ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ ജനവിരുദ്ധരായാൽ തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അവകാശംവേണം

50

Rajesh Appatt

ഉദ്ദ്യോഗസ്ഥ മേധാവിത്വം ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ ജനവിരുദ്ധരായാൽ അവരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അവകാശം വേണം, ജനാധിപത്യത്തെ സാർത്ഥകമാക്കണം.!രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് കർഷക മാരണ ബില്ലിനെതിരെയും വൈദുതി ബില്ലിനെതിരെയും രാജ്യത്ത് കണ്ടത്. ചൈനീസ് സാമ്രാജ്യത്വവുമായി Amitabh Kant says too much democracy in India, rolling out tough reforms  not easy - The Financial Expressമത്സരിക്കാൻ ഇന്ത്യയിലെ ജനാധിപത്യം തടസമാണെന്ന് നീതി ആ യോഗ് ചീഫ് എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചിരിക്കുന്നത് , എത്രമാത്രം ഇന്നലെ നടന്ന പ്രതിഷേധം ഇവരെ ചൊടുപ്പിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ ഉദ്യാഗസ്ഥ മേധാവിത്വം കോർപ്പറേറ്റ് അജണ്ടകൾ നടപ്പിലാക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. ലോക ബാങ്കിന്റെ ഘടനാ ക്രമീകരണ പ്രക്യയക്ക് ചൂട്ട് പിടിച്ച് അധികാരവികേന്ദ്രീകരണത്തെയും ഇന്ത്യയുടെ നാനത്വത്തെയും അട്ടിമറിക്കുകയാണ് ഇവർ, സംഘപരിവാരിന്റെ മനുവാദത്തെ കൂടി കോർപ്പറേറ്റ് അജണ്ട നടപ്പിലാക്കാൻ ഉപയോഗപ്പെടുത്തുക കൂടി ചെയ്യുന്നു.

ചൈനയുടെ സാമ്പത്തിക മാതൃക മാത്രമല്ല ഫാസിസ്റ്റ് ഘടന കൂടി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് പേരിനെങ്കിലും നിലനിൽക്കുന്ന ജനാധിപത്യത്തിന്റെ ഇടങ്ങളെ കൂടി ഇല്ലാതാക്കണമെന്ന ചീഫിന്റെ വാക്കുകൾ ചൂണ്ടികാട്ടുന്നത്. ചൈനയുടെ ഉത്പാദന വിതരണ മേഖലയെ നിയന്ത്രിക്കുന്നതിൽ 60% വാൾമാർട്ട് പോലുള്ള കോർപ്പറേറ്റുകളുടെ കയ്യിലാണ്. ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ വിലക്ക് മനുഷ്യാധ്വാനം കിട്ടുന്ന രാജ്യമെന്ന നിലയിൽ എല്ലാ കോർപ്പറേറ്റുകളുടെയും സുഖവാസ കേന്ദമായി ചൈന മാറുകയും, അധികാര കേന്ദ്രീകരണത്തിൽ ജനത ശ്വാസം മുട്ടുകയും ചെയ്യുന്ന യാതാർത്ഥ്യവും കാവിഡ് വ്യാപനം നടന്ന പ്രദേശത്തെ പുറത്തുവന്ന വാർത്തയിലൂടെ അവിടെത്തെ ജനത ഇന്നും എത്രമാത്രം അരക്ഷിതരും ദുരിതമനുഭവിക്കുന്നവരുമാണെന്ന് വ്യക്തമാക്കി തന്നത്. രാജ്യത്തെ സംഘ പരിവാർ പിന്തുണയോടെ കോൺഗ്രസ്സ് നേതൃത്വത്തിൽ സാമ്രാജ്യത്വ വികസന നയം ഗാട്ട് കരാറിലൂടെയും – WTO യിൽ അംഗമായും അതിന് തടസ്സമായി നിന്നിരുന്ന ഇറക്കുമതി നയം തിരുത്തി UPA പോയതിന്റെ തുടർച്ചയായി, ഫെഡറൽ തത്വത്തെ അട്ടിമറിച്ച് GST ( അധികാര കേന്ദ്രീകരണതോടൊപ്പം ) സാമ്പത്തിക കേന്ദ്രീകരണവും നടപ്പിലാക്കാൻ രണ്ടാം പാതിരാ പാർലമെന്റ് വിളിച്ചു ചേർത്ത് 123 ാം ഭരണഘടന മാറ്റത്തിലൂടെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയാത്തവിധമാക്കി എല്ലാ ഭരണവർഗ്ഗവും കൂടി, തുടർന്ന് 90 കളിൽ കാർഷിക സബ്‌സീഡികൾ എടുത്തു കളഞ്ഞും വിളവെടുപ്പ് സമയങ്ങളിൽ സർക്കാർ മാറി നിന്ന് കുത്തകകളെ പ്രീണിപ്പിച്ച് കർഷക ജനതയെ ആത്മഹൂതിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ തുടർച്ചയാണ് മൻമോഹൻ സർക്കാരിന് പ്രതിഷേധത്തെ തുടർന്ന് നടത്താൻ കഴിയാതിരുന്നത് രാജ്യദ്രോഹിയായ മോഡിയുടെ കീഴിൽ നടപ്പിലാക്കി കോർപ്പറേറ്റ് വികസന താല്പര്യം ഉത്പാദന-വിതരണ മേഖലയിൽ സ്വതന്ത്ര വിപണിയെന്ന (മത്സരം വില കുറക്കും എന്നാണ് വികസനത്തിന്റെ വാക്താക്കൾ ആണയിടുന്നത്.

പെട്രോളിയവും ഇപ്പോൾ എത്തിയ കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർക്കു കിട്ടുന്നതും , കോർപ്പറേറ്റുകൾ കൊയ്യുന്നതുമായ വില പരിശോധിച്ചാൽ ഇപ്പോൾ തന്നെ കാര്യം വ്യക്തം. സർക്കാർ പോലും കർഷകർക്ക് ന്യായവില കൊടുക്കാതെ കൃത്യമക്ഷാമം മമ്പോളക്ക് വിപണിയിൽ കോർപ്പറേറ്റുകൾ സ്ഷ്ടിച്ചപ്പോൾ കൂടിയ വിലക്ക് കോർപ്പറേറ്റുകളിൽ നിന്ന് വാങ്ങി കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിച്ച് നികുതിപ്പണം കോർപ്പറേറ്റുകൾക്ക് വേണ്ടി ചില വഴിക്കുകയും വിലക്കയറ്റം തടഞ്ഞു എന്ന് പറയുകയും ചെയ്യുന്ന കർഷകദ്രോഹ നടപടിയും ചേർത്ത് വായിക്കണം) സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുകയാണ്. കർഷക സമരം രാഷ്ട്രീയ സമരമായി ഉയർത്തി കൊണ്ടുവരാനും രാജ്യത്തെ തൊഴിൽ മേഖലയുടെ വലിയ അളവിന് പരിഹാരമായതും രാജ്യത്തിന്റെ പാരിസ്ഥിതികഘടനയിൽ മുഖ്യ പങ്കു വഹിക്കുന്ന, അതോടെപ്പം സാമ്പത്തിക ഘടനയിൽ നട്ടെല്ലായതുകൊണ്ട് തന്നെ ഈ സമരത്തെ എന്ത് വില കൊടുത്തും വിജയിപ്പികേണ്ടത് എല്ലാ ദേശാഭിമാനികളുടെയും – തൊഴിലാളി – കർഷക ബഹുജനങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും രാജ്യത്തിന്റെ നില നില്‌പിന്റെ തന്നെയും ആവശ്യമാണ്. അതേസമയം രാജ്യ ദ്രാഹികളായ തീവ്രവാദികളായ ഉദ്യോഗസ്ഥ ഭരണവർഗ്ഗ മുന്നണികളെ സംബന്ധിച്ചിടതോളം ഏത് വിധവും ഈ സമരത്തെ കുഴിച്ചുമൂടുക തന്നെയായും മുഖ്യം. ഇതിൽ എവിടെ നില്ക്കണമെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഒളൂ. ഈ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കർഷക പക്ഷത്ത് ഉണ്ടോ എന്നത്.