മൂഡ് ചെയ്ഞ്ച് എന്ന മാനസിക രോഗത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഈ അസുഖമുള്ളവർ ദയവ് ചെയത് വിവാഹം കഴിക്കരുത്

415

Rajesh G

മൂഡ് ചെയ്ഞ്ച് എന്ന മാനസിക രോഗത്തെ പറ്റി കേട്ടിട്ടുണ്ടോ? ഈ അസുഖമുള്ളവർ ദയവ് ചെയത് വിവാഹം കഴിക്കരുത്. കാരണം മറ്റുള്ളവരുടെ ജീവിതം നിങ്ങൾക്ക് പരീക്ഷിയ്ക്കാനുള്ളതല്ല !വിവാഹം കഴിച്ചാൽ മാറുമെന്ന് ഒരു കുട്ടിയുണ്ടായാൽ മാറും എന്നൊക്കെ പറഞ്ഞ് ആരുടെയെങ്കിലും തലയിൽ വച്ച് വീട്ടുക്കാർ കൈ കഴുകും അനുഭവിക്കുന്നത് അവരുടെ പങ്കാളിയാണ് പിന്നെയങ്ങോട്ട് നരകമാണ് ജീവിതം അവരുടെ മൂഡ് നോക്കി വേണം ഇടപഴകുവാൻ.

മൂഡ് ശരിയല്ലെങ്കിൽ ചിലപ്പോൾ ആളുകളുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ടേക്കാം ചിലപ്പോൾ ആക്രമിക്കപ്പെട്ടേക്കാം!പങ്കാളികളിൽ സ്ത്രീകളിലാണ് മൂഡ് ഡിസോർഡർ കൂടുതലും കാണുന്നത്. തലച്ചോറിലെ രാസമാറ്റങ്ങളുടെ പൊള്ളലുകൾ വ്യക്തി ബന്ധങ്ങളിൽ ഉണങ്ങാതെ കിടക്കും. പലരും നാണക്കേട് കൊണ്ട് പുറത്ത് പറയാതെ കൊണ്ട് നടക്കും കുട്ടികൾ അനാഥമാകരുതല്ലോ എന്ന് വിചാരിക്കും ഭൂമിയോളം സഹിക്കും പക്ഷെ രോഗി ജീവിതം നന്നായ് ആസ്വദിക്കും, അവരുടെ ചെയ്തികൾ ഓരോന്നും പ്രതികാരത്തോടെ ആയിരിക്കും നൂറ് ന്യായീകരണങ്ങൾ എന്തിനും കാണും പക്കാ അഹങ്കാരികളും അമിത കോപക്കാരുമായിരിക്കും ഇവർ മൂഡ് സാധാരണ ഗതിയിൽ ആയാൽ ചിലപ്പോൾ ക്ഷമാപണവുമായ് ഇവർ വരും ഇനി മുതൽ നന്നായ്ക്കോളാം എന്നൊക്കെ പറയും. പിറ്റേ ദിവസം ഇതേ സ്വഭാവങ്ങൾ വീണ്ടും ആവർത്തിക്കും. കാരണങ്ങൾ ഒന്നും വേണമെന്നില്ല

വഴക്കിട്ടിരിക്കുന്നതിൻ്റെ കാരണമറിയാൽ ക്ഷമയുള്ള പങ്കാളികൾ ആവതും ശ്രമിക്കും. കാരണമില്ലാത്ത പ്രശ്നങ്ങൾ ആയിരിക്കും അവ! ക്ഷമയില്ലാത്തവർ പരസ്പരം തല്ല് പിടിക്കും. ചിലർ ഒഴിഞ്ഞ് മാറി നിൽക്കും സാധാരണ ഗതിയിൽ ഭാര്യക്ക് , ഭർത്താവിന് എന്ത് വന്നാലും സമൂഹം പങ്കാളിയുടെ കഴിവ് കേടായ് മാത്രമേ കാണൂ. ആളുകൾ അങ്ങിനെയാണ്! ലൈംഗിക പ്രശ്നങ്ങളാണ് എന്നൊക്കെ മുൻ വിധിയോടെ സംസാരിക്കും . മൂഡ് ചെയ്ഞ്ച് , ഡിപ്രഷൻ തുടങ്ങിയ രോഗമുള്ളവർ ചികിൽസിക്കുക. വിവാഹത്തിന് മുൻപ് പങ്കാളിയാകാൻ പോകുന്ന ആൾക്ക് മാനസിക രോഗമുണ്ടോയെന്ന് അറിയാൻ നമ്മുടെ നാട്ടിൽ മാർഗ്ഗങ്ങളില്ലല്ലോ ? പെട്ടു പോയാൽ കുട്ടികൾ ഉണ്ടാകുന്നതിന് മുൻപേ പിരിഞ്ഞേക്കണം, അല്ലേൽ ജീവിതം പരീക്ഷിച്ച് പരീക്ഷിച്ച് കോഞ്ഞാട്ടയാകും!


ഇതൊക്കെ തിരിച്ചറിഞ്ഞുള്ള വിവാഹം പ്രായോഗികം അല്ല . എന്നിരുന്നാലും ഈ കാലഘട്ടത്തിൽ ഇതൊക്കെ മാറ്റാൻ വൈദ്യശാസ്ത്രത്തിന് കഴിയും. ഒരു സൈക്യാട്രിസ്റ്റിനേയോ , സൈക്കോളജിസ്റ്റിനേയോ കാണുന്നത് ഭ്രാന്തിൻ്റെ മരുന്നിനാണ് എന്നു കരുതുന്നവർ വിരളമാണ്. ജീവിതം , ജീവിച്ചു തന്നെ തീർക്കണം’ അത് മുഴുവൻ വീർപ്പുമുട്ടി ആവരുത്. ഭാര്യ ആയാലും ഭർത്താവ് ആയാലും ചികിത്സക്ക് തയ്യാറാകണം. മറ്റൊരാളുടെ ജീവിതം വച്ച് കളിക്കരുത്. ഒരു സാധാ ഡിപ്രഷന് 6 മാസം ചികിത്സ മതി. ചിലർക്കത് 5 വർഷം വേണ്ടി വരും. എന്തു തന്നെ ആയാലും ഡോക്ടറെ തന്നെ കാണണം. സ്വയം മനസ്സിനെ കൺട്രോൾ ചെയ്യാൻ പറ്റാത്തതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.