Entertainment
കാമുകിയെ വിലങ്ങണിയിച്ചു സെക്സ് ചെയ്യുന്നതിനിടെ കാമുകൻ അറ്റാക്ക് വന്ന് മരിക്കുന്നു, കാമുകി പെട്ടു

GERALD’s GAME പോലുള്ള പടങ്ങൾക്ക് ഏത് നാട്ടിലും സ്കോപ്പുണ്ടെന്ന് കരുതുന്നു …
Rajesh Leela
ജെസിയും ജെറാൾഡും ദൂരത്തുള്ള ഒറ്റപ്പെട്ട വീട്ടിൽ സെക്സ് ചെയ്യാനുള്ള മൂഡിൽ ആയിരുന്നു .മൂഡ് കൂട്ടാൻ ജെറാൾഡ് രണ്ട് വയാഗ്രയും കൂടെ തിന്നിട്ടുണ്ട് .അങ്ങിനെ മൂഡ് കൂടിയപ്പോൾ മൊത്തത്തിൽ ഒരു റേപ്പ് ഫീൽ ഉണ്ടാക്കാൻ ജസിയുടെ സമ്മതത്തോടെ അവളുടെ കൈകളിൽ വിലങ്ങിട്ട് കട്ടിലിൽ ബന്ധിക്കുന്നതോടെ ജസി ,ജറാൾഡ് ടീമിൻ്റെ കൂടെ പ്രേക്ഷകനും ഒരുമിച്ച് മൂഡിലാവുന്നു .ആ ആമ്പിയൻസ് സെറ്റ് ആയി വരുമ്പോഴാണ് ജെറാൾഡ് അറ്റാക്ക് വന്ന് കുഴഞ്ഞ് വീണ് മരിക്കുന്നത് .അതോടെ ജെസി കട്ടിലിൽ പെടുന്നു .പോരാത്തതിന് ജെസിക്ക് എട്ടിൻ്റെ പണി കിട്ടാനായി വാതിലും ഓപ്പണാണ് എന്ന യാഥാർത്ഥ്യം നാം അറിയുന്നു ..
ആ തുറന്ന വാതിലിലൂടെ രാത്രി എത്തുന്ന ഒരു വിചിത്രനായ അതിഥിയും ഉണ്ട് , എപ്പടി ? എന്നാൽ ഈ നിമിഷം മുതൽ സിനിമ ടോപ് ഗിയറിലേക്ക് നേരിട്ട് മാറുകയാണ് .ഒരു കൊച്ച് പ്ലോട്ടിനെ അവിശ്വസനീയമാം വിധം എൻഗേജിംഗ് ആക്കാൻ സംവിധായകൻ ലോംഗ് ടേക്കുകളേയും മ്യുസിക് സ്കോറിനേയും സൂപ്പർ നാച്ചുറൽ സെറ്റപ്പിനേയും ആശ്രയിക്കുന്നത് സാധാരണ കണ്ടിട്ടില്ല .ജെസ്സിയും ഡെഡ് ബോഡിയും അതിഥിയും മാത്രമുള്ള മുറിയിൽ ഒരു സബ് പ്ലോട്ടിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് സംവിധായകൻ ചുരുളഴിച്ച് വിടുമ്പോൾ ജെസ്സിക്കൊരു ഇരുണ്ട ഭൂതകാലമുണ്ടെന്നും , ആ ഭൂതകാലമാണ് ഇപ്പോൾ അവളുടെ വിലങ്ങഴിക്കാനുള്ള താക്കോലെന്നും നമുക്ക് മനസിലാവുന്നു .
RL : Extraordinarily delightfull
3,896 total views, 44 views today