“സാരി മാറ്റാനല്ലേ പറഞ്ഞുള്ളു അഴിക്കാനല്ലല്ലോ പറഞ്ഞേ, സാരി മാറ്റിയാലല്ലേ താലി കാണു”

0
518

രാജേഷ് ബാലൻ

ക്ലാസിക്കൽ ഡാൻസ് പഠിച്ചു അരങ്ങേറിയിട്ടും , അസാധ്യമായ നര്മബോധവുമായി സ്പോട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയിൽ അലിയിച്ചിട്ടും തന്റെ പേരിന്റെ കൂടെ “ഭീമൻ ” എന്ന് ചേർക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മുഖം !

മറ്റു കഥാപാത്രങ്ങള്‍ അധികം ഭീമന്‍ രഘുവിനെ തേടിയെത്തിയിരുന്നില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ട നിരവധി അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

പ്രമുഖ ആയ ഒരു നടിയും ആയുള്ള ഇന്റർവ്യൂ ഇന്നും ഓർമയുണ്ട് “നിങ്ങൾ എന്ത് കൊണ്ടാണ് ആ വേഷം നിരസിച്ചത് ? എന്ന ചോദ്യത്തിന് ” അത് രണ്ടു സ്കൂൾ കുട്ടികളുടെ അമ്മ വേഷം ആയിരുന്നു , ഞാൻ ആ വേഷം ചെയ്തിരുന്നെങ്കിൽ പിന്നീട് അത്തരം വേഷങ്ങൾ മാത്രമേ എനിക്ക് ലഭിക്കുമായിരുന്നുള്ളു ഒരേ ടൈപ്പ് റോളുകളിൽ ഞാൻ ഒതുങ്ങി പോകുമായിരുന്നു ” എന്നായിരുന്നു ആ നടിയുടെ മറുപടി …..

എത്ര അർത്ഥവത്തായ സ്റ്റേറ്റമെട് ആണ് അതെന്നു ഉറപ്പിക്കാൻ നമുക്ക് മുന്നിൽ മധ്യവയസ്സിൽ മുത്തശ്ശൻ വേഷങ്ങളും , നായകന്റെ അച്ഛൻ വേഷങ്ങളും എടുത്തണിയാൻ കാണിച്ച ചങ്കൂറ്റത്തിന് , പിന്നീട് അച്ഛൻ വേഷങ്ങളുടെ ചട്ടക്കൂടിൽ നിന്നും പുറത്തു കടക്കാൻ വിഷമിക്കുന്ന നെടുമുടിയും സായി കുമാറും ഉണ്ടായിരുന്നു .ഇത് പോലെ ഏതു തരം കാരക്ടർ റോളുകളും ചെയ്യത്തക്ക പ്രതിഭ ഉണ്ടായിട്ടും,
ഒരേ ടൈപ്പ് വേഷങ്ങളിൽ തളക്കപ്പെട്ടു പോയ നടന്മാരുടെ പേരുകൾ തിരഞ്ഞു പോയപ്പോൾ എന്റെ ഓർമകളിൽ ആദ്യം തെളിഞ്ഞു വന്ന മുഖത്തിനു അയാളുടെ ബലിഷ്ഠമായ രൂപം ആയിരുന്നു .

Bheeman Raghu: ഇതിലും സാധാ വില്ലൻ വേഷം ആണ് അല്ല്യോടാ? ഭീമന്‍ രഘുവിനെ കുറിച്ച് ആരാധകന്റെ കുറിപ്പ് - sanalkumar padmanabhan writes about bheeman raghu | Samayam Malayalamക്ലാസിക്കൽ ഡാൻസ് പഠിച്ചു അരങ്ങേറിയിട്ടും , അസാധ്യമായ നര്മബോധവുമായി സ്പോട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയിൽ അലിയിച്ചിട്ടും തന്റെ പേരിന്റെ കൂടെ “ഭീമൻ ” എന്ന് ചേർക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മുഖം !ആക്ഷൻ ഹീറോ ജയനെ അനുസ്മരിപ്പിക്കുന്ന ശരീര പ്രകൃതവും ശബ്ദവും ആയി നായകനായി സിനിമയിലേക്ക് കടന്നു വന്ന ആ കോട്ടയം കാരന്റെ മുഖം…..
ആദ്യകാലത്തു അവതരിപ്പിച്ച വില്ലൻ വേഷങ്ങളിലും , വില്ലന്റെ സഹായിയുടെ വേഷങ്ങളിലും അയാളുടെ അപാര പെർഫെക്ഷൻ കൊണ്ടാകാം പിന്നീട് അയാളെ തേടിയെത്തിയതെല്ലാം നെഗറ്റീവ് വേഷങ്ങൾ ആയിരുന്നു …

അച്ഛന്റെയും ചേട്ടന്മാരുടെയും വാക്കുകൾക്ക് അനുസരിച്ചു ജീവിക്കുന്ന നിഷ്കളങ്കൻ ആയ അഞ്ഞൂറാന്റെ മകൻ പ്രേമചന്ദ്രൻ ആയും ,
“എന്റെ മോന് ആരുമില്ല , എന്നെ ആശുപത്രിയിൽ കൊണ്ട് പോ” ” വാറുണ്ണി എന്റെ നഖം കൊള്ളാതെ സൂക്ഷിക്കണേ ” പേവിഷബാധഏറ്റു കരയുന്ന കുഞ്ഞച്ചൻ ആയുമൊക്കെ അയാൾ തന്നിലെ നടന്റെ റേഞ്ച് പ്രകടമാക്കിയെങ്കിലും , എഴുത്തുകാർക്കും സംവിധായകർക്കും അയാളിലെ വില്ലനിസത്തോടു ആയിരുന്നു പ്രിയം ഒരു പക്ഷെ നീലഗിരി തെരുവിലൂടെ ഊറി പിടിച്ച ബെൽറ്റുമായി കുതിരപ്പുറത്തു പിരിവു ചോദിച്ചു വരുന്ന ചന്ദ്രുവും , നാടക വണ്ടിയിൽ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഭീതിയേറിയ ചിരിയുമായി ഇറങ്ങി വരുന്ന ചക്രപാണിയും ,ലിഫ്റ്റിനുള്ളിൽ മൂന്നു പേരെ ഷൂട്ട് ചെയ്തു കൊലപ്പെടുത്തി പോലീസ് വേഷത്തിൽ ചിരിയോടെ ഇറങ്ങി വരുന്ന വിൽഫ്രഡ് വിൻസെന്റ് ബാസ്‌റ്യനും എല്ലാം അവരെ അത്രമേൽ കീഴ്പെടുത്തിയതിനാലാവാം അവർ അയാൾക്ക് പിന്നെയും പിന്നെയും അത്തരം വേഷങ്ങൾ തന്നെ തുന്നിക്കൊണ്ടിരുന്നത് ..

മെയിൻ വില്ലനല്ലെങ്കിൽ പോലും സഹവില്ലനായും കഥയുടെ ഏതെങ്കിലും ഭാഗത്ത്‌ ഒന്നോ രണ്ടോ സീനിൽ വരുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാലും തന്റെ ചില സ്റ്റൈൽ മാനറിസങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും രംഗം കൊഴുപ്പിക്കുന്ന നല്ല കഴിവുള്ള നടനാണ് ഭീമൻ രഘു. ഷാജി കൈലാസിന്റെ സിനിമകൾ ആണെങ്കിൽ ഭീമൻ ശെരിക്കും സ്കോർ ചെയ്യുന്നത് കാണാം. അല്ലെങ്കിൽ ഷാജിയാണ്‌ അദ്ദേഹത്തെ കാര്യമായി പരിഗണിച്ചതെന്നും പറയാം.

അതിൽ തന്നെ എഫ് ഐ ആറിലെ ചക്രപാണിയും നരസിംഹത്തിലെ സി ഐ ശങ്കരനാരായണനും കമ്മിഷണറിലെ വിൽഫ്രഡും വല്ല്യേട്ടനിലെ നെടുങ്ങാടിയുമൊക്കെ ഏറ്റവും ഇഷ്ട്ടമുള്ള പെർഫോമൻസുകളാണ്.രുദ്രാക്ഷം സിനിമയിൽ ദേവനും രാജൻ പി ദേവും അടക്കമുള്ള മെയിൻ വില്ലൻ ടീംസ് വേറെയുണ്ടെങ്കിലും ചെറിയ സമയം കൊണ്ട് ലോഡ്ജ് ഉടമ തങ്കച്ചനായി വന്ന് പുള്ളി കാഴ്ച്ചവെച്ച പെർഫോമൻസ് അവരെയൊക്കെ കടത്തി വെട്ടുന്നതാണ്‌.

ട്രെന്റ് മാറി തനിക്ക് കാര്യമായി വഴങ്ങാത്ത കോമഡി റോളുകളിലോട്ട് മാറിയതും സിനിമകൾ തന്നെ ട്രാക്ക് മാറി പോയതും ഇദ്ദേഹത്തെ പോലുള്ള നടന്മാർക്ക് കരിയറിൽ ഗ്യാപ്പ് വരുത്തി.എന്നിരുന്നാലും ഇതുപോലുള്ള സിഗ്‌നേച്ചർ പതിപ്പിച്ച പെർഫോമൻസുകൾ കൊണ്ട് ഭീമൻ രഘുവിനെ പോലുള്ള നടന്മാർ എന്നും ഓർമ്മിക്കപ്പെടും എന്നതാണ്

” സാരി മാറ്റാനല്ലേ പറഞ്ഞുള്ളു
അഴിക്കാനല്ലല്ലോ പറഞ്ഞേ
സാരി മാറ്റിയാലല്ലേ
താലി കാണു” നെടുങ്ങാടി ജെപിഗ്..