ഇനിയും വെളിവ്‌ വരാത്ത ജനത

143

Rajesh Kumar R

ഇനിയും വെളിവ്‌ വരാത്ത ജനത

പുസ്തക താളുകളിലെ പാഠങ്ങൾ, തന്നെ ശ്രവിക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോൾ, അവരെ തന്റെ സ്വന്തം മക്കളെ പോലെ കണ്ടില്ലായെങ്കിൽ അതുമല്ലെങ്കിൽ ഒരു ജീവനുള്ള ജീവിയായിട്ടെങ്കിലും കണ്ടില്ലായെങ്കിൽ സംഭവിക്കുന്നതാണ് വയനാട്ടിലെ സ്കൂളിൽ സംഭവിച്ചത്..!

വയനാട് പോലെയുള്ള ഒരു സ്ഥലത്ത് പാമ്പ് കടി ഒരു സാധാരണ സംഭവം തന്നെയാണ്. അപ്പൊൾ ഒരു കുട്ടിയുടെ കാലിൽ എന്തോ ഒരു മുറിവ് ഉണ്ടായപ്പോൾ, ആ കുട്ടിയും കൂടെയുള്ള മറ്റു സഹപാഠികളും അത് പാമ്പ് കടിച്ചത് തന്നെയാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും അതിനെ ഗൗനിക്കാതെ ആ അനാസ്ഥ….(ശുദ്ധ പോക്രിത്തരം) കാണിച്ച ആ അധ്യാപകരെ “മനുഷ്യത്വം” പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം അവർക്ക് ശിക്ഷ കൊടുക്കുക, അതിന് ശേഷം ആവാം പഠനം, ആദ്യം അധ്യാപകർ പഠിക്കട്ടെ, എന്നിട്ടാവാം കുട്ടികളെ പഠിപ്പിക്കൽ…!

സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുറിവ് ഉണ്ടായപ്പോൾ അത് അറിഞ്ഞ് ഓടി വന്ന ആ അച്ഛന്, അത് പാമ്പ് കടിച്ചത് ആണെന്നു തോന്നിയ ആ ബോധം പോലും അതുവരെ അവിടെ ഉണ്ടായിരുന്ന ഒരൊറ്റ “പൂജനീയ ഗുരുക്കൻമാർക്കും” തോന്നിയില്ലേ?? നിങ്ങളൊക്കെ എന്തൊന്നാ പഠിച്ചത്? എന്താണ് നിങ്ങൾ പഠിപ്പിക്കുന്നത്? ഒരു കുഞ്ഞ് ഒന്ന് വിഷമിച്ചാൽ, ഒന്ന് കരഞ്ഞാൽ, അസ്വാവികമായി പെരുമാറിയാൽ അത് മനസിലാക്കാൻ പറ്റുന്നില്ല എങ്കിൽ, നിങ്ങൾ തോറ്റു പോവുകയാണ്, നിങ്ങളുടെ ഡിഗ്രീയോ യോഗ്യതയോ ഒന്നും ഒരു പ്രയോജനവും ഇല്ലാതെ പോവുകയാണ്…ഇരുട്ടിലേക്ക് തള്ളി വിടുകയാണ്, നിങ്ങളുടെയോപ്പം നിങ്ങൾ പഠിപ്പിക്കുന്ന വിദ്യാർഥികളെ കൂടി…!

സ്കൂളിൽ നിന്നും ആ അച്ഛൻ മകളെയും വാരിക്കൊണ്ട് ഓടിയത് ഒരു സ്വകാര്യ ആശുപത്രിയിലേക്ക്, അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക്, തീർന്നില്ല അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും…!!! ഇവിടെ ഒരു ചോദ്യം, Dear Doctors, Nurses….ഒരു snake bite case, Identify ചെയ്യാൻ എന്തേ കഴിഞ്ഞില്ല? എന്താണ് ഇവിടെ സംഭവിച്ചത്? പാമ്പ് കടിച്ചത് ആണെന്നും അത് സഹപാഠികൾ കണ്ടെന്നും പറഞ്ഞിട്ടും എന്തുകൊണ്ടാണ് Anti Snake Venom treatment സ്റ്റാർട്ട് ചെയ്യാൻ താമസിച്ചത്? എന്തുകൊണ്ട് ഒരു 20 Minute Whole Blood Clotting Test (20WBCT) അതും അല്ലെങ്കിൽ ഒരു സാധാരണ BT CT test പോലും ചെയ്ത് നോക്കാതെ ആ കുഞ്ഞിനെ കൊല്ലാൻ തന്നെ നോക്കിയത്? എന്തിന് ടെസ്റ്റ്? മുറിവേറ്റ ഭാഗം, അവിടുത്തെ നിറം, തടിപ്പ്, കുഞ്ഞിന് വന്ന നിറം മാറ്റം, ശ്വസന വേഗത, പൾസ് റേറ്റ് വ്യത്യാസം, നാക്കിലെ മാറ്റങ്ങൾ, കണ്ണിലെ മാറ്റങ്ങൾ, ഛർദ്ദി, മറ്റു പൊതുവായ മാറ്റങ്ങൾ ഇതൊക്കെ പോരെ ഒരു വിഷ ബാധ മനസിലാക്കാൻ? പാമ്പിന്റെ കടിയേറ്റ ഭാഗത്തെ മുറിവ്, അവിടുത്തെ രണ്ടു ചെറിയ മുറിവുകൾ തമ്മിലുള്ള അകലം ഇതൊക്കെ കണ്ടാൽ ആർക്കാണ് സംശയം അത് പാമ്പ് കടിച്ചത് അല്ലെന്ന്????
അപ്പൊൾ നിങ്ങള് കൊല്ലുകയായിരുന്നുവല്ലേ ആ കുഞ്ഞിനെ…???…അല്ലേ…???

Basic Medical Skills പോലും ഇല്ലാത്തവർ പഠിച്ചേ പറ്റൂ…നാണക്കേട് വിചാരിക്കേണ്ട.

  1. പാമ്പ് കടി ഏറ്റാൽ പേടിക്കാതെയിരിക്കുക, കുഞ്ഞുങ്ങൾക്ക് ആണെങ്കിൽ അവർക്ക് ധൈര്യം കൊടുത്ത് അവർ പാനിക് ആവാതെ നോക്കുക.
  2. കഴിവതും ശരീരം അനങ്ങാതെ നോക്കുക (അനങ്ങിയാലോ നടന്നാലോ ഓടിയാലോ ബ്ലഡ് സർക്കുലേഷൻ കൂടി വിഷം വേഗം വ്യാപിക്കാൻ കാരണം ആവും)
  3. കടിയേറ്റ ഭാഗത്ത് മുറുക്കി കെട്ടരുത്, രക്തം വരുന്നുണ്ട് എങ്കിൽ അത് തടയാൻ വേണ്ടി മാത്രം വൃത്തിയുള്ള തുണി ഉപയോഗിച്ച് അധികം മുറുകാതെ കെട്ടാം.
  4. കടിയേറ്റ ഭാഗത്ത് വീണ്ടും മുറിച്ചു രക്തം ഞെക്കി കളയാനോ വായ് കൊണ്ട് രക്തം ഊറ്റി എടുത്തു തുപ്പി കളയാനൊ ശ്രമിക്കരുത്.
  5. കടിച്ച പാമ്പിനെ തപ്പി നടക്കാതെ, എത്രയും വേഗം കടിയേറ്റ ആളിനെ വേഗം നല്ല ഒരു ആശുപത്രിയിൽ എത്തിക്കുക. ശ്രദ്ധിക്കുക: വിഷഹാരിയുടെ അടുത്തോ പാരമ്പര്യ ചികിൽസകന്റെ അടുത്തോ അല്ല പോകേണ്ടത്…!!!
  6. ഇനി ചികിത്സ അറിയാത്ത മെഡിക്കൽ പ്രൊഫഷണൽ ശ്രദ്ധിക്കുക…Every such cases should be treated as unknown bite cases, moreover as per the history, if it is relevant, consider it as a SNAKE BITE…!!!!
  7. Physical assessment, investigations വേഗം complete ചെയ്യുക, ASV സ്റ്റാർട്ട് ചെയ്യുക.
  8. Monovalent, Polyvalent ഇങ്ങനെ രണ്ടു തരം anti venom ആണ് സാധാരണ ഉപയോഗിക്കുന്നത്. Use the appropriate one.
  9. 2 vial medicine 2ml/minute എന്ന രീതിയിൽ Slow IV കൊടുക്കാം, അല്ലെങ്കിൽ 5-10 ml per kg അനുപാതത്തിൽ Normal Saline അല്ലെങ്കിൽ D5 il എടുത്ത് ASV dilute ചെയ്ത് over 1 hour കൊടുക്കാം.
  10. അതിന് ശേഷം 4 vials in IVF continuous infusion over 4 hrs.

ഇതൊക്കെ ചെയ്താൽ മതിയായിരുന്നു…ആ കുഞ്ഞ് ഇന്നും ചിരിച്ചു കൊണ്ട് ജീവനോടെ നമ്മുടെ മുൻപ് ഉണ്ടായെനെ…പക്ഷേ എന്ത്‌ ചെയ്യാൻ… കൊന്ന് കളഞ്ഞില്ലേ നമ്മൾ ആ പാവത്തിനെ…???

Rajesh Pattazhy