തന്നെ വേട്ടയാടിയവരെ എങ്ങനെ കൊല്ലുമെന്ന് വിവരിക്കുന്ന സീൻ മാത്രം മതി കീർത്തിയുടെ പൊട്ടൻഷ്യൽ മനസിലാക്കാൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
286 VIEWS

സാനി കൈദം

Rajesh Leela

വയലൻസ് …വയലൻസ് ..വയലൻസ്…
യൂ ഡോണ്ട് ലൈക്ക് .. യു എവോയ്ഡ് ഇറ്റ് …ബട്ട് റിവഞ്ച് ലൈക്ക്സ് വയലൻസ് ..

എന്താണ് പ്രതികാരം? വേട്ടയാടപ്പെട്ട ഒരു അവസ്ഥയിൽ നിന്ന് നിങ്ങൾ എങ്ങനെയാണ് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നത് ? ഒരു സിനിമ ത്രെഡിനെ തിരക്കഥയാക്കാൻ വേണ്ടിയുള്ള ചോദ്യങ്ങളല്ല അതൊക്കെ , ഞാനും നിങ്ങളും ഏതൊരു വ്യക്തിയും അത്തരം അവസ്ഥയിലിരിക്കുമ്പോ സ്വയം ചോദിക്കാവുന്ന ചോദ്യങ്ങളാണിവ… ഈ അവസ്ഥയെ ആണ് അങ്ങേയറ്റം ടെറിഫിക് എന്ന് പറയാവുന്ന ഒരു സ്ക്രിപ്റ്റാക്കി അരുൺ മതേശ്വർ സാനി കൈദം ഒരുക്കിയിരിക്കുന്നത് ..

 

വയലൻസ് ഇത്രയും ഭംഗിയായി പടത്തോട് ഇഴുകി ചേർന്ന കഥ പറച്ചിൽ അടുത്തൊന്നും കണ്ടിട്ടില്ല … പ്രതികാരം അതിൻ്റെ ടോപ്പിലെത്തി തനി നരകാവസ്ഥയിലേക്ക് പ്രേക്ഷകനെ മാടി വിളിക്കുന്നതിനാൽ ഈ സിനിമ ദുർബല ഹൃദയർക്ക് വേണ്ടി ഉള്ളതല്ല എന്നറിയിക്കുന്നു … ഇതിലെ ലൊക്കേഷൻ പോലും വന്യമാണ് എന്ന് തോന്നും… അമ്മാതിരി സെറ്റപ്പാണ് .

 

ഗ്രാമത്തിലെ ഉയർന്ന വർഗക്കാർ നടത്തുന്ന ഒരു മില്ലിൽ അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിന് ഒരാളെ പുറത്താക്കുന്ന സംഭവം നടക്കുന്ന ആദ്യ മിനിറ്റുകളിൽ, “ആത്മാഭിമാനമുള്ള ആളുകൾക്ക് ഇവിടെ സ്ഥാനമില്ല” എന്ന് ഒരു കാരക്ടർ പറയുന്നുണ്ട് , അതോടെ അരുൺ മാതേശ്വരൻ താൻ കാണിക്കാൻ പോകുന്ന പ്രതികാരം വിളയാടുന്ന ലോകത്ത് ഒരു കാര്യത്തിലും വെള്ളം ചേർക്കാൻ പോകുന്നില്ല എന്ന് നിങ്ങളോട് വിളിച്ച് പറയുകയാണ് ….ശേഷം കണ്ണ് തള്ളിക്കുന്ന , രക്തം മരവിപ്പിക്കുന്ന സ്ലാഷർ ടൈപ്പ് ഐറ്റം തന്നെ പുറത്തെടുക്കുകയാണ് അരുൺ .

 

സ്റ്റാർ പെർഫോമൻസ് തന്നെ പുറത്തെടുത്ത കീർത്തി സുരേഷ് സിനിമയുടെ ഏതാണ്ടെല്ലാ ഫ്രെയിമിലും പൊന്നിയായി മാറുന്നത് ഗംഭീരമാണ് ..ഒരു ഘട്ടത്തിലും കാരക്ടർ കീർത്തിയിൽ നിന്ന് മിസ്സ് ആവുന്നില്ല .. സിംഗിൾ ഷോട്ടിൽ മിഡ് ഫ്രെയിമിൽ സെറ്റ് ചെയ്ത ക്യാമറക്ക് മുന്നിൽ തന്നെ വേട്ടയാടിയവരെ എങ്ങനെ കൊല്ലുമെന്ന് വിവരിക്കുന്ന സീൻ മാത്രം മതി അവരുടെ പൊട്ടൻഷ്യൽ മനസിലാക്കാൻ …

കീർത്തിയെ റിയലിസ്റ്റിക് ആയ പെർഫോമൻസ് കൊണ്ട് ശെൽവരാഘവൻ പരമാവധി സപ്പോർട്ട് ചെയ്തപ്പോൾ സംവിധായകന് തോളോട് തോൾ ചേർന്ന് ക്യാമറ വുമൺ യാമിനി യഗ്ന മൂർത്തി അടപടലം പടത്തിൻ്റെ മൂഡ് എലിവേഷൻ നടത്തി , സസ്പെൻസ് നിറഞ്ഞ സാം CS ൻ്റെ BGM ആണ് മറക്കാൻ പറ്റാത്ത മറ്റൊരു ഫാക്ടർ .
RL : Bottom of the HELL

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച