മിഥുൻ ചക്രവർത്തിയുടെ ആ സിനിമ സോവിയറ്റ് യൂണിയനിൽ 94 കോടിയും ഇന്ത്യയിൽ നിന്നും ആറര കോടിയും കളക്റ്റ് ചെയ്തു

0
408

Rajesh Biee

നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു ആ കാലഘട്ടത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ അയാൾ തന്റെ സ്വന്തം സംസ്‌ഥാനം വിട്ടു പലായനം ചെയ്തു. കരാട്ടെയിൽ പ്രാവീണ്യം ഉണ്ടെങ്കിലും നിയമപാലകരെ ‘കൈവെക്കാൻ’ സാധിക്കില്ലല്ലോ. സിനിമാക്കാർ സ്വപ്നം തേടി അലഞ്ഞെത്തിയ പുതിയ സംസ്ഥാനത്തിൽ അയാളും ഒരു ഭാഗമായി മാറി.

अब कोई शक़ नहीं..बीजेपी का दामन थामेंगे मिथुन चक्रवर्ती, 7 तारीख को हो सकते हैं शामिल - MP Breaking Newsഅരോഗദൃഢഗാത്രനും ‘കണ്ണന്റെ’ നിറവുമുള്ള അയാൾ സിനിമയുടെ ഭാഗമാകാനുള്ള ശ്രമം തുടങ്ങി. അയാൾ ഒരിക്കലും സിനിമയിൽ ജയിക്കില്ല എന്ന പലരും അയാളുടെ മുഖത്തു നോക്കി പറഞ്ഞു. മികച്ച നർത്തകനായ അയാൾ റാണ റേസ് എന്ന പേരിൽ ഹെലന്റെ ഡാൻസ് ട്രൂപ്പിൽ ജോലിയും ചെയ്തിരുന്നു. ഒരു കൂട്ടുകാരൻ അടുത്തുള്ള ജിംനേഷ്യത്തിൽ അംഗമാക്കി, കാരണം അവിടെ അയാൾക്ക് പ്രഭാതകർമങ്ങൾ ചെയ്യാനുള്ള ലൈസെൻസ് കിട്ടുമല്ലോ. ഉറക്കം പലപ്പോഴും ഫുട്പാത്തിൽ തന്നെ.

പുണെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ കയറിപ്പറ്റാനുള്ള ആദ്യ ശ്രമം പരാജയമായി, കാരണം സെലെക്ഷൻ ഇന്റർവ്യൂവിൽ അയാൾ തന്റെ പലായനരഹസ്യം സത്യസന്ധമായി പറഞ്ഞു. അതോടെ ചാൻസ് മുടങ്ങി, പക്ഷെ തൊട്ടടുത്ത വർഷം അയാൾക്കവിടെ അഡ്മിഷൻ ലഭിച്ചു. മൃണാൾ സെന്നിന്റെ കണ്ണുകൾ അയാളെ ശ്രദ്ധിച്ചു. തന്റെ ‘മൃഗയ’ എന്ന സിനിമയിൽ അയാളെ അദ്ദേഹം നായകനാക്കി. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യ ചിത്രത്തിലൂടെ അയാൾ നേടിയെടുത്തു, പക്ഷെ അവസരങ്ങളുടെ പെരുമഴ അയാളെ തേടിയെത്തിയില്ല.

ഒരു നേരത്തെ ഭക്ഷണത്തിനായി റാണ റേസ് നൃത്തം തുടർന്ന് കൊണ്ടേയിരുന്നു. തന്റെ അഭിമുഖം എടുക്കാൻ വന്ന പത്രക്കാരനോട് ഭക്ഷണം വാങ്ങിത്തന്നാൽ ഇന്റർവ്യൂ നൽകാം എന്ന് പറഞ്ഞു. ചെറിയ റോളുകളിൽ പതിയെ ശ്രദ്ധ നേടിത്തുടങ്ങി. ജെയിംസ് ബോണ്ട് ചിത്രം അനുസ്മരിപ്പിക്കുന്ന ‘സുരക്ഷാ’ അയാളെ താരമാക്കി. തുടർച്ചയായി അയാളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ഉണ്ടായി.

ഡിസ്കോയ്ക്കു മുഖ്യത്തമുള്ള Disco Dancer എന്ന ചിത്രം അന്നത്തെ സോവിയറ്റ് യൂണിയനിൽ 94 കോടി കളക്റ്റ് ചെയ്തു, ഇന്ത്യയിൽ നിന്നും ആറര കൊടിയും. അങ്ങനെ ആ ചിത്രം ഇന്ത്യയുടെ ആദ്യ 100 കോടി കളക്റ്റ് ചെയ്ത ചിത്രമായി. ഈ ചിത്രം അദ്ദേഹത്തെ ലോക സൂപ്പർതാരമാക്കി മാറ്റി.

Mithun Chakraborty Age, Height, Weight, Wife, Salary, Net Worth & Bio - CelebrityHowഅങ്ങനെ 80-കളിൽ ഹിന്ദി സിനിമാലോകം ഹിന്ദിക്കാരൻ അല്ലാത്ത അയാൾ ഭരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയുമായി മാറി. തൊണ്ണൂറുകളിൽ ഊട്ടി കേന്ദ്രമായി അയാളുടെ ‘പാരലൽ ബോളിവുഡ്’ ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു. ഇത്തവണ ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അയാൾ അടച്ചത് തുടർച്ചയായി അഞ്ചു തവണ.

ഇന്ത്യയുടെ സാധാരണക്കാരിൽ എറ്റവുമധികം ഫാൻ ബേസ് ഉള്ള നടനും അയാൾ തന്നെ. ഒരു പക്ഷെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവങ്ങളുമായി അയാൾ തന്റെ യാത്ര തുടരുകയാണ്. ജീവിതം ഒറ്റയ്ക്ക് തന്നെ നേടിയെടുത്ത ആ അരോഗദൃഢഗാത്രൻറെ പ്രായം എഴുപതുകളിൽ സഞ്ചരിക്കുന്നു. പ്രിയ മിഥുൻ ചക്രവർത്തിക്കിന്ന് പിറന്നാൾ. ഹാപ്പി ബർത്ത്ഡേ ‘മിഥുൻദാ’.

Mithun Chakraborty, Disco Dancer who rocked the USSR – Birthday special

**