Connect with us

International

ലക്ഷദ്വീപ്-പാകിസ്ഥാന്റെ നഷ്ട സ്വപ്നം !

കേരളത്തിന് തൊട്ടടുത്ത് ഒരു പാക്കിസ്ഥാൻ നിയന്ത്രിത പ്രദേശം ഉണ്ടായിരുന്നെങ്കിലോ…അങ്ങനെ ഒരു സാധ്യത വിഭജന കാലത്ത് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ നിന്ന് 220-440 Km ദൂരത്തിൽ അറബിക്കടലിൽ

 37 total views

Published

on

Rajesh C
ലക്ഷദ്വീപ്-പാകിസ്ഥാന്റെ നഷ്ട സ്വപ്നം !
കേരളത്തിന് തൊട്ടടുത്ത് ഒരു പാക്കിസ്ഥാൻ നിയന്ത്രിത പ്രദേശം ഉണ്ടായിരുന്നെങ്കിലോ…അങ്ങനെ ഒരു സാധ്യത വിഭജന കാലത്ത് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ നിന്ന് 220-440 Km ദൂരത്തിൽ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് പിടിച്ചടക്കാൻ ഒരു അർദ്ധ ശ്രമം പാകിസ്ഥാൻ നടത്തി എന്ന് ഒരു അഭിപ്രായം (ഇന്ത്യയിലും പാകിസ്താനിലും) ഉണ്ട്. ആ കഥ ഇങ്ങനെ.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യ ആയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാകിസ്ഥാനും ആയി രണ്ട് രാജ്യങ്ങൾ നിലവിൽ വന്നു. പക്ഷെ കീറാമുട്ടികളായി മൂന്ന് നാട്ടു രാജ്യങ്ങൾ, കശ്മീർ (ഹിന്ദു രാജാവ്-മുസ്ലിം ഭൂരിപക്ഷ ജനത), ജുനഗഡ്, ഹൈദരാബാദ് (മുസ്ലിം സുൽത്താൻ-ഹിന്ദു ഭൂരിപക്ഷം). ഇതിൽ ജുനഗഡും ഹൈദെരാബാദും ഇന്ത്യക്കകത്തായതിനാൽ താരതമ്യേനെ എളുപ്പത്തിൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടു. പാക്കിസ്ഥാൻ ആക്രമിച്ചതിനെ തുടർന്ന് രാജ ഹരിസിംഗ് കാശ്മീരിനെ ഇന്ത്യയിൽ ചേർത്തെങ്കിലും ഇന്നും പ്രശ്നങ്ങൾ തീർന്നിട്ടില്ല. എന്നാൽ വിഭജന സമയത്ത് ഇന്ത്യയും പാകിസ്ഥാനും താല്പര്യമെടുക്കാതിരുന്ന, അറബിക്കടലിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ലക്ഷദ്വീപ്.
ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് ശേഷമാണ് ലക്ഷദ്വീപ് പിടിച്ചെടുത്താലുള്ള അറബിക്കടലിലെ സാധ്യതകളെ കുറിച്ച് പാകിസ്ഥാൻ ഭരണകൂടം ആലോചിക്കുന്നത്. 1947 ഓഗസ്റ്റ് അവസാനത്തോടെ പാകിസ്ഥാൻ നാവിക സേന ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങി. അതേ സമയം അന്നത്തെ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ശ്രീ സർദാർ വല്ലഭായി പട്ടേലിന് പാകിസ്ഥാന്റെ നീക്കത്തെ കുറിച്ച് വിവരം ലഭിച്ചു. അദ്ദേഹം ഉടനെ മൈസൂർ ദിവാനായിരുന്ന ആർക്കോട്ട് രാമസ്വാമി മുതലിയാരെ ഒരു പോലീസ് നീക്കത്തിന് ചുമതലപ്പെടുത്തി. രാമസ്വാമി മുതലിയാർ, തിരുവിതാകൂറുമായുള്ള തന്റെ നല്ല ബന്ധം ഉപയോഗിച്ച്, തിരുവിതാംകൂർ പോലീസിനെയാണ് ഈ ദൗത്യത്തിന് വിനിയോഗിച്ചത്. തിരുവിതാംകൂർ പോലീസ് വേഗം തന്നെ ലക്ഷദ്വീപിൽ എത്തി ഇന്ത്യൻ പതാക ഉയർത്തി. പാകിസ്ഥാൻ നാവിക സേന, അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഇന്ത്യൻ കൊടി ഉയർന്നു പറക്കുന്ന ലക്ഷദ്വീപാണ്‌. കൂടുതൽ ശ്രദ്ധ കാശ്മീരിലായതിനാലാവാം ഒരു യുദ്ധത്തിന് നിൽക്കാതെ പാകിസ്ഥാൻ നാവിക സേന മടങ്ങി.
ഈ സംഭവത്തിന് കുറച്ച്‌ ദിവസം മുൻപാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരെ കെ സി എസ്‌ മണി വെട്ടി നാട്ടിൽ നിന്നോടിച്ചത്. അത് നടന്നില്ലായിരുന്നെങ്കിൽ ഇത്ര എളുപ്പത്തിൽ ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാവില്ലായിരുന്നു. രാമസ്വാമി അയ്യരുടെ സ്വാർത്ഥതാല്പര്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണല്ലോ.

 38 total views,  1 views today

Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement