വിവാഹ ഫോട്ടോഗ്രാഫി രംഗത്ത് വർക്ക് ചെയ്യുന്ന സമയത്ത് എനിക്ക് വലിയൊരു തെറ്റ് സംഭവിച്ചിട്ടുണ്ട്. നമ്മളെ ഉപയോഗപ്പെടുത്തുന്നവർ ശരിക്കും പണി തരുന്നത് മനസിലാകാതെ പോകുന്നത് ഏത് പ്രൊഫഷനിലാണെങ്കിലും ഗുരുതരമായ ഒരു തെറ്റ് തന്നെയാണ് സംഭവം പറയാം.
വധുവും വരനും സൗന്ദര്യമുള്ളവരാണെങ്കിൽ ഫോട്ടോഗ്രാഫി ഏത് കഴിവില്ലാത്തവർക്കും എളുപ്പ പണിയാണ്. അല്ലെങ്കിൽ എത്ര നല്ല ക്യാമറമാൻ ആണെങ്കിലും ഔട്ട്പുട്ട് മോശമായിരിക്കും. ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം ഇതൊരു സത്യമാണ് ! എന്നെ വർക്ക് ഏൽപ്പിച്ചിരുന്നവർ മനപ്പൂർവ്വം ഇത്തരം വർക്കുകൾ മാത്രം എനിക്ക് തന്നുകൊണ്ടിരുന്നു’ പക്ഷെ ഞാനീ സത്യം കുറെ നാൾ കഴിഞ്ഞാണ് മനസിലാക്കിയത്. അവർക്ക് വർക്ക് വിടാനും പറ്റില്ല വർക്ക് മോശമായ് തോന്നും എന്നതിനാൽ ആ പണി എനിക്ക് തരികയും ചെയ്യും. അവർക്ക് പൈസ കിട്ടും ഗ്ലാമർ കുറഞ്ഞ ആൽബം എന്ന ചീത്തപ്പേര് എനിക്കും.
ഞാനങ്ങനെ ഒരു മോശം ഫോട്ടോഗ്രാഫർ എന്ന ലേബലിലേക്ക് തരം താഴ്ത്തപ്പെട്ടപ്പോൾ ആണ് ചിന്തിച്ച് തുടങ്ങിയത്.ഒഴിവാക്കാൻ പറ്റാത്ത വർക്കുണ്ട് അത് കൊണ്ട് നീ ഇതൊന്ന് ചെയ്ത് തരണം എന്നൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പ്. ഇത് വൈകിയാണ് മനസിലായത്. അതോടെ ഞാനും അൽപ്പം സെലക്ടീവ് ആകാൻ തുടങ്ങി. സൗന്ദര്യത്തിൻ്റെ പേരിൽ വിവേചനം പാടില്ല എന്ന തത്വമൊക്കെ ശരിയാണ്.പക്ഷെ വിവാഹ ഫോട്ടോഗ്രാഫി രംഗത്ത് ഈ എക്സ്പോസിങ്ങ് വർക്ക് തട്ടിപ്പ് ഇന്നുമുണ്ട്!
വധുവിന് സൗന്ദര്യം കുറവാണേൽ മറ്റാർക്കെങ്കിലും വർക്ക് മറിച്ച് വിൽക്കുന്ന ഉടായ്പ്പ് പരിപാടി.