനെക്കുറിച്ച് പ്രതിഷേധിക്കുന്നവരെ രാഷ്ട്രീയം പഠിപ്പിക്കാനല്ല അവന് നമ്മൾ ശമ്പളം കൊടുക്കുന്നത്. സീനിയോറിറ്റി മറികടന്ന് സ്ഥാനമാനം നൽകിയവർക്കു വേണ്ടി കുരയ്ക്കാനുള്ളതല്ല അവന് നമ്മൾ വെച്ചു നൽകേണ്ടി വന്ന പദവി.